kerala
രാജാവ് നന്ഗനാണെന്ന് പറഞ്ഞാല് സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളതെന്ന് എം.കെ രാഘവന് എം.പി
അടുത്തിടെ ശശിതരൂര് എം.പിയെ പിന്തുണച്ചതിന്റെ പേരില് രാഘവന് വിവാദത്തില്പെട്ടിരുന്നു.

രാജാവ് നന്ഗനാണെന്ന് പറഞ്ഞാല് കോണ്ഗ്രസില് സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളതെന്ന് എം.കെ രാഘവന് എം.പി. വി.എം സുധീരന് മുന്മന്ത്രി പി.ശങ്കരന്റെ പേരിലുള്ള പുരസ്കാരം സമ്മാനിക്കുന്ന വേദിയിലാണ് കോഴിക്കോട് എം.പിയുടെ പരാമര്ശം. അടുത്തിടെ ശശിതരൂര് എം.പിയെ പിന്തുണച്ചതിന്റെ പേരില് രാഘവന് വിവാദത്തില്പെട്ടിരുന്നു. മുസ്ലിം ലീഗില് തെരഞ്ഞെടുപ്പ് നടന്നെന്നും കോണ്ഗ്രസില് എന്നാണിതെന്നും രാഘവന് ചോദിച്ചു.
kerala
ഗോവിന്ദച്ചാമി പിടിയില്; ഒളിച്ചിരുന്നത് കണ്ണൂര് നഗരത്തിലെ വീട്ടിലെ കിണറ്റില്
പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടി.

കണ്ണൂര് ജയില് ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്. കണ്ണൂര് നഗരത്തിലെ തളാപ്പില് ഒരു വീട്ടിലെ കിണറില് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടി. ഗോവിന്ദച്ചാമിയെ കണ്ണൂര് ടൗണ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.
കറുത്ത പാന്റും കറുത്ത ഷര്ട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.
കണ്ണൂര് സെന്ട്രല് ജയിലില് ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയില് ചാടിയത്. ഇന്ന് രാവിലെ ജയില് അധികൃതര് സെല് പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്.
പുലര്ച്ചെ 1.15ഓടെ ഇയാള് ജയില് ചാടിയത്. സെല്ലിന്റെ കമ്പികള് മുറിച്ചുമാറ്റിയാണ് ഇയാള് പുറത്തെത്തിയത്. വ,്ത്രങ്ങള് കൂട്ടിക്കെട്ടി വടമുണ്ടാക്കി ഇയാള് മതില് ചാടുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്ണ്ണൂര് പാസഞ്ചര് തീവണ്ടിയില് സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂര് മെഡിക്കല് കോളജില്വച്ച് സൗമ്യ മരിച്ചു.
കേസില് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ല് റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.

കണ്ണൂര് സെന്ട്രല് ജയിലില് നിന്ന് ചാടിയ സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്. കണ്ണൂര് നഗരത്തില് തളാപ്പില് നിന്നാണ് പിടിയിലായത്. ഡിവൈഎസ്പി ഓഫീസില് നിന്നും വിവരം സ്ഥിരീകരിച്ചു. കണ്ണൂര് സെന്ട്രല് ജയിലില് നിന്നും നാല് കിലോമീറ്റര് അകലെയുള്ള തളാപ്പ് ക്ഷേത്രത്തിനടുത്ത് നിന്നാണ് ഗോവിന്ദച്ചാമിയെ പിടിയിലായത്. ടൗണ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കും.
ഗോവിന്ദച്ചാമിയുടെ രൂപസാദൃശ്യമുള്ളയാളെ കണ്ടതായി പ്രദേശവാസികള് പറഞ്ഞിരുന്നു. കണ്ണൂരിലെ ഡിസിസി ഓഫീസിന് സമീപത്തുനിന്നും ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടുവെന്നായിരുന്നു പ്രദേശവാസികള് പറയുന്നത്.
ജയിലിന് നാല് കിലോമീറ്റര് അകലെ നിന്നാണ് പിടികൂടിയത്. ആളുകളെ കണ്ടപ്പോള് മതില് ചാടി ഓടിയെന്നും പറയുന്നു.
ഇയാളുടെ കൈയ്യില് കയ്യില് ഒരു പൊതിയുണ്ടായിരുന്നുവെന്നും നാട്ടുകാര് പറഞ്ഞിരുന്നു. ഗോവിന്ദച്ചാമി ഉപയോഗിച്ചിരുന്ന തലയിണ മണത്ത് പൊലീസ് നായ കണ്ണൂര് ഭാഗത്തേക്ക് പോയയോടെ പൊലീസുകാരും പിന്തുടര്ന്നിരുന്നു.
സൗമ്യ വധക്കേസില് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര് സെന്ട്രല് ജയിലില് കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമി പുലര്ച്ചെ 1.15 ടെ ജയില് ചാടിയത്. ഇന്ന് രാവിലെ ഇയാളെ പാര്പ്പിച്ച സെല് പരിശോധിച്ചപ്പോഴാണ് ജയില് ചാടിയതായി മനസിലായത്. പത്താം ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ പാര്പ്പിച്ചിരുന്നത്.
സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സ്ഥിരീകരിച്ചത്. തുണി ചേര്ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള് ജയലിനു പുറത്തേക്ക് ചാടിയത്.
kerala
കുറ്റ്യാടിയില് ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും
നടപടി നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ

