മലയാള സിനിമയിലെ പിന്നാനപുറ കഥകളാണ് ഓരോ ദിവസവും ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നടി പാര്‍വ്വതിയാണ് വീണ്ടും വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. താന്‍ സഹപ്രവര്‍ത്തകിരില്‍ നിന്ന് ലൈംഗിക പീഢനത്തിന് ഇരയായിട്ടുണ്ടെന്നാണ് പാര്‍വ്വതി വെളിപ്പെടുത്തിയത്.

പ്രമുഖ നടി ആക്രമിക്കപ്പെട്ട സാഹചര്യം സൂചിപ്പിച്ചപ്പോഴായിരുന്നു നടി ഇങ്ങനെ പറഞ്ഞത്. ഇത് ഇക്കാലത്ത് ഒരു അസാധാരണമായി കരുതാനാവില്ല. താനും സഹപ്രവര്‍ത്തകിരല്‍ നിന്ന് പീഡനം നേരിടേണ്ടി വന്നു. ആരേയും ശിക്ഷിക്കാനോ കുറ്റപ്പെടുത്താനോ അല്ല. മറിച്ച് സത്രീകള്‍ക്ക് ആത്മവിശ്വാസം പകരാനും തങ്ങളെപ്പോലെ ഇരയാക്കപ്പെടുന്നവര്‍ ചുറ്റിലും ധാരാളമുണ്ടെന്നും മനസ്സിലാക്കാനുമാണ്.

പാര്‍വ്വതി സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.