ചങ്ങനാശ്ശേരി: എം.എം മണിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു. പൈലറ്റ് ഡ്യൂട്ടിക്കായി പോയ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടില്‍ വച്ചായിരുന്നു അപകടം.

നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തലകീഴായി മറിയുകയായിരുന്നു. എസ്.ഐ അടക്കം മൂന്ന് പൊലിസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നിസാര പരുക്കുകള്‍ പറ്റിയിട്ടുണ്ട്. മൂന്ന് പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.