കോഴിക്കോട്: കുറ്റ്യാടിയില് ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കാട്ടാന നിരവധി ആളുകളെ ആക്രമിക്കുകയും കൃഷിനാശം വരുത്തുകയും ചെയ്തിരുന്നു.
ദിവസങ്ങളായി കോഴിക്കോട് കുറ്റ്യാടിയിലെ കാവിലുംപാറ, ചൂരണി ജനവാസ മേഖലകളില് തുടരുന്ന കുട്ടിയാന വലിയ ഭീതി സൃഷ്ടിച്ചിരുന്നു. കാട്ടാനയുടെ ആക്രമണത്തില് നിരവധി പേര്ക്ക് പരിക്കേറ്റിരുന്നു.
ഭീഷണിയായി മാറുന്ന ആനയെ പിടികൂടാന് വനം വകുപ്പ് കാര്യക്ഷമമായ നടപടികള് സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടാനയെ മയക്ക് വെടിവെക്കാന് നേരത്തെ അനുമതി ലഭിച്ചിരുന്നു. എന്നാല് തുടര്ച്ചയായി രണ്ടുദിവസം ജനവാസ മേഖലയില് കാട്ടാനയുണ്ടായിട്ടും പിടികൂടാന് വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര് ആരോപിക്കുന്നു.
സംഭവത്തില് പ്രതിഷേധിച്ച് നാട്ടുകാര് വയനാട് കുറ്റ്യാടി റോഡ് ഉപരോധിച്ചു. തുടര്ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര് കാട്ടാനയെ ഇന്ന് തന്നെ മയക്കുവെടി വെക്കുമെന്ന് ഉറപ്പ് നല്കി.
വെറ്റിനററി ഡോക്ടര് ഇന്ന് സ്ഥലത്ത് എത്തും. ആനയെ നിരീക്ഷിച്ച് ആരോഗ്യം പരിശോധിച്ച ശേഷമായിരിക്കും മയക്കു വെടി വയ്ക്കുക. ആര്ആര്ടി സംഘം കുട്ടിയാനയെ നിരീക്ഷിക്കുന്നുണ്ട്.
-
kerala3 days ago
‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി
-
Film3 days ago
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്
-
india3 days ago
പുതിയ കാറിന്റെ റീല് ചിത്രീകരണത്തിനായി ഹൈവേ തടഞ്ഞു; പോലീസിനെ രൂക്ഷമായി വിമര്ശിച്ച് ഛത്തീസ്ഗഢ് ഹൈക്കോടതി
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും സ്വര്ണ്ണവിലയില് വര്ധന; പവന് 840 രൂപ കൂടി
-
india3 days ago
‘ജഗദീപ് ധൻകറിന്റെ രാജി അസാധാരണ സംഭവം, അദ്ദേഹം ആരുടെയും ഫോൺ എടുക്കുന്നില്ല’; കെ.സി വേണുഗോപാൽ
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം; ഒമ്പത് ജില്ലകളില് യെല്ലോ അലര്ട്ട്
-
kerala3 days ago
‘മടക്കം’; അനന്തപുരിയോട് വിട ചൊല്ലി വി.എസ്
-
india3 days ago
ആസമിലെ വിവേചനപരമായ സര്ക്കാര് സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മുസ്ലിം ലീഗ് എം.പിമാര്