ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരി്ട്ട കനത്ത പരാജയത്തെ ന്യായീകരിച്ച് ബി.എസ്.പി നേതാവ് മായാവതി രംഗത്തുവന്നു. ബി.ജെ.പി ക്കെതിരില്‍ കടുത്ത ആരോപണമാണ് അവര്‍ ഉയര്‍ത്തിയിരിക്കുന്നത്. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തിയാണ് ബി.ജെ.പി വിജയം നേടിയിരിക്കുന്നതെന്ന മായാവതി ആരോപിച്ചു.

ഒന്നുകില്‍ വോട്ടുകള്‍ ബി.ജെ.പി ക്കു മാത്രം ലഭിക്കുന്ന തരത്തിലാണ് യന്ത്രം ക്രമീകരിച്ചത്. അല്ലെങ്കില്‍ മറ്റുപാര്‍ട്ടികള്‍ക്ക് ചെയ്യുന്ന വോട്ടുകളെല്ലാം ബി.ജെപിയുടെ വോട്ടുകളാക്കി മാറ്റുന്ന കൃത്രിമത്വം നടത്തി. മായാവതി പറഞ്ഞു.

403 സീറ്റുകളില്‍ കേവലം 17 സീറ്റുകള്‍ മാത്രമാണ് ബി.എസ്.പിക്ക് സംരക്ഷിക്കാനായത്. ചുരുങ്ങിയത് 80 സീറ്റുകളിലെങ്കിലും വിജയപ്രതീക്ഷ ഉണ്ടായിരുന്നിടത്താണ് ഈ കനത്ത് തിരിച്ചടി.

അതോടൊപ്പം മായാവതി ബി.ജെ.പി നേതാവ് അമിത്ഷായെ വെല്ലുവിളിക്കുകയും ചെയ്തു. ധൈര്യമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് ഒന്നുകൂടി നടത്തുക. യാഥാര്‍ത്ഥ്യം അപ്പോള്‍ ഞാന്‍ തെളിയിക്കാമെന്നാണ് വെല്ലുവിളി.

നിങ്ങള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പോളിംഗ് ഒരിക്കല്‍ കൂടി നടത്തുക. യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാല്‍ ഞങ്ങള്‍ കരുത്ത് തെളിയിക്കാം മായാവതി കൂട്ടിചേര്‍ത്തു.