Connect with us

kerala

മിമിക്രിയെ അംഗീകൃത കലാരൂപമായി അംഗീകരിച്ച് സർക്കാർ

മിമിക്രിയെ കലാരൂപമായി അംഗീകരിക്കണമെന്നത് പത്തുവർഷമായുള്ള ആവശ്യമാണ്

Published

on

തിരുവനന്തപുരം: മിമിക്രിയെ അംഗീകൃത കലാരൂപമായി അംഗീകരിച്ച് സർക്കാർ. കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയെയും ഉൾപ്പെടുത്തി നിയമാവലിയിൽ വരുത്തിയ ഭേദഗതി സർക്കാർ അംഗീകരിച്ചു.

മിമിക്രിയെ കലാരൂപമായി അംഗീകരിക്കണമെന്നത് പത്തുവർഷമായുള്ള ആവശ്യമാണ്. സംഗീതനാടക അക്കാദമി ഈ ആവശ്യം അംഗീകരിച്ച് മിമിക്രി കലാകാരനായ കെ.എസ്. പ്രസാദിനെ ഭരണസമിതിയായ ജനറൽ കൗൺസിലിൽ ഉൾപ്പെടുത്തിയിരുന്നു. സാംസ്കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ കഴിഞ്ഞദിവസത്തെ ഉത്തരവിലാണ് ഭേദഗതി അംഗീകരിച്ചത്.

ഇതോടെ മിമിക്രി കലാകാരന്മാർക്ക് സംഗീതനാടക അക്കാദമിയുടെ ഭരണസമിതിയായ 33 അംഗ ജനറൽ കൗൺസിലിൽ പ്രാതിനിധ്യം കിട്ടും. മറ്റു കലാരൂപങ്ങൾക്ക് അക്കാദമി ഏർപ്പെടുത്തുന്ന പുരസ്കാരങ്ങളിലും ക്ഷേമപദ്ധതികളിലും ഈ മേഖലയിലെ കലാകാരന്മാർക്കും പരിഗണന കിട്ടും.

സംഗീതം (വായ്‌പ്പാട്ട്‌ ഉപകരണസംഗീതവും), നാടകം (വിവിധ രൂപങ്ങൾ), വിവിധ നൃത്തങ്ങൾ, കഥകളി, പരമ്പരാഗത കേരളീയ കലാരൂപങ്ങൾ (കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയവ), നാടൻകലാരൂപങ്ങൾ (തെയ്യം, പടയണി, മുടിയേറ്റ്, ആദിവാസി കലാരൂപങ്ങൾ തുടങ്ങിയവ), കഥാപ്രസംഗം, പഞ്ചവാദ്യം, തായമ്പക, ചെണ്ട, ഇടയ്‌ക്ക, ക്ഷേത്രകലകൾ തുടങ്ങിയ കലാരൂപങ്ങളാണ് അംഗീകരിച്ച കലാരൂപങ്ങൾ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ആക്രമണക്കേസിലെ ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ

ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.

Published

on

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ട ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.

രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധി പ്രഖ്യാപിക്കാന്‍ കോടതിമുറിയില്‍ എത്തും. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 10 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം തെളിഞ്ഞത്. കൂട്ടബലാത്സംഗം (IPC 376D), ഗൂഢാലോചന (120B), തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തല്‍, പ്രചരിപ്പിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പല കുറ്റങ്ങള്‍ക്കും 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ട്.

നാളത്തെ നടപടിക്രമം പ്രകാരം ജഡ്ജി ഓരോ പ്രതിയെയും പ്രതിക്കൂട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഓരോ വകുപ്പുകളായുള്ള കുറ്റങ്ങളും അതിനുള്ള ശിക്ഷാ വ്യവസ്ഥകളും വ്യക്തമാക്കും. പ്രതികള്‍ക്ക് ശിക്ഷയ്ക്കെതിരെ പറയാനുള്ളതുണ്ടോയെന്ന് കോടതി കേള്‍ക്കും.

പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കുറ്റകൃത്യങ്ങളായ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അപമാനിക്കല്‍, ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയവ മുഴുവന്‍ തന്നെ തെളിയിക്കാന്‍ കഴിഞ്ഞതായി പ്രോസിക്യൂഷന്‍ വാദിക്കുന്നു. പ്രതികളോട് കുറ്റം ചുമത്താന്‍ പൂര്‍ത്തിയായ തെളിവുകളും സാക്ഷ്യങ്ങളും ലഭ്യമായെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ബാങ്കോക്കില്‍ നിന്ന് പറന്നെത്തി വോട്ട് രേഖപ്പെടുത്തി എം. എ. യൂസഫലി

ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്‌കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.

Published

on

തൃശൂര്‍: തൊഴില്ബാധ്യതകളുടെ തിരക്കുകള്‍ക്കിടയിലും ജനാധിപത്യ അവകാശം വളരെയധികം മാനിച്ചുകൊണ്ടാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി തദ്ദേശതിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്‌കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.

ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യൂസഫലി, അവിടെ നിന്ന് ഹെലികോപ്റ്ററില്‍ ജന്മനാടായ നാട്ടികയിലെത്തി. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ആദ്യ ബൂത്തായ എംഎല്‍പി സ്‌കൂളില്‍ വൈകീട്ടോടെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.

ബൂത്തിനുവേണ്ടി എത്തിയപ്പോഴേക്കും യുഡിഎഫ് സ്ഥാനാര്‍ഥി കെ. എ. ഷൗക്കതലി, ബിജെപി സ്ഥാനാര്‍ഥി പി. വി. സെന്തില്‍ കുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐ. പി. മുരളി എന്നിവര്‍ അദ്ദേഹത്തെ വരവേറ്റു. സ്ഥാനാര്‍ഥികളോട് കുശലാന്വേഷണം നടത്തിയ ശേഷം വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

”ഒരു പൗരനെന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്റെ കടമയും ഉത്തരവാദിത്തവുമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തിയേറിയതുമായ ഭരണഘടനയാണ് ഇന്ത്യയുടേത്,” വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു. ”തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കണം. ഒരു വ്യാപാരിയും വാര്‍ഡ് മെംബറും ഒരുമിച്ച് നിന്നാല്‍, മുന്‍ഗണന വാര്‍ഡ് മെംബര്‍ക്കാണ്,” എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

താന്‍ പഠിച്ച സ്‌കൂളില്‍ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് യൂസഫലി പറഞ്ഞു. ബാല്യകാല സുഹൃത്തിനെ കണ്ടും കുശലപ്രശ്‌നങ്ങള്‍ ചോദിച്ചും ശേഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് അദ്ദേഹം ബൂത്തില്‍ നിന്ന് മടങ്ങി.

 

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സംസ്ഥാനത്ത് 75.38% പോളിംഗ്

ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഉയര്‍ന്ന പങ്കാളിത്തത്തോടെ സമാപിച്ചു. ആകെ 75.38 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് നടന്നു.

വോട്ടെടുപ്പിനിടെ പ്രമുഖമായ അക്രമസംഭവങ്ങളോ പ്രതിസന്ധികളോ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കഴിഞ്ഞ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവാണ്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗര വാര്‍ഡുകളില്‍ പ്രതീക്ഷിച്ചത്ര വോട്ടര്‍മാര്‍ എത്തിച്ചേരാനില്ല.

ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് നടന്നത്.

 

Continue Reading

Trending