Views
സി.പി.എമ്മിന്റെ ന്യൂനപക്ഷ സംരക്ഷണവും തലശ്ശേരി കലാപവും
സി.ബി മുഹമ്മദലി
കേരളത്തെയാകെ പിടിച്ചുകുലുക്കിയ തലശ്ശേരി വര്‍ഗീയ കലാപം നടന്നിട്ട് 47 വര്‍ഷം. 1971 ഡിസംബര്‍ 30, 31, 1972 ജനുവരി 1, 2 തിയ്യതികളിലാണ് തലശ്ശേരി നഗരത്തെയും പരിസര പഞ്ചായത്തുകളെയും ചാമ്പലാക്കിയ നിഷ്ഠൂരമായ കലാപം അരങ്ങേറിയത്. ഡിസംബര്‍ 30ന് രാത്രിയായിരുന്നു ലഹളയുടെ തുടക്കം. തലശ്ശേരി ഒ.വി റോഡിലെ നൂര്ജഹാന് ഹോട്ടലില്‍ നിന്ന് അമ്പലത്തിലേക്കുള്ള കലശ ഘോഷയാത്രക്ക് നേരെ ചെരിപ്പെറിഞ്ഞു എന്ന കള്ളക്കഥയുണ്ടാക്കിയാണ് ലഹളക്ക് തുടക്കം കുറിച്ചത്. വളരെ ആസൂത്രിതമായി ഉണ്ടാക്കിയ ലഹളയില്‍ ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരുടെ വീടുകളും കടകളും പള്ളികളും മദ്രസകളും മറ്റ് ന്യൂനപക്ഷ സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ച് ആക്രമങ്ങളും കൊള്ളയും കൊള്ളിവെപ്പും തലശ്ശേരി നഗരത്തില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും ആസൂത്രിതമായ കലാപത്തിന്റെ താണ്ഡവം കാരണം വിറങ്ങലിച്ചു. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക സ്ഥിരതയും സംഘടിത ശക്തിയും ഭരണ പങ്കാളിത്തവുമെല്ലാം എതിരാളികളില്‍ അസഹിഷ്ണുത നിറച്ചു എന്നതാണ് ലഹളയുടെ കാരണമായി പറയപ്പെടുന്നത്.
ആര്.എസ്.എസാണ് കലാപത്തിന് തുടക്കം കുറിച്ചതെങ്കിലും പിന്നീട് എല്ലാ പാര്‍ട്ടികളും പങ്കാളികളായി. ന്യൂനപക്ഷ സംരക്ഷകരാണെന്ന് ഗീര്‍വാണ പ്രസംഗം നടത്തുന്ന സാക്ഷാല്‍ സി.പി.എം ആണ് കലാപത്തില്‍ മുഖ്യ പങ്കുവഹിച്ചതെന്നാണ് തലശ്ശേരി കലാപത്തെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജോസഫ് വിതയത്തിന് കമ്മീഷന് ചൂണ്ടിക്കാട്ടിയത്. നാലു ദിവസം നടന്ന കലാപത്തില്‍ ഒരാള്‍ക്ക് പോലും ജീവഹാനി സംഭവിച്ചില്ല എന്നതാണ് തലശ്ശേരി കലാപത്തിന്റെ പ്രത്യേകത എന്നാല്‍ ഒരു വിഭാഗത്തെ സാമ്പത്തികമായി തകര്‍ക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. നിരവധി പള്ളികളും മദ്രസകളും മറ്റ് മത സ്ഥാപനങ്ങളും തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യുക മാത്രമല്ല നൂറുക്കണക്കിന് വീടുകള്‍ കൊള്ളയടിക്കുകയും ആയിരക്കണക്കിന് പവന് സ്വര്‍ണാഭരണങ്ങളും കറന്‍സികളും കൊള്ളയടിക്കപ്പെട്ട ശേഷം വീടുകള്‍ക്ക് തീയിടുകയുമായിരുന്നു. എല്ലായിടത്തും ഒരേ രീതിയിലുള്ള കൊള്ളയാണ് നടന്നത്. ചില വലിയ തറവാട് വീടുകളില്‍ ചെങ്കൊടിയും പിടിച്ച് കാവല്‍ നില്‍ക്കുന്നവരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ കയറി ഉള്ളത് മുഴുവനും കൊള്ളയടിച്ചു. സ്വര്‍ണാഭരണങ്ങള്‍ ചുകപ്പ് കൊടിയില്‍ പൊതിഞ്ഞുകൊണ്ടുപോയ സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. സംഘ്പരിവാറിനെപോലെ സി.പി.എമ്മും കലാപത്തില്‍ പങ്കെടുത്തത് പലരെയും ഞെട്ടിപ്പിച്ചുകളഞ്ഞു.
ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എഴുതിയ ‘ജീവിതാമൃത’ എന്ന പുസ്തകത്തില്‍ തലശ്ശേരിയില്‍ നടന്ന വര്‍ഗീയ കലാപം ആസൂത്രണം ചെയ്തത് സി.പി.എമ്മാണെന്ന് തെളിവ് സഹിതം പ്രതിപാദിക്കുന്നുണ്ട്. സി.പി.എം കലാപം നടത്തുന്നതില്‍ ഗൂഢാലോചന നടത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് രാജഗോപാല്‍ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുസ്ലിംലീഗ് ഇ.എം.എസ് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയതോടെ മാര്‍ക്സിസ്റ്റ് കേന്ദ്രങ്ങളില്‍ സി.പി.എമ്മുകാരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം പതിവായി. ഇതിനെ അതിജീവിക്കാന്‍ സി.പി.എമ്മിന് കഴിയാതെ വന്നപ്പോള്‍ അവര്‍ തേടിയ കുറുക്കുവഴിയായിരുന്നു കലാപമെന്ന് പുസ്തകത്തില്‍ തെളിവ് സമര്‍ത്ഥിക്കുന്നു. സി.പി.എം പ്രവര്‍ത്തകര്‍ ജയ് ആര്.എസ്.എസ് എന്ന് വിളിച്ചു മുസ്ലിം പള്ളികളും മുസ്ലിം സ്ഥാപനങ്ങളും അക്രമിക്കുകയും ഇത് ചെയ്തത് ആര്.എസ്.എസ്കാരാണെന്ന് മുസ്ലിംകള് ധരിച്ചുകൊള്ളുമെന്ന് മാര്‍ക്സിസ്റ്റുകാര്‍ കരുതുകയും ചെയ്തു. കലാപത്തില്‍ മാര്‍ക്സിസ്റ്റ് ഗ്രാമമായ പിണറായിയിലെ പുരാതനമായ വലിയ പള്ളി തകര്‍ന്നു. മുസ്ലിംകളെ പൊതുധാരയില്‍ നിന്ന് അകറ്റാനുള്ള ഗൂഢ ശ്രമമാണ് നടന്നതെന്ന് ആത്മകഥയില്‍ ഒ. രാജഗോപാല്‍ വിവരിക്കുന്നുണ്ട് സി.പി.എമ്മിന്റെ ഘടക കക്ഷിയായ സി.പി.ഐ ആണ് സി.പി.എമ്മിന് തലശ്ശേരി വര്‍ഗീയ കലാപത്തില്‍ മുഖ്യ പങ്കുണ്ടെന്ന് ജോസഫ് വിതയത്തിന് മുമ്പാകെ തെളിവ് സഹിതം മൊഴി നല്‍കിയത്.
ന്യൂനപക്ഷങ്ങളെ കൊലക്കത്തിക്കിരയാക്കിയ ചരിത്രമല്ലാതെ അവരെ സംരക്ഷിച്ച ചരിത്രം സി.പി.എമ്മിനില്ല. തലശ്ശേരി വര്‍ഗീയ കലാപത്തില്‍ സംഘ്പരിവാറിന് പങ്കുണ്ടെങ്കിലും കലാപം ആളിപ്പടര്‍ത്തിയത് സാക്ഷാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെ. കാരണം സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളിലായിരുന്നു കലാപം രൂക്ഷമായത്. സി.പി.എം അറിയാതെ ഒരു ഈച്ചക്ക് പോലും പറന്നുപോകാന്‍ സാധിക്കാത്ത പാര്‍ട്ടി ഗ്രാമങ്ങളില്‍ താമസിക്കുന്ന ചെറു ന്യൂനപക്ഷമായ മുസ്ലിംകളായിരുന്നു കലാപത്തിന് കൂടുതലും ഇരയായത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ പള്ളികള്‍ തകര്‍ക്കപ്പെടുകയും മുസ്ലിം വീടുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തപ്പോള്‍ അത് തടയാന്‍ ഒരു സഖാവിനെപ്പോലും കണ്ടില്ല. സി.പി.എമ്മിലെ മുസ്ലിം സഖാക്കള്‍ക്കും നേതാക്കള്‍ക്കുപോലും രക്ഷ കിട്ടിയില്ല. കലാപത്തിനിരയായ പാര്‍ട്ടി ഗ്രാമങ്ങളിലെ മുസ്ലിം കുടുംബങ്ങള്‍ അടുത്ത പ്രദേശങ്ങളിലേക്കും ബന്ധുവീടുകളിലേക്കും പാലായനം ചെയ്യേണ്ടിവന്നു. യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് മുസ്ലിം കുടുംബങ്ങളെ തുടച്ചുമാറ്റപ്പെടുകയാണുണ്ടായത്. സി.പി.എം കോട്ടകളായ കോടിയേരി, പിണറായി, കതിരൂര്‍, എരഞ്ഞോളി, പാറപ്പുറം, തട്ടാരി തുടങ്ങിയ പ്രദേശങ്ങളിലും മുസ്ലിം സഖാക്കളടക്കം ഒരൊറ്റ മുസ്ലിമിനും മുസ്ലിം കുടുംബങ്ങള്‍ക്കും രക്ഷ കിട്ടിയില്ല. സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ ആര്.എസ്.എസുകാര്‍ വന്നു പള്ളി തകര്‍ക്കുമെന്ന് കരുതാനാവില്ല. സി.പി.എം മുസ്ലിം രക്ഷകരായിരുന്നുവെങ്കില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ കലാപം നടക്കുകയുമില്ല. കലാപത്തില്‍ പിണറായി പാറപ്പുറത്തെ വലിയ പള്ളികള്‍ തകര്‍ക്കപ്പെട്ട കേസില്‍ പിണറായി വിജയന്റെ മൂത്ത സഹോദരന് കുമാരന് പ്രതിയായിരുന്നു. ആര്.എസ്.എസിനെ വെള്ളപൂശാന്‍ ആരും തുനിയില്ല. കാരണം ആര്.എസ്.എസിന്റെ ലക്ഷ്യം ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യലാണ്. ഗുജറാത്തിലും മറ്റും അത് കണ്ടതാണ്. എന്നാല്‍ കേരളത്തില്‍ സി.പി.എമ്മിന് ആര്.എസ്.എസിന്റെ മുഖമാണ്. ആര്.എസ്.എസിന്റെ പണി കേരളത്തില്‍ സി.പി.എം ചെയ്യുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ന്യൂനപക്ഷം കൊലക്കത്തിക്കിരയായത് ആര്.എസ്.എസിനെക്കാള്‍ കൂടുതല്‍ സി.പി.എമ്മിന്റെ കൈകള്‍ കൊണ്ടാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മുസ്ലിം ന്യൂനപക്ഷ സംരക്ഷകരാണെന്ന് നാഴികക്ക് നാല്പത് വട്ടം വിളിച്ചുകൂവുന്നത് വെറും കാപട്യമാണ്. തലശ്ശേരി, മാടായി, എട്ടിക്കുളം, നാദാപുരം പന്നിയൂര്‍ കലാപങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അതനുഭവിച്ചതാണ്. തലശ്ശേരി കലാപത്തില്‍ സി.പി.എമ്മിന്റെ വികൃതമായ വര്‍ഗീയ മുഖം സംരക്ഷിക്കാന്‍ ഉണ്ടാക്കിയ കള്ളക്കഥയായിരുന്നു; മെരുവമ്പായി പള്ളിക്ക് കാവല്‍ നിന്ന സഖാവ് യു.കെ കുഞ്ഞിരാമന് ആര്.എസ്.എസുകാരാല്‍ കൊല്ലപ്പെട്ടു എന്ന പെരും നുണ. കള്ള്ഷാപ്പ് പരിസരത്ത് വെച്ച് വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റ് മരിച്ച കുഞ്ഞിരാമനെ പള്ളിക്ക് കാവല്‍ നിന്നതിന്റെ പേരിലാണ് കൊല്ലപ്പെട്ടതെന്ന് പ്രചരിപ്പിച്ചു. തലശ്ശേരി കലാപവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഈ കൊലപാതകം നുണപ്രചരണമാക്കുകയായിരുന്നു. നാലര പതിറ്റാണ്ട് കാലം ഈ നുണ ആവര്‍ത്തിക്കുകയായിരുന്നു. എന്നിട്ടെങ്കിലും ജനം ഇതൊന്ന് വിശ്വസിക്കട്ടെ എന്നതാണ് സി.പി.എം ലക്ഷ്യം. പക്ഷെ ഈ ഗീബത്സിയന്‍ തന്ത്രം വിലപ്പോയില്ല. നുണ സത്യമാവാത്തത് കാരണം അതിപ്പോഴും ആവര്‍ത്തിക്കുകയാണ്. തലശ്ശേരിയില്‍ നടന്ന വര്‍ഗീയ കലാപത്തോടെ ആസൂത്രണം ചെയ്തതാണ് മുസ്ലിം ന്യൂനപക്ഷത്തെ സാമ്പത്തികമായി തകര്‍ക്കുക എന്ന സി.പി.എമ്മിന്റെ ഹിഡന്‍ അജണ്ട. അത് ഇപ്പോഴും ഉത്തര കേരളത്തില്‍ നടപ്പാക്കുന്നുണ്ട്.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india9 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

