കോഴിക്കോട്: കെടി ജലീലിന്റെ സത്യം പറയലിനെ പരിഹസിച്ച് എംകെ മുനീര്‍. മന്ത്രി കെടി ജലീല്‍ മാധ്യമങ്ങളോട് അടക്കം സത്യം പറയില്ലെന്ന് പറഞ്ഞാണ് മുനീറിന്റെ പരിഹാസം. സത്യം ജയിക്കും എന്ന് മന്ത്രി പറഞ്ഞ വാക്കിനെ അടിവരയിട്ടാണ് മുനീറിന്റെ പരിഹാസം. കേരളത്തെ ചോരക്കളമാക്കാതെ ജലീലിനെ സി.പി.എം മൊഴി ചൊല്ലണമെന്നും മുനീര്‍ പറഞ്ഞു.

ധാര്‍മികത, സീസറിന്റെ ഭാര്യയുടെ സംശയം, മടിയിലെ കനം, ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, പായസം കഴിച്ചവര്‍ക്ക് നാരങ്ങാ നല്‍കും, എന്നിങ്ങനെയുള്ള പദ സമ്പുഷ്ടിയില്‍ നമ്മുടെ നാട് വിറങ്ങലിച്ചുനില്‍ക്കുകയാണ്. അദ്ദേഹത്തിന് നേര്‍ ബുദ്ധി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു എന്നും മുനീര്‍ എഫ്ബിയില്‍ കുറിച്ചു. എ.കെ.ജി സെന്ററില്‍ നിന്ന് നേരിട്ട് നിയമിച്ച മന്ത്രിയെ സി.പി.എം മൊഴി ചൊല്ലുമോ എന്ന് കേരളം കാത്തിരിക്കുന്നു എന്നും മുനീര്‍ പറയുന്നു.

മുനീറിന്റെ കുറിപ്പ്:

സത്യമേവ ജയതേ

സത്യമേ ജയിക്കൂ എന്ന് അടിവരയിട്ട് പറയട്ടെ.

മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും അദ്ദേഹം സത്യം പറഞ്ഞില്ല. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് EDയുടെ മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയ എ.കെ.ജി സെന്ററില്‍ നിന്ന് നേരിട്ട് നിയമിച്ച മന്ത്രിയെ സി.പി.എം മൊഴി ചൊല്ലുമോ എന്ന് കേരളം കാത്തിരിക്കുന്നു.

ധാര്‍മികത, സീസറിന്റെ ഭാര്യയുടെ സംശയം, മടിയിലെ കനം, ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, പായസം കഴിച്ചവര്‍ക്ക് നാരങ്ങാ നല്‍കും, എന്നിങ്ങനെയുള്ള പദ സമ്പുഷ്ടിയില്‍ നമ്മുടെ നാട് വിറങ്ങലിച്ചുനില്‍ക്കുകയാണ്.

അദ്ദേഹത്തിന് നേര്‍ ബുദ്ധി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

കേരളത്തിലെ തെരുവുകള്‍ ചോരക്കളം ആക്കരുത്.

സത്യമേവ ജയതേ സത്യമേ ജയിക്കൂ- എന്ന് അടിവരയിട്ട് പറയട്ടെ. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴും അദ്ദേഹം സത്യം പറഞ്ഞില്ല….

Posted by MK Muneer on Friday, September 11, 2020