സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 35,920 രൂപയാണ് വില. ഒരു ഗ്രാമിന് 4,490 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില. രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയില്‍ മാറ്റമില്ല. സ്‌പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1,843.19 ഡോളറാണ് വില.