Connect with us

News

രാജ്യത്ത് മൊബൈല്‍ കോള്‍, ഡേറ്റ ചാര്‍ജുകള്‍ കുത്തനെ കൂടും

സമീപഭാവിയില്‍ തന്നെ വോയ്‌സ് നിരക്കും ഡേറ്റ സേവനങ്ങള്‍ക്കുള്ള നിരക്കും ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published

on

ഡല്‍ഹി: രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്ക് ടെലികോം കമ്പനികള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരിഫ് ഉയര്‍ത്താതെ രക്ഷയില്ലെന്ന് പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറഞ്ഞു. താരിഫ് ഉയര്‍ത്തുന്ന കാര്യത്തില്‍ യാതൊരുവിധ മടിയുമില്ല. എന്നാല്‍ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്നും എയര്‍ടെല്‍ അറിയിച്ചു.

സമീപഭാവിയില്‍ തന്നെ വോയ്‌സ് നിരക്കും ഡേറ്റ സേവനങ്ങള്‍ക്കുള്ള നിരക്കും ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരിഫ് വര്‍ധിപ്പിക്കുന്നത് ഫോണ്‍വിളിയും ഡേറ്റ ഉപയോഗവും ചെലവേറിയതാക്കും. ടെലികോം മേഖലയില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതായി സുനില്‍ മിത്തല്‍ പറഞ്ഞു.

വരുമാനം കുറഞ്ഞവര്‍ പഴയ പോലെ നൂറ് രൂപ വരെ നല്‍കേണ്ടി വരുകയുള്ളൂ. മധ്യനിര, ഉയര്‍ന്ന പ്ലാനുകളിലാണ് താരിഫ് ഉയരുക. 250 രൂപ മുതല്‍ 300 രൂപ വരെ കൊടുത്തു കൊണ്ടിരിക്കുന്ന സ്ഥാനത്ത് അത് 350 രൂപ മുതല്‍ 450 വരെയാകും. എങ്കിലും 15 ജിബി വരെ ഉപയോക്താക്കള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ തടസം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ 

സഹായിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

Published

on

കണ്ണൂര്‍ ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ അറസ്റ്റ് ചെയ്ത വാര്‍ത്തയോട് പ്രതികരിച്ച് സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദ ചാമിയെ പിടികൂടുന്നതുവരെ ഭയമായിരുന്നു. പിടികൂടിയ ആളുകളോട് നന്ദി പറയുകയാണ്. ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദ ചാമിക്ക് കഴിയില്ലെന്നും സഹായിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

കൊടും കുറ്റവാളിയായ ഗോവിന്ദ ചാമിയുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും പ്രതിക്ക് നല്‍കേണ്ടത് വധശിക്ഷയാണെന്നും സൗമ്യയുടെ അമ്മ വ്യക്തമാക്കി.

”ഇവനെ പോലുള്ളവര്‍ ജയില്‍ ചാടിയാലുള്ള അവസ്ഥ എന്താണ്. ജയില്‍ ചാടിയ വാര്‍ത്ത കണ്ട്, ഓരോ പെണ്‍കുട്ടികളുടെ അവസ്ഥ ആലോചിച്ച് ഇത്ര നേരവും തീ ഭയമായിരുന്നു. എത്ര പെണ്‍കുട്ടികളുടെ ജീവിതം നശിക്കും എന്നോര്‍ത്ത് തീ തിന്നുകയായിരുന്നു. പിടിച്ച ആളുകളോടാണ് നന്ദി പറയാനുള്ളത്. തുടക്കം മുതല്‍ ഞാന്‍ പറഞ്ഞിരുന്നു അവന്‍ കണ്ണൂര്‍ വിടാനുള്ള സമയമായിട്ടില്ല. പിടിച്ചതിന് ശേഷവും ഇനിയും സുരക്ഷിതത്വം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇതിലും അപ്പുറം കാര്യങ്ങള്‍ ചെയ്യും. വലിയ സുരക്ഷ ഏര്‍പ്പെടുത്തണം. ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ കഴിയില്ല. കാരണം ഇത് ചെറിയ മതില്‍ അല്ല. തീര്‍ച്ചയായും ജയിലില്‍ നിന്നുള്ള ആരോ പിന്തുണ നല്‍കിയിട്ടുണ്ട്. അവരെ വെറുതെ വിടരുത്.

ഇന്നും നാട്ടുകാര്‍ എന്നെ വിളിച്ച് ആശ്വസിപ്പിക്കാറുണ്ട്. അവനെ പിടിക്കാന്‍ സഹായിച്ചവര്‍ക്ക് ഒരുപാട് നന്ദി. ഗോവിന്ദ ചാമിയുടെ ശിക്ഷ വര്‍ധിപ്പിക്കണം. ജയില്‍ ചാടിയ ഗോവിന്ദ ചാമിക്ക് കടുത്ത ശിക്ഷ നല്‍കണം. തൂക്കുകയര്‍ തന്നെ നല്‍കണം. ഇത്രയും കൊടുംകുറ്റവാളിയെ വെറുതെ വിടാന്‍ പാടില്ല,” സൗമ്യയുടെ അമ്മ പറഞ്ഞു.

