kerala

രാജാവ് നന്ഗനാണെന്ന് പറഞ്ഞാല്‍ സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളതെന്ന് എം.കെ രാഘവന്‍ എം.പി

By Chandrika Web

March 03, 2023

രാജാവ് നന്ഗനാണെന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസില്‍ സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളതെന്ന് എം.കെ രാഘവന്‍ എം.പി. വി.എം സുധീരന് മുന്‍മന്ത്രി പി.ശങ്കരന്റെ പേരിലുള്ള പുരസ്‌കാരം സമ്മാനിക്കുന്ന വേദിയിലാണ് കോഴിക്കോട് എം.പിയുടെ പരാമര്‍ശം. അടുത്തിടെ ശശിതരൂര്‍ എം.പിയെ പിന്തുണച്ചതിന്റെ പേരില്‍ രാഘവന്‍ വിവാദത്തില്‍പെട്ടിരുന്നു. മുസ്‌ലിം ലീഗില്‍ തെരഞ്ഞെടുപ്പ് നടന്നെന്നും കോണ്‍ഗ്രസില്‍ എന്നാണിതെന്നും രാഘവന്‍ ചോദിച്ചു.