Connect with us

Video Stories

ചരിത്രങ്ങള്‍ തകര്‍ത്ത് മെഹ്ദി വരുന്നു..

Published

on

അരങ്ങേറ്റത്തിലെ ആദ്യ ദിവസം തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തുക. ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂര്‍വ്വ റെക്കോര്‍ഡുമായാണ് മെഹ്ദി ഹസനെന്ന പയ്യന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇപ്പോഴിതാ ലോകം അസൂയയോടെ നോക്കുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കി മെഹ്ദി വരുന്നു. മാറിയ ബംഗ്ലാദേശ് ക്രിക്കറ്റിന്റെ മുഖമായി.

ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തെ ഇനി കാലം വിലയിരുത്തുക ഒരുപക്ഷെ, മെഹ്ദിയുടെ വരവിന് മുമ്പും ശേഷവും എന്നായേക്കാം. അരങ്ങേറ്റ പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദ സീരീസ്, മാന്‍ ഓഫ് ദ മാച്ച്് നേട്ടമാണ് ഈ ധാക്കക്കാരന്‍ സ്വന്തമാക്കിയത്.

വെറും രണ്ട് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റാണ് മെഹ്ദിയുടെ സമ്പാദ്യം. നാല് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്നു അഞ്ച് വിക്കറ്റ് നേട്ടവും ഇതില്‍ പെടും. രണ്ടാം ടെസ്റ്റിലെ രണ്ടിന്ന്ങുകളിലും ആറു വിക്കറ്റ് വീതം. നേട്ടത്തിന് സമ്മാനമെന്നോണം ഇംഗ്ലണ്ട് ഇന്നിങ്‌സിലെ അവസാന വിക്കറ്റ് വീഴ്ത്താനും 19കാരനായി. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ബംഗ്ലദേശിന്റെ ആദ്യ ജയമാണിത്.

മൂന്നാഴ്ച മുമ്പു വരെ ബംഗ്ലാദേശ് ക്രിക്കറ്റിലെ ഒളിപ്പിച്ചു വച്ച വജ്രായുധമായിരുന്നു മെഹ്ദിയെങ്കില്‍ വെറും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കൊണ്ട് ദേശീയ ഹീറോയായി മാറിയിരിക്കുന്നു ഈ 19കാരന്‍.

ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ തോല്‍വി വെറും 22 റണ്‍സിനായിരുന്നു. അവസാന ദിവസം 2 വിക്കറ്റ് ശേഷിക്കെ 35 റണ്‍സ് മാത്രം മതിയെന്നിരിക്കെ ജയം പിടിച്ചെടുക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല. അതിന്റെ നിരാശയെല്ലാം മായ്ച്ചു കളയുന്ന 108 റണ്‍സിന്റെ ഉജ്വല ജയമാണ് ബംഗ്ലദേശ് രണ്ടാം ടെസ്റ്റില്‍ നേടിയത്.

ഇംഗ്ലണ്ടിനെതിരെ ബാറ്റില്‍ ശോഭിക്കാനായില്ലെങ്കിലും ബാറ്റും നന്നായി വഴങ്ങും മെഹ്ദിക്ക്്. ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാക്യാപ്റ്റനായിരുന്നു. മെഹ്ദിയുടെ ആള്‍റൗണ്ട് പ്രകടനത്തിലാണ് ബംഗ്ലദേശ് സെമിയിലെത്തിയത്. ടൂര്‍ണമെന്റില്‍ 245 റണ്‍സ് അടിച്ചെടുത്ത് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പട്ടം മെഹ്ദി തന്നെ സ്വന്തമാക്കി.

വിദ്യാഭ്യാസ പരമായി മകന്‍ ഉയര്‍ന്ന ജോലി സ്വന്തമാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹമെങ്കിലും വേറിട്ട വഴിയിലൂടെയായിരുന്നു മകന്റെ പോക്ക്. ബാറ്റും ബോളും നന്നായി വഴങ്ങുന്ന മെഹ്ദിയിലെ ക്രിക്കറ്ററെ കണ്ടെത്തിയത് മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റര്‍ ശൈഖ് സലാഹുദ്ദീനാണ്. എല്ലാം ക്ഷമയോട് കേട്ടിരുന്ന് അത് പ്രാവര്‍ത്തികമാക്കുന്നവനാണ് മെഹ്ദിയെന്ന് കോച്ചിന്റെ നല്ല വാക്ക്. അതെ മെഹ്ദി വരുന്നൂ.. ക്രിക്കറ്റ് റെക്കോര്‍ഡുകള്‍ തകര്‍ത്താന്‍. ഇനിയൊരുപാട് റെക്കോര്‍ഡുകള്‍ തകര്‍ക്കാനായി.

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending