Culture
‘കുറച്ച് കഴിഞ്ഞാല്‍ കുമ്മനം രാജശേഖരന് തന്നെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി മാറിയേക്കാം’; എം.ക മുനീര്‍
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ എം.കെ മുനീര്‍ എം.എല്‍.എ. 1921-ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് കുമ്മനം നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുനീര്‍ മറുപടി നല്കി. 1921-ലെ സംഭവത്തിന് ചിലര്‍ വര്‍ഗ്ഗീയ നിറം നല്‍കുകയാണെന്ന് മുനീര്‍ പറഞ്ഞു. 1921 ഇപ്പോള്‍ കുമ്മനം മാറ്റിയെഴുതാനുള്ള ഒരുക്കത്തിലാണ്. കുറച്ച് കൂടി കഴിഞ്ഞാല്‍ മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരത്തില്‍ ഉണ്ടായിരുന്നില്ല, നെഹ്റുവും ഉണ്ടായിരുന്നില്ല; ഉണ്ടായിരുന്നത് സവര്‍ക്കറും, പിന്നെ നാഥുറാം ഗോഡ്സെയും, ശ്യാമപ്രസാദ് മുഖര്‍ജിയും മാത്രമായിരുന്നുവെന്ന് കുമ്മനം എഴുതിയേക്കാം. അങ്ങനെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖത്ത് നിന്നയാളുകള്‍, ഇന്ത്യാ ഗേറ്റില്‍ പേരെഴുതി വെച്ചിട്ടുള്ള ഹിന്ദുവും, മുസ്ലിമും, സിഖുകാരനും, ക്രിസ്ത്യാനിയും ആയ പോരാളികളുടെ പേരുകള്‍ മായ്ച്ച് ഫാഷിസ്റ് ഭരണത്തിന് കീഴില്‍ പുതിയ പേരുകളും, ആളുകളും രംഗപ്രവേശം നടത്തുകയും ചെയ്യുന്ന കാലം വിദൂരമല്ല. അങ്ങനെ വരുമ്പോള്‍ കുമ്മനം രാജശേഖരന് തന്നെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി മാറിയേക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കുമ്മനം, ചരിത്രം വളച്ചൊടിക്കാനെങ്കിലും ഒരല്പം ചരിത്രം വായിക്കൂ!!
കുമാരനാശാന് എഴുതിയ ‘ദുരവസ്ഥ ‘യ്ക്ക് കെ. എം സീതിസാഹിബ് ഒരു മറു കുറിപ്പെഴുതിയിരുന്നു. അതിന്റെ തലക്കെട്ട് ‘ഇതെന്തൊരവസ്ഥ ” എന്നായിരുന്നു. അതിനു ശേഷം സീതി സാഹിബും കുമാരനാശാനും കൂടിക്കാഴ്ച നടത്തി. അതിന്റെ ഫലമായി തനിക്ക് തെറ്റ് പറ്റിയെന്നും ഇതിന് ഒരു മറു കവിത താനെഴുതുമെന്നും ആശാന് തീരുമാനിച്ചു. എന്നാല്‍ കവിത എഴുതും മുമ്പേ കുമാരനാശാന് ഒരു ബോട്ടപകടത്തില്‍ മരണപ്പെട്ടു. ഈ ചരിത്ര യാഥാര്‍ത്ഥ്യം കുമ്മനം രാജശേഖരന് ഇനിയും വായിച്ചിട്ടില്ലെങ്കില്‍ അതു വായിക്കാന്‍ പറ്റുന്ന ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന് എത്തിച്ചു കൊടുക്കാന്‍ തയ്യാറാണ്. ഇവിടെ കുമ്മനം എന്ന ഒരു പുതിയ ചരിത്രകാരന് ജനിക്കുകയാണ്. ഫാഷിസ്റ് ശൈലിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘ പരിവാര്‍ അജണ്ട കേരളത്തില്‍ കുമ്മനം പരീക്ഷിക്കുകയാണ്. താജ് മഹല്‍ എന്നാല്‍ തേജ് മഹാലേ എന്ന ക്ഷേത്രമായിരുന്നെന്നും, കുതബ് മിനാര്‍ കുത്തബുദ്ധീന്‍ ഐബക് നിര്‍മ്മിച്ചതല്ലെന്നുമുള്ള വ്യാജ ചരിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയാണ്. അങ്ങനെ നൂറായിരം ചരിത്രങ്ങളില്‍ അസത്യങ്ങള്‍ പുരട്ടി കൊണ്ടിരിക്കുകയും ചരിത്ര പുരുഷന്മാരുടെ പേരിലുള്ള റോഡുകളും, സ്മാരകങ്ങളും പേര് മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഫാഷിസ്റ് കാലഘട്ടത്തില്‍ കുമ്മനം യഥാര്‍ഥ ഫാഷിസ്റ്റാണെന്ന് തെളിയിച്ച് കൊണ്ട് 1921 ന് ഒരു പുതിയ ചരിത്രം എഴുതി ചേര്‍ക്കുകയാണ്.
വാഗണ്‍ ട്രാജഡിയില്‍ മുസ്ലിംകള് വാഗണിനകത്ത് പിടഞ്ഞു മരിച്ചത് ഏതെങ്കിലും ഹിന്ദു സമൂഹത്തോടുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടല്ല. ആ വാഗണില്‍ അവരെ കുത്തി നിറച്ചത് ബ്രിട്ടീഷുകാരായിരുന്നു. ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടതും, വാഗണില്‍ കുത്തി നിറക്കപ്പെട്ടതും.അക്കാലത്ത് ചില സംഭവങ്ങള്‍ ഉണ്ടായതിനെക്കുറിച്ചും,മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും അതിന്റെ അന്തര്‍ധാരകളെക്കുറിച്ചും കെ പി കേശവമേനോനും ഇ മൊയ്തു മൗലവിയും ചരിത്രകാരന്മാരായ എം ജി എസ് നാരായണനും, എം. ഗംഗാധരനുമൊക്കെ എഴുതിയിട്ടുണ്ട്.
ചിലയിടങ്ങളില്‍ ജന്മികുടിയാന് പ്രശ്നങ്ങള്‍, ചിലയിടങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്ക് ഓശാന പാടി നിന്നവരുമായുള്ള പ്രശ്നങ്ങള്‍ എന്നിങ്ങനെ വര്‍ഗ്ഗീയമല്ലാത്ത പ്രശ്നങ്ങള്‍ സംഭവിച്ചിട്ടുണ്ട് . അത് അങ്ങോട്ടും, ഇങ്ങോട്ടും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരും ഇതിനെ വര്‍ഗ്ഗീയ നിറം നല്കി വ്യാഖ്യാനിച്ചിട്ടില്ല. പക്ഷെ 1921 ഇപ്പോള്‍ കുമ്മനം മാറ്റിയെഴുതാനുള്ള ഒരുക്കത്തിലാണ്.
കുറച്ച് കൂടി കഴിഞ്ഞാല്‍ മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരത്തില്‍ ഉണ്ടായിരുന്നില്ല, നെഹ്റുവും ഉണ്ടായിരുന്നില്ല; ഉണ്ടായിരുന്നത് സവര്‍ക്കറും, പിന്നെ നാഥുറാം ഗോഡ്സെയും, ശ്യാമപ്രസാദ് മുഖര്‍ജിയും മാത്രമായിരുന്നുവെന്ന് കുമ്മനം എഴുതിയേക്കാം. അങ്ങനെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖത്ത് നിന്നയാളുകള്‍, ഇന്ത്യാ ഗേറ്റില്‍ പേരെഴുതി വെച്ചിട്ടുള്ള ഹിന്ദുവും, മുസ്ലിമും, സിഖുകാരനും, ക്രിസ്ത്യാനിയും ആയ പോരാളികളുടെ പേരുകള്‍ മായ്ച്ച് ഫാഷിസ്റ് ഭരണത്തിന് കീഴില്‍ പുതിയ പേരുകളും, ആളുകളും രംഗപ്രവേശം നടത്തുകയും ചെയ്യുന്ന കാലം വിദൂരമല്ല. അങ്ങനെ വരുമ്പോള്‍ കുമ്മനം രാജശേഖരന് തന്നെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി മാറിയേക്കാം. എല്ലാ ആര്. എസ്. എസ്സുകാരനും, ബി ജെ പി ക്കാരനും സ്വാതന്ത്ര്യ സമര സേനാനികളും അല്ലാത്തവരെല്ലാം രാജ്യദ്രോഹികളുമായി മാറുന്ന പുതിയ ചരിത്രമെഴുത്ത് കല്‍ബുര്‍ഗിയെ കൊല ചെയ്ത, പന്‍സാരെയെ ഇല്ലാതെയാക്കിയ, ഗൗരി ലങ്കേഷിനെ തൂത്തെറിഞ്ഞ ഫാഷിസ്റ്റുകളില്‍ നിന്ന് ഉടനെ പ്രതീക്ഷിക്കാം.
india
വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍
ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന് ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.
അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.
Film
‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.
വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.
Film
ഭൂട്ടാന് കാര്‍ കള്ളക്കടത്ത് കേസ്: നടന് അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന് അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്കി. ‘ ഓപ്പറേഷന് നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
-
News22 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india24 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala1 day agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
-
kerala1 day agoഅറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്പെന്ഷന്
-
india1 day agoതമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