 

Continue Reading

News

പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്

സെപ്റ്റംബറില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഫ്രാന്‍സ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

Published

on

പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്. സെപ്റ്റംബറില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഫ്രാന്‍സ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

മേഖലയില്‍ സമാധാനം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് വ്യാഴാഴ്ച വൈകുന്നേരം എക്സില്‍ തീരുമാനം പ്രഖ്യാപിച്ചു. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന ആദ്യത്തെ പ്രധാന പാശ്ചാത്യ ശക്തിയാകാനുള്ള ഫ്രാന്‍സിന്റെ ഉദ്ദേശ്യം സ്ഥിരീകരിച്ച് മാക്രോണ്‍ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസിന് അയച്ച കത്ത് പ്രസിദ്ധീകരിച്ചു.

‘മിഡില്‍ ഈസ്റ്റില്‍ നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനത്തിനുള്ള അതിന്റെ ചരിത്രപരമായ പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍, ഫ്രാന്‍സ് പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചു,’ മാക്രോണ്‍ പറഞ്ഞു.

‘അടുത്ത സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഞാന്‍ ഈ ഗംഭീരമായ പ്രഖ്യാപനം നടത്തും.’

ഗസയിലെ യുദ്ധം അവസാനിപ്പിച്ച് സാധാരണക്കാരെ രക്ഷിക്കുക എന്നതാണ് ഇന്നത്തെ അടിയന്തര മുന്‍ഗണനയെന്ന് മാക്രോണ്‍ പറഞ്ഞു.

ഫ്രാന്‍സിന്റെ തീരുമാനം ‘ഭീകരതയ്ക്ക് പ്രതിഫലം നല്‍കുന്നു’ എന്നും ‘ഗസ ആയിത്തീര്‍ന്നതുപോലെ മറ്റൊരു ഇറാനിയന്‍ പ്രോക്‌സി സൃഷ്ടിക്കുന്ന അപകടസാധ്യതകള്‍’ എന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ മാക്രോണ്‍ തീരുമാനിച്ചുവെന്നും അദ്ദേഹം സമയം തീരുമാനിക്കുമെന്നും ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ അടുത്ത ആഴ്ചകളില്‍ പറഞ്ഞിരുന്നു.

പലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരത്തിനായുള്ള നീക്കത്തില്‍ യുകെ, കാനഡ തുടങ്ങിയ സഖ്യകക്ഷികളില്‍ നിന്ന് മാക്രോണിന് എതിര്‍പ്പ് നേരിടേണ്ടി വന്നതായി നയതന്ത്രജ്ഞര്‍ പറയുന്നു.

ഫ്രാന്‍സിന് നന്ദി പറഞ്ഞുകൊണ്ട്, ഫലസ്തീന്‍ അതോറിറ്റിയുടെ വൈസ് പ്രസിഡന്റ് ഹുസൈന്‍ അല്‍-ഷൈഖ്, മാക്രോണിന്റെ തീരുമാനം ‘അന്താരാഷ്ട്ര നിയമങ്ങളോടുള്ള ഫ്രാന്‍സിന്റെ പ്രതിബദ്ധതയെയും സ്വയം നിര്‍ണ്ണയാവകാശത്തിനും നമ്മുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കുള്ള പിന്തുണ’ പ്രതിഫലിപ്പിക്കുന്നുവെന്ന് എക്സില്‍ പറഞ്ഞു.

Continue Reading

kerala

ഗോവിന്ദച്ചാമി പിടിയില്‍; ഒളിച്ചിരുന്നത് കണ്ണൂര്‍ നഗരത്തിലെ വീട്ടിലെ കിണറ്റില്‍

പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടി.

Published

on

കണ്ണൂര്‍ ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തിലെ തളാപ്പില്‍ ഒരു വീട്ടിലെ കിണറില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടി. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

കറുത്ത പാന്റും കറുത്ത ഷര്‍ട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഇന്ന് രാവിലെ ജയില്‍ അധികൃതര്‍ സെല്‍ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്.

പുലര്‍ച്ചെ 1.15ഓടെ ഇയാള്‍ ജയില്‍ ചാടിയത്. സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. വ,്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടമുണ്ടാക്കി ഇയാള്‍ മതില്‍ ചാടുകയായിരുന്നു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് സൗമ്യ മരിച്ചു.

കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ല്‍ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.

Continue Reading

Trending