Connect with us

india

രാജ്യത്തിനകത്തും വിദേശത്തും സഞ്ചരിക്കാൻ പദ്ധതിയിടുന്ന മോദി മണിപ്പൂരിനെ ഒഴിവാക്കുന്നു -ജയറാം രമേശ്

ഏറ്റവും പ്രശ്‌നകരമായ ഈ സംസ്ഥാനത്തേക്കുള്ള സന്ദർശനം ‘പഠനപരമായി’ ഒഴിവാക്കിക്കൊണ്ട് ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രി രാജ്യത്തി​ന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വിദേശത്തേക്കും യാത്ര ചെയ്യാൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് -രമേശ് എക്സിലെ ത​​ന്‍റെ പോസ്റ്റിൽ വിമർശിച്ചു.

Published

on

രാജ്യത്തി​നകത്തും വിദേശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള ആസൂത്രണം പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുകയാണെന്നും എന്നാൽ ഏറ്റവും പ്രശ്‌നഭരിതമായ സംസ്ഥാനം സന്ദർശിക്കുന്നത് ഒഴിവാക്കുകയാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ്. ‘ഇതിനിടെ മണിപ്പൂരിലെ ജനങ്ങളുടെ വേദന അയവില്ലാതെ തുടരുകയാണ്. ഏറ്റവും പ്രശ്‌നകരമായ ഈ സംസ്ഥാനത്തേക്കുള്ള സന്ദർശനം ‘പഠനപരമായി’ ഒഴിവാക്കിക്കൊണ്ട് ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രി രാജ്യത്തി​ന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വിദേശത്തേക്കും യാത്ര ചെയ്യാൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് -രമേശ് എക്സിലെ ത​​ന്‍റെ പോസ്റ്റിൽ വിമർശിച്ചു.

മണിപ്പൂരിൽ ഇതുവരെ 220ലധികം പേർ കൊല്ലപ്പെട്ട അക്രമ പരമ്പരകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ കമീഷന് നവംബർ 20 വരെ കേന്ദ്രം സമയം നീട്ടി അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് കമ്യൂണിക്കേഷൻസ് ഇൻ-ചാർജ് ജനറൽ സെക്രട്ടറി ജയറാം രമേശി​ന്‍റെ പരാമർശം.

മണിപ്പൂരിലെ സ്ഥിതിഗതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ച കോൺഗ്രസ് നേതാവ് 2023 മെയ് 3ന് മണിപ്പൂർ കത്താൻ തുടങ്ങിയെന്നും അക്രമത്തി​ന്‍റെയും കലാപത്തി​ന്‍റെയും കാരണങ്ങളും വ്യാപനവും അന്വേഷിക്കാൻ ജൂൺ 4ന് മൂന്നംഗ അന്വേഷണ കമീഷനെ നിയോഗിച്ചുവെന്നും ചൂണ്ടിക്കാട്ടി.റിപ്പോർട്ട് സമർപ്പിക്കാൻ ആറ് മാസത്തെ സമയം നൽകിയിട്ടും ഇതുവരെ ഒരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. എന്നിട്ടിപ്പോൾ നവംബർ 24 വരെ കമീഷന് സമയം നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2023 ജൂൺ 4നാണ് ഗുവാഹത്തി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള കമീഷൻ രൂപീകരിച്ചത്. വിരമിച്ച ഐ.എ.എസ് ഓഫീസർ ഹിമാൻഷു ശേഖർ ദാസ്, റിട്ടയേർഡ് ഐ.പി.എസ് ഓഫിസർ അലോക പ്രഭാകർ എന്നിവരും ഈ സമിതിയിലുണ്ട്. മണിപ്പൂരിൽ വിവിധ സമുദായങ്ങളിൽപ്പെട്ടവരെ ലക്ഷ്യമിട്ട് നടന്ന അക്രമങ്ങളുടെയും കലാപങ്ങളുടെയും കാരണങ്ങളും വ്യാപനവും സംബന്ധിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടും ഇതുവരെ റി​പ്പോർട്ട് സമർപിക്കാത്തതും മാസങ്ങൾ പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടം സന്ദർശിക്കാത്തതും വ്യാപക വിമർശനത്തിന് വഴിവെക്കുന്നുന്നുണ്ട്.

കഴിഞ്ഞ വർഷം മെയിൽ ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള മെയ്തി വിഭാഗക്കാരും സമീപസ്ഥമായ കുന്നുകൾ കേന്ദ്രീകരിച്ചുള്ള കുക്കി ഗ്രൂപ്പുകൾക്കുമിടയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടർന്ന് 220ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.

india

തിരുപ്പൂരില്‍ പടക്കസ്‌ഫോടനം; മൂന്ന് മരണം

പൊന്നമ്മാള്‍ നഗറില്‍ ഉച്ചയോടെയാണ് സ്‌ഫോടനം നടന്നത്.

Published

on

തിരുപ്പൂരില്‍ അനധികൃത പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പൊന്നമ്മാള്‍ നഗറില്‍ ഉച്ചയോടെയാണ് സ്‌ഫോടനം നടന്നത്. ഒന്‍പത് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പടെ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. അനധികൃതമായ പടക്കമുണ്ടാക്കുന്ന വീട്ടിലാണ് സ്‌ഫോടനം നടന്നത്. സമീപത്തെ രണ്ട് വീടുകള്‍ പൂര്‍ണമായി നശിച്ചു. അഞ്ച് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി.

മരിച്ചവരില്‍ ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. തിരിപ്പൂര്‍ സ്വദേശി കുമാര്‍ (45), ഒന്‍പത് മാസം പ്രായമായ ആലിയ ഷെഹ്‌റിന്‍ എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേര്‍.

ക്ഷേത്രങ്ങള്‍ക്കായി വീട്ടില്‍ ശരവണകുമാര്‍ അനധികൃതമായി പടക്കങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്ന് തിരുപ്പൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ എസ് ലക്ഷ്മി പറഞ്ഞു. ശരവണകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവത്തില്‍ കേസെടുത്തതായും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. തകര്‍ന്ന വീടുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.

 

Continue Reading

india

ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേര് നല്‍കിയ ഉടമയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ കനത്ത വിമര്‍ശനം

വിമര്‍ശനം രൂക്ഷമായതോടെ ‘ജറുസലേം’ എന്ന പേരിലേക്ക് മാറ്റി.

Published

on

കര്‍ണാടകയില്‍ സ്വകാര്യ ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേര് നല്‍കിയ ഉടമയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ കനത്ത വിമര്‍ശനം. വിമര്‍ശനം രൂക്ഷമായതോടെ ‘ജറുസലേം’ എന്ന പേരിലേക്ക് മാറ്റി.

ബസിന്റെ ചിത്രം പങ്കുവെച്ച് ഉടമയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ഉടമ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്തുവരികയാണ് ബസ് ഉടമയായ ലെസ്റ്റര്‍ കട്ടീല്‍.
എന്നാല്‍ സമൂഹമാധ്യമത്തില്‍ വിവാദമായതോടെ ബസിന്റെ പേര് മാറ്റാന്‍ ഉടമ തയ്യാറാവുകയായിരുന്നു.

Continue Reading

india

‘കല്യാണം പെട്ടെന്ന് ഡിവോഴ്‌സായെന്നുവച്ച് പിറ്റേന്ന് എല്ലാം വിളിച്ച് പറയാന്‍ പറ്റുമോ’; ഗവര്‍ണറെ കണ്ട് പി വി അന്‍വര്‍

ആർക്കും അറിയാത്ത എന്നാൽ ഗവർണർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ അറിയിക്കാൻ വന്നതാണെന്നും നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞതായും അൻവർ പറഞ്ഞു.

Published

on

നാട് നേരിടുന്ന ചില പ്രശ്നങ്ങൾ ​ഗവർണറെ കണ്ട് ബോധ്യപ്പെടുത്തിയെന്ന് പി.വി അൻവർ എംഎൽഎ. ആർക്കും അറിയാത്ത എന്നാൽ