ന്യൂഡല്‍ഹി: ന്യൂനപക്ഷ- ദലിത്‌വിഭാഗങ്ങള്‍ക്കു നേരെ രാജ്യത്തു വര്‍ധിച്ചു വരുന്നഅതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ മുസ്‌ലിംലീഗ് പ്രകടനം നടത്തി. രാവിലെ 11 മണിക്ക് മണ്ഡിഹൗസ് മെട്രോ സ്‌റ്റേഷന്‍ പരിസരത്തു നിന്നു തുടങ്ങിയ പ്രകടനം 12 മണിയോടെ ജന്തര്‍മന്ദറില്‍ സമാപിച്ചു. ജന്ദര്‍മറിലെ പ്രവര്‍ത്തകരുടെ ധര്‍ണ്ണ മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷതവഹിച്ചു.

e5a96f94-9429-40ba-b714-78781be4fc65

ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, മുസ്‌ലിംയൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി അഷറഫലി തുടങ്ങിയവര്‍ സംബന്ധിച്ചു. ഡല്‍ഹിയിലെ നൂറുകണക്കിന് വരുന്ന മുസ്‌ലിംലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

1ddb33d4-a732-4fd0-83cc-8ffbd9e307c0