india
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിലപാട് കടുപ്പിച്ച് കര്‍ണാടക
കേരളത്തില്‍ ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതെന്ന് കര്‍ണാടക അറിയിച്ചു
ബംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണ്ണാടക. 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ കര്‍ണാടകയിലേക്ക് പ്രവേശിക്കാനാകൂ. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കാമെന്നും കര്‍ണാടക വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതെന്ന് കര്‍ണാടക അറിയിച്ചു.
കാസര്‍കോഡ്, വയനാട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. കേരള കര്‍ണാടക അതിര്‍ത്തികളായ ദക്ഷിണ കന്നഡ, കൊടക്, ചാമ്രാജ നഗര എന്നിവടങ്ങളിലെ ചെക്പോസ്റ്റുകളില്‍ കര്‍ശനമായ പരിശോധനയുണ്ടാകും.
ഇത് കൂടാതെ കേരളത്തിലേക്ക് ഇടയ്ക്കിടെ വന്നുപോകുന്ന വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ എന്നിവര്‍ രണ്ടാഴ്ച ഇടവിട്ട് ടെസ്റ്റ് നടത്തണമെന്നും കര്‍ണാടക അറിയിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, മരണ ആവശ്യത്തിനായി എത്തുന്നവര്‍, രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് ഇളവ് ലഭിക്കും. ഇവരൊഴികെ മതിയായ രേഖകളില്ലാതെ കര്ണാടകയിലെത്തുന്നവര്ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും കര്‍ണാടക അറിയിച്ചിട്ടുണ്ട്.
india
സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ വൻ സാമ്പത്തിക തട്ടിപ്പ്; ബംഗളൂരു ബ്രാഞ്ചിൽനിന്ന് 80 കോടിയോളം രൂപ കാണാതായി
ബംഗളൂരുവിലെ എം.ജി റോഡ് ബ്രാഞ്ചിലെ സമ്പന്ന ഉപഭോക്താക്കളുടേതായി ഏകദേശം 80 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അപ്രത്യക്ഷമായെന്നാണ് കണ്ടെത്തൽ.
മുംബൈ: ഇന്ത്യയിലെ ബഹുരാഷ്ട്ര സ്വകാര്യ ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്ന് ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപ കാണാതായതായി റിപ്പോർട്ട്. ബംഗളൂരുവിലെ എം.ജി റോഡ് ബ്രാഞ്ചിലെ സമ്പന്ന ഉപഭോക്താക്കളുടേതായി ഏകദേശം 80 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അപ്രത്യക്ഷമായെന്നാണ് കണ്ടെത്തൽ.
ഒരു ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നുള്ള 2.7 കോടി രൂപ കാണാനില്ലെന്ന് പരാതി ലഭിച്ചതോടെയാണ് വൻ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ നിരവധി ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി വ്യക്തമായി.
സംഭവത്തിൽ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരായ നക്ക കിഷോർ കുമാർ (40) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ബംഗളൂരു കോടതി റിമാൻഡ് ചെയ്തു. വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പിലേക്കാണ് കേസ് നീങ്ങുന്നതെന്ന് വിലയിരുത്തിയതോടെ അന്വേഷണം ബംഗളൂരു സിറ്റി പൊലീസിൽ നിന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് (സി.ഐ.ഡി) കൈമാറിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.
നവംബർ പകുതിയോടെയാണ് സംഭവം പുറത്തുവന്നത്. അന്വേഷണം ഊർജിതമാണെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് അധികൃതർ വ്യക്തമാക്കി. തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ബാങ്ക് അറിയിച്ചു.
സ്ഥിരനിക്ഷേപത്തിനായി ഉപഭോക്താക്കൾ നൽകിയ പണം വ്യാജ ഒപ്പിട്ട രേഖകൾ ഉപയോഗിച്ച് ആർ.ടി.ജി.എസ് വഴി പ്രതി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ട് കോടി രൂപയുടെയും 50 ലക്ഷം, 25 ലക്ഷം രൂപയുടെയും ചെക്ക് ലീഫുകളാണ് ഉപഭോക്താക്കൾ നൽകിയിരുന്നതെന്നും റിപ്പോർട്ടുണ്ട്. ഇതുവരെ അഞ്ച് ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ട്.
സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളുടേതാണ് നഷ്ടപ്പെട്ട പണമെന്നും ഇതോടെ അവർ വലിയ ആശങ്കയിലാണെന്നും ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. നഷ്ടപ്പെട്ട മുഴുവൻ തുകയും ഉപഭോക്താക്കൾക്ക് തിരികെ നൽകുമെന്ന് ബാങ്ക് ഉറപ്പ് നൽകിയതായും പൊലീസ് അന്വേഷണത്തിനും ആഭ്യന്തര അന്വേഷണത്തിനും ബാങ്ക് പൂർണ സഹകരണം നൽകുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
india
ഓൺലൈൻ ചൂതാട്ട ആപ്പുകൾ വഴി കോടികൾ; യൂട്യൂബറുടെ ആഡംബര ജീവിതം പുറത്ത്, ഇഡി റെയ്ഡിൽ വിലയേറിയ കാറുകൾ പിടിച്ചെടുത്തു
ലഖ്നൗവിലും ഉന്നാവോയിലുമായി ഒമ്പതോളം കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു.
ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പും ചൂതാട്ട ആപ്പുകളും വഴി വൻതുക സമ്പാദിച്ച ഉത്തർപ്രദേശിലെ പ്രമുഖ യൂട്യൂബർ അനുരാഗ് ദ്വിവേദിയുടെ ആഡംബര ജീവിതം ഇഡി നടത്തിയ റെയ്ഡിൽ പുറത്ത് വന്നു. ലഖ്നൗവിലും ഉന്നാവോയിലുമായി ഒമ്പതോളം കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു.
ലംബോർഗിനി ഉറൂസ്, മെഴ്സിഡസ്, ബിഎംഡബ്ല്യൂ സെഡ്4 എന്നിവയ്ക്കൊപ്പം ഫോർഡ് എൻഡവർ, മഹീന്ദ്ര താർ ഉൾപ്പെടെ നാല് ആഡംബര വാഹനങ്ങളാണ് ഇഡി കസ്റ്റഡിയിലെടുത്തത്. നിലവിൽ ദുബായിൽ കഴിയുന്ന അനുരാഗ് ദ്വിവേദിക്ക് അനധികൃത ഓൺലൈൻ ബെറ്റിംഗ് പ്ലാറ്റ്ഫോമുകളുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്.
ഇന്ത്യയിൽ ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമാണെന്നും അനുരാഗ് സമ്പാദിച്ച പണത്തിന്റെ വലിയൊരു ഭാഗം ‘സ്കൈ എക്സ്ചേഞ്ച്’ എന്ന ചൂതാട്ട ആപ്പിൽ നിന്നാണെന്നും അധികൃതർ വ്യക്തമാക്കി. ഓൺലൈൻ ചൂതാട്ടം, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി അന്വേഷണം ആരംഭിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി നിയമവിരുദ്ധ ബെറ്റിംഗ് സൈറ്റുകൾ പ്രോത്സാഹിപ്പിച്ച അനുരാഗ്, അതിലൂടെ ലഭിച്ച വൻതുകകൾ ഹവാല ഇടപാടുകൾ വഴി ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് നിക്ഷേപിച്ചുവെന്നും ഇഡി അറിയിച്ചു. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ നിന്ന് ഇയാളും കുടുംബാംഗങ്ങളും വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് കോടികളുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി പലതവണ സമൻസ് അയച്ചിട്ടും അനുരാഗ് ഹാജരാകാത്തതിനെ തുടർന്ന് ഇയാളുടെ ആസ്തികൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങി. ഇൻഫ്ലുവൻസർമാരുടെ മറവിൽ നടക്കുന്ന വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പുകളും നികുതി വെട്ടിപ്പുകളും പുറത്തുകൊണ്ടുവരാനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ റെയ്ഡ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു.
india
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വീസുകള്‍ക്ക് തടസ്സ സാധ്യത, വായു മലിനീകരണം രൂക്ഷം
ദൃശ്യപരിധി ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ കാറ്റഗറി മൂന്ന് അനുസരിച്ചാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത്.
ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നതിനാല്‍ വിമാന സര്‍വീസുകള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്കി. ദൃശ്യപരിധി ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ കാറ്റഗറി മൂന്ന് അനുസരിച്ചാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത്. യാത്രയ്ക്കായി വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കി.
അതേസമയം, ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരമായി തുടരുകയാണ്. മൂടല്‍മഞ്ഞ് മൂലം ഡല്‍ഹിയില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ വൈകി. വായു മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി ആദ്യ ദിവസം സംസ്ഥാനത്ത് 3,746 വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെയാണ് നടപടി.
ഡല്‍ഹി അതിര്‍ത്തികളില്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 568 വാഹനങ്ങളെ ഇന്നലെ തന്നെ തിരിച്ചയച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 61,912 വാഹനങ്ങള്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എടുത്തതായും, നിയന്ത്രണ നടപടികള്‍ ഫലപ്രദമാണെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.
-
kerala3 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
india2 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala2 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala3 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF2 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News3 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
-
india3 days agoതൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
