Connect with us

More

ന്യൂനപക്ഷദളിത് വേട്ടക്കെതിരെ മുസ്്‌ലിംലീഗ് ദേശീയ റാലി; ജുനൈദിന്റ സഹോദരന്‍ നാളെ കോഴിക്കോട്ട്

Published

on

കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന മുസ്്‌ലിംദളിത്‌ന്യൂനപക്ഷ വേട്ടക്കെതിരെ നാളെ(ഞായര്‍) കോഴിക്കോട്ട് നടക്കുന്ന മുസ്്‌ലിംലീഗ് ദേശീയ റാലിയും സമ്മേളനവും ബഹുജന മുന്നേറ്റമാവും. ഹരിയാനയിലെ ബല്ലഭ്ഘട്ടില്‍ വംശീയ അക്രമണത്തില്‍ കൊല്ലപ്പെട്ട ജൂനൈദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിമും സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീനും സമ്മേളനത്തില്‍ സംബന്ധിക്കും. ജുനൈദിനൊപ്പം മാരകമായി പരിക്കേറ്റ് ഭാഗ്യത്തിന് ജീവന്‍ തിരിച്ചുകിട്ടിയ ഹാഷിം ഇന്നലെയാണ് ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിയത്. ദുരനുഭവത്തിന്റെ നേര്‍കാഴ്ച ഇരുവരും സമ്മേളനത്തില്‍ വിശദീകരിക്കും.
ബാലനായിരുന്ന ജുനൈദിന്റെ കൊലപാതകം രാജ വ്യാപകമായ പ്രതിക്ഷേധത്തിനാണ് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ നടന്ന നോട്ട് ഇന്‍ മൈ നെയിം പ്രതിക്ഷേധ കൂട്ടായ്മയില്‍ മുഹമ്മദ് അസ്ഹറുദീന്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു. ജുനൈദിന്റെ വീട്ടില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയ മുസ്്‌ലിം ലീഗ് പ്രതിനിധി സംഘത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കൂടുംബം ഹാഷിമിനെ കോഴിക്കോട്ടേക്ക് സമ്മേളനത്തിന് അയക്കുന്നത്. ന്യൂനപക്ഷ, ദളിത് അതിക്രമണങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് നടത്തുന്ന ദേശീയ ക്യാമ്പയിന് തുടക്കം കുറിക്കുന്ന റാലി വൈകിട്ട് മൂന്നിന് മുതലക്കുളത്തു നിന്ന് ആരംഭിക്കും.
ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനം മുസ്്‌ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍, സംസ്ഥാന ഭാരവാഹികള്‍, എം.എല്‍.എമാര്‍, പോഷകഘടകം നേതാക്കള്‍ സംസാരിക്കും. കാമ്പയിന്റ ഭാഗമായി രാജ്യവ്യാപകമായി മുസ്്‌ലിംലീഗ് പ്രതിക്ഷേധ ധര്‍ണ്ണകള്‍, പ്രകടനങ്ങള്‍, മതേതര സംഗമങ്ങള്‍, ചിത്ര പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

Trending