Connect with us

More

വധഭീഷണി വാര്‍ത്ത തെറ്റെന്ന് മഞ്ജുവാര്യര്‍; ചെങ്കല്‍ച്ചൂള നിവാസികളോട് ഖേദം പ്രകടിപ്പിച്ച് പത്രക്കുറിപ്പ്

Published

on

തിരുവനന്തപുരം: തനിക്കെതിരെ വധഭീഷണിയുണ്ടായെന്ന വാര്‍ത്ത തെറ്റാണെന്ന് നടി മഞ്ജുവാര്യര്‍. ഇതുസംബന്ധിച്ച് താരം പത്രക്കുറിപ്പിറക്കി. തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ തന്നെ തടഞ്ഞുവെന്ന വാര്‍ത്ത വ്യാജമാണ്. താന്‍ കാരണം ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മഞ്ജുവാര്യര്‍ പറഞ്ഞു. ലൊക്കേഷനിലുണ്ടായ തീര്‍ത്തും നിസാരമായ സംഭവത്തെ പെരുപ്പിച്ചു കാണിച്ച് ചെങ്കല്‍ച്ചൂള നിവാസികളെ അതിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല. തന്നെ ആരും കത്തിമുനയില്‍ നിര്‍ത്തിയിട്ടില്ല. ഇത്തരം വാര്‍ത്തകളുടെ ലക്ഷ്യമെന്തെന്ന് അറിയില്ല. പുസ്തക വിതരണ ചടങ്ങിലേക്ക് ക്ഷണിക്കാനായി ചെങ്കല്‍ച്ചൂളക്ക് പുറത്തുള്ള ചിലര്‍ ലൊക്കേഷനിലെത്തിയിരുന്നു. കഥാപാത്രത്തിനുള്ള മേക്കപ്പ്‌, ദിവസം മുഴുവന്‍ കാത്തുസൂക്ഷിക്കേണ്ടതിനാല്‍ ചടങ്ങിനെത്താന്‍ കഴിയില്ലെന്ന് അവരെ അറിയിച്ചു. ആദ്യം നിര്‍ബന്ധം പിടിക്കുകയും പിന്നീട് കാര്യം ബോധ്യപ്പെട്ടപ്പോള്‍ ശാന്തരായി മടങ്ങുകയും ചെയ്തു. ഇതിനെയാണ് കത്തിമുനയില്‍ നിര്‍ത്തിയെന്നൊക്കെ പറയുന്നത്. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കെതിരെ വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ വേദനാജനകമാണ്,-മഞ്ജുവാര്യര്‍ പറഞ്ഞു.
മഞ്ജുവാര്യരുടെ പത്രക്കുറിപ്പ്:

എന്റെ പുതിയ ചിത്രമായ ‘ഉദാഹരണം സുജാത’യുടെ ചിത്രീകരണം രണ്ടാഴ്ചയായി തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂളയില്‍ നടക്കുകയാണ്. ആദ്യ ദിവസം മുതല്‍ ഞങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിക്കൊണ്ട് ചെങ്കല്‍ച്ചൂള നിവാസികള്‍ ഒപ്പമുണ്ട്. അവരിലാരും വാക്കു കൊണ്ടു പോലും എന്നെ വേദനിപ്പിച്ചിട്ടില്ല. നിറയെ സ്നേഹവും ബഹുമാനവും നല്‍കി പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. അതിന് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
എന്നാല്‍ ചെങ്കല്‍ച്ചൂള നിവാസികളെ മോശമായി ചിത്രീകരിക്കാനും അവരെ ഞങ്ങള്‍ക്കെതിരാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ലൊക്കേഷനിലുണ്ടായ തീര്‍ത്തും നിസ്സാരമായ സംഭവത്തെ പെരുപ്പിച്ചു കാട്ടിയും അതിലേക്ക് ചെങ്കല്‍ച്ചൂളയിലുള്ളവരെ വലിച്ചിഴച്ചുമാണ് ഈ പ്രചാരണം. എന്താണ് ഇത്തരം വാര്‍ത്തകളുടെ ലക്ഷ്യമെന്ന് അറിയില്ല. എന്നെ ഒരു പുസ്തക വിതരണച്ചടങ്ങിലേക്ക് ക്ഷണിക്കാനായി ചെങ്കല്‍ച്ചൂളയ്ക്ക് പുറത്തു നിന്നുള്ള ചിലര്‍ ലൊക്കേഷനിലെത്തിയിരുന്നു. കഥാപാത്രത്തിനുള്ള മേക്കപ്പ് ദിവസം മുഴുവന്‍ സൂക്ഷിക്കേണ്ടതിനാല്‍ ചടങ്ങിനെത്താനുളള അസൗകര്യം അണിയറ പ്രവര്‍ത്തകര്‍ മുഖേനയും, ഞാന്‍ നേരിട്ടും അവരെ അറിയിച്ചിരുന്നു. വരണമെന്ന് അവര്‍ ആദ്യം നിര്‍ബന്ധം പിടിക്കുകയും കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ ശാന്തരായി മടങ്ങുകയും ചെയ്തു.
ഇതിനെയാണ് കത്തിമുനയില്‍ നിര്‍ത്തി എനിക്കെതിരായി വധഭീഷണി മുഴക്കിയെന്ന വാര്‍ത്തയാക്കി മാറ്റിയത്. സിനിമയിലുളള ചിലരുടെ ക്വട്ടേഷനാണെന്ന നിറം പിടിപ്പിച്ച നുണ കൂടി അതിനൊപ്പം ചേര്‍ത്തു. എന്നെ ആരും കത്തിമുനയില്‍ നിര്‍ത്തിയിട്ടില്ല. വധഭീഷണിയുമുണ്ടായിട്ടില്ല. സിനിമയിലുള്ള സഹപ്രവര്‍ത്തകര്‍ക്കെതിരായ വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ വേദനാജനകമാണ്. എന്നിലൂടെ ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് എന്തെങ്കിലും മനോവിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അസമില്‍ ബീഫ് നിരോധിച്ചു

ഹോട്ടലുകളിലും പൊതു ചടങ്ങുകളിലും ബീഫ് വിളമ്പരുതെന്ന് നിര്‍ദേശം

Published

on

സമ്പൂര്‍ണ ബീഫ് നിരോധനവുമായി അസം. ഇന്ന് മുതല്‍ പൂര്‍ണ്ണ നിരോധനം നിലവില്‍ വരും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടേതാണ് പ്രഖ്യാപനം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് പാടില്ലെന്നാണ് ഉത്തരവ്. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ഉണ്ടായിരുന്ന ബീഫ് നിരോധനം പൊതു സ്ഥലങ്ങളില്‍ മുഴുവന്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

അസം മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വന്ന അസം മന്ത്രി പിജുഷ് ഹസരികയുടെ പ്രസ്താവന വിവാദമാകുന്നുമുണ്ട്. ബീഫ് നിരോധിക്കാനുള്ള തീരുമാനത്തെ അസം കോണ്‍ഗ്രസ് ഒന്നുകില്‍ പിന്തുണയ്ക്കണമെന്നും അല്ലെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോകണമെന്നുമാണ് പിജുഷിന്റെ ട്വീറ്റ്. സമ്പൂര്‍ണ ബീഫ് നിരോധനം തങ്ങളുടെ ആലോചനയിലുണ്ടെന്ന് ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സാംഗുരിയില്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ബീഫ് വിതരണം ചെയ്‌തെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹിന്ദു, ജൈന, സിഖ് പുണ്യ സ്ഥലങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സമീപത്ത് പശുക്കളെ കശാപ്പുചെയ്യുന്നതും ബീഫ് വില്‍ക്കുന്നതും 2021ലെ അസം കന്നുകാലി സംരക്ഷണ നിയമപ്രകാരം നിരോധിച്ചിരുന്നു. മന്ത്രിസഭാ പുനസംഘടനയും ഉടനുണ്ടാകുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്ന് ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചു.

Continue Reading

kerala

കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

Published

on

ആലപ്പുഴ: കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക്. പത്തിയൂർ മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ അഞ്ച് പേരാണ് ബിജെപിയിൽ ചേർന്നത്. മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻ, ഗീത ശ്രീകുമാർ, വേണു നാലാനക്കൽ എന്നിവരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്തിലെ 12-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സ്വീകരണം. പത്താം തിയതിയാണ് ഉപതിരഞ്ഞെടുപ്പ്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവും ബിജെപിയ്ക്ക് വേണ്ടി പ്രചരണത്തിൽ സജീവമാണ്.

Continue Reading

kerala

ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം; പ്രോബ-3യുടെ വിക്ഷേപണം മാറ്റിവെച്ചു

ഐഎസ്ആർഒ പിഎസ്എൽവി-സി 59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്

Published

on

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3 പേടകത്തിന്റെ വിക്ഷേപണം മാറ്റി. ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണിത്. ഐഎസ്ആർഒ പിഎസ്എൽവി-സി 59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. ഇന്ന് വൈകുന്നേരം 4.08നാണ് വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ 43 മിനിറ്റും 50 സെക്കൻഡും ബാക്കി നിൽക്കെ കൗണ്ട് ഡൗൺ അവസാനിപ്പിച്ചു

നാളെ വൈകുന്നേരം 4.12ന് വീണ്ടും വിക്ഷേപണം നടത്താൻ ശ്രമിക്കും. ഐഎസ്ആർഒയുടെ കൊമേഴ്‌സ്യൽ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും യൂറോപ്യൻ സ്‌പേസ് ഏജൻസിയും സഹകരിച്ചാണ് പ്രോബ 3 ദൗത്യം നയിക്കുന്നത്. ഇഎസ്ഇ നിർമിച്ച കൊറോണ ഗ്രാഫ്, ഒക്യൂൽറ്റർ എന്നീ ഒരു ജോഡി പേടകങ്ങളെ ഐഎസ്ആർഒ ഒരൊറ്റ വിക്ഷേപണ വാഹനത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണിത്.

സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടിയേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തിൽ ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരുന്ന തരത്തിൽ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണ ഗ്രാഫും ഒക്യൂൽറ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും.

Continue Reading

Trending