kerala
മലബാര്‍ സിമന്റ്സ് ഗുരുതര പ്രതിസന്ധിയിലെന്ന് എസ്.ടി.യു
ഭരണ കക്ഷി യൂണിയനുകള്‍ക്ക് നേതൃത്വം നല്കുന്നവര് കമ്പനി ഡയറക്ടര്‍ ബോഡില്‍ അംഗങ്ങളായിട്ട്പ്പോലും ഒരു ഇടപെടലും നടത്താതെ മൗനം നടിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്.

സര്‍ക്കാറിന്റെ അവഗണനകൊണ്ടും, മാനേജ്മെന്റിന്റെ കൂട്ടുത്തരവാദിത്വമില്ലാത്ത നയം കൊണ്ടും പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക ഗ്രേ സിമന്റ് ഉത്പാദിപ്പിക്കുന്ന മലബാര്‍ സിമന്റ്സ് തകര്‍ച്ചയുടെ വക്കില്‍. കമ്പനി നേരിടുന്ന പ്രതിസന്ധികള്‍ സമയാ സമയങ്ങളില്‍ വ്യവസായ വകുപ്പ് മന്ത്രിയോടും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും നിരന്തരം യൂണിയന് പ്രസിഡണ്ട് അഡ്വ. എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ നേതൃത്വത്തില്‍ രേഖാമൂലം ബോധ്യപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് മൂലം കമ്പനി കോടികളുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരാര്‍ക്ക് താല്‍ക്കാലിക അധിക ചുമതല നല്കി, കേരളത്തിലെ പൊതുമേഖലയില്‍ മുഖ്യധാരയില്‍ നില്ക്കുന്ന ഇത്രയും വലിയ സ്ഥാപനത്തില്‍ സ്ഥിരമായി ഒരു മുഴുവന്‍ സമയ മനേജിംഗ് ഡയറക്ടറെ നിയമിക്കാത്തത് സര്‍ക്കാറിന്റെ തികഞ്ഞ അലംഭാവം കൊണ്ട് മാത്രമാണെന്ന് യൂണിയന് നേതാക്കള്‍ ആരോപിക്കുന്നു. ഭരണ കക്ഷി യൂണിയനുകള്‍ക്ക് നേതൃത്വം നല്കുന്നവര് കമ്പനി ഡയറക്ടര്‍ ബോഡില്‍ അംഗങ്ങളായിട്ട്പ്പോലും ഒരു ഇടപെടലും നടത്താതെ മൗനം നടിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്.
കമ്പനിയുടെ സുഖമമായ പ്രവര്‍ത്തനത്തിന് മുഴുവന്‍ സമയ മാനേജിംഗ് ഡയറക്ടര്‍. ജനറല്‍ മാനേജര്‍ വര്‍ക്സ്, പ്രൊഡക്ഷന്‍ മാനേജര്‍, മൈന്‍സ് മാനേജര്‍ മുതലായ സ്ഥാനങ്ങളില്‍ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ ഉടന്‍ സ്ഥിരമായി നിയമിക്കണമെന്നും, ചേര്‍ത്തല ഗ്രൈന്‍ഡിംഗ് യൂണിറ്റിലെ സിമന്റ് ഉല്‍പ്പാദന ചിലവ് കുറക്കാന്‍ ആവശ്യമായ ക്ലിങ്കര്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനും, മലബാര്‍ സിമന്റ്സ് കേരളത്തില്‍ എല്ലായിടത്തും ലഭ്യമാക്കി വിപണനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട നടപടി സര്‍ക്കാര്‍ തലത്തില്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
കേരളത്തില്‍ നിര്‍മ്മാണ മേഖലയില്‍ ലക്ഷകണക്കിന് സിമന്റ് ആവശ്യമുള്ളപ്പോള്‍ മലബാര്‍ സിമന്റ്സില്‍ ഉത്പാദിപ്പിക്കുന്ന സിമന്റ് വിപണനം നടത്താന്‍ കഴിയാത്തത് മാര്‍ക്കറ്റിംഗ് സംവിധാനത്തിലെ ബന്ധപ്പെട്ടവരുടെ തികഞ്ഞ അലംഭാവം കൊണ്ട് മാത്രമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ജീവനക്കാരുടെ വേതന വ്യവസ്ഥ കേന്ദ്ര സിമന്റ് വേജ് ബോര്‍ഡില്‍ നിന്ന് മാറി 2022 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ നല്കിയ ഉത്തരവ് എത്രയും വേഗത്തില്‍ നടപ്പിലാക്കണമെന്ന് മലബാര്‍ സിമന്റ്സ് എംപ്ലോയീസ് ഓര്ഗനൈസേഷന് (എസ്.ടി.യു) വര്‍ക്കിംഗ് പ്രസിഡണ്ട് സി.പി മുഹമ്മദ് ബഷീര്‍ , ജനറല്‍ സെക്രട്ടറി ടി.പി മുഹമ്മദ് ഷരീഫ്, ട്രഷറര്‍ വി.കെ സാദിഖ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
kerala
കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു
റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു. കോട്ടക്കടവ് വള്ളിക്കുന്ന് സ്വദേശിനി സൂര്യ (21) ആണ് അപകടത്തില്‍ മരിച്ചത്. റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ചെന്നൈ മെയ്ലാണ് ഇടിച്ചത്.
kerala
കനത്ത മഴ; വയനാട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍
മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

വയനാട്ടില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്ന് വൈകിട്ട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. പുഴയുടെ തീരത്ത് ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കും.
മാനന്തവാടി പഞ്ചാരക്കൊല്ലി ഒമ്പതാം ബ്ലോക്കില്‍ നിന്നും കുടുംബങ്ങളെ പിലാക്കാവ് സ്ക്കൂളിലേക്ക് മാറ്റും. റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയില്‍ എത്തിയാല്‍ രണ്ട് ഷട്ടറുകള്‍ തുറക്കും. കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
crime3 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala3 days ago
ബോഡി ഷെയ്മിങ് ചെയ്താൽ ഇനി കുറ്റം; കരട് ഭേദഗതി സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി
-
india3 days ago
മുംബൈയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ഭര്‍ത്താവിന്റെ മൃതദേഹം ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട് ഭാര്യ
-
kerala3 days ago
വീരമല കുന്നിൽ മണ്ണിടിയുന്നത് രണ്ടാം തവണ; നിർദേശങ്ങൾക്ക് പുല്ലുവില, ദേശീയപാത അതോറിറ്റിക്ക് വലിയ വീഴ്ച
-
kerala17 hours ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