Video Stories
സൂപ്പര്‍ മെസി മൂവ്

മാഡ്രിഡ്: ഈ വാചകം കേള്‍ക്കുക: ലോകത്തെ നമ്പര്‍ വണ്‍ ഫുട്ബോളര് ലിയോ മെസി തന്നെ. എനിക്ക് സംശയമില്ല. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന നമ്മള് ഭാഗ്യവാന്മാരാണ്…..
ഒരു പുതുമയും ഈ വാചകത്തില്‍ തോന്നുന്നില്ലല്ലോ-കാരണം ഇതേ വാചകങ്ങള്‍ ഫുട്ബോള്‍ ലോകം എത്രയോ തവണ കേട്ടതാണ്. ഇന്നലെ ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല-ബാര്‍സിലോണയുടെ പരിശീലകന് എണെസ്റ്റോ വെല്‍വാര്‍ഡേ. റയല്‍ ബെറ്റിസിനെതിരായ സ്പാനിഷ് ലാലീഗ മല്‍സരത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് കോച്ച് വാചാലനായത്.
അതില്‍ കാര്യവുമുണ്ടായിരുന്നു-ബെറ്റിസിനെതിരായ മല്‍സരത്തില്‍ മെസി നേടിയ ഒരു നീക്കം അത്ര മാത്രം സുന്ദരമായിരുന്നു. സ്വന്തം ഹാഫില്‍ നിന്നും പന്തുമായി കുതിക്കുമ്പോള്‍ മെസിക്ക് മുന്നില്‍ നാല് ബെറ്റിസുകാര്. മുന്നോട്ടുള്ള പ്രയാണം എളുപ്പമല്ല. ആദ്യ പ്രതിയോഗിയെ മറികടക്കാന്‍ മെസി അതിവേഗതയില്‍ തന്റെ ദിശയങ്ങ് മാറ്റി. പിന്നെ അതിവേഗം മുന്നോട്ട്, പിന്നെ രണ്ട് പേര് കൂടി. അവരിലൊരാളെ മറികടക്കാന്‍ പന്ത് വലത് കാലില്‍ നിന്ന് ഇടത്തേക്ക് മാറ്റി. അല്‍പ്പം സ്പേസ് ഉണ്ടാക്കി മുന്നോട്ട്-ആ വേഗതയില്‍ രണ്ടാമനും പിറകിലായി. അങ്ങനെ ആ കുതിപ്പ് കണ്ടപ്പോള്‍ റയല്‍ ബെറ്റിസ് ആരാധകര്‍ പോലും സീറ്റില്‍ നിന്ന് എഴുന്നേറ്റ് കൈയ്യടിച്ചു. ആ മാജിക്ക് നീക്കത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി. ഗാരി ലിനേക്കര്‍ ട്വിറ്ററില്‍ കുറിച്ചു- എനിക്ക് വിവരിക്കാന്‍ വാക്കുകളില്ല. എത്രമാത്രം സുന്ദരമായാണ് അദ്ദേഹം കളിക്കുന്നത്.
മെസിയുടെ ഈ മുന്നേറ്റ ദൃശ്യം സോഷ്യല്‍ മീഡിയയയില്‍ ലക്ഷങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന് പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
crime3 days ago
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
india2 days ago
ബിഹാര്‍ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് കിഷോര്‍
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില്‍ മുസ്ലിം ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു