ചൊവ്വയിലെ ജലസാന്നിധ്യത്തിന് ശക്തി പകരുന്ന പുതിയ തെളിവുമായി ഗവേഷകര്‍ രംഗത്ത്. ചൊവ്വയുടെ ഉപരിതലത്തില്‍ 3 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സുനാമി അടിച്ചുവീശിയതായി തെളിയിക്കുന്ന പുതിയ പഠനമാണ് ജലസാന്നിധ്യം എന്ന വാദത്തിന് ശക്തി പകര്‍ന്ന് പുറത്തുവന്നിരിക്കുന്നത്.
അമേരിക്ക, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുളള ഗവേഷകരടങ്ങുന്ന സംഘത്തിന്റേതാണ് ജ്യോഗ്രഫിക്കല്‍ റിസര്‍ച്ച ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം. കടലിന്റെ സാന്നിധ്യവും സുനാമി നടന്നതായി തെളിയിക്കുന്ന തെളിവുകളും തങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി സംഘം പറയുന്നു.
Be the first to write a comment.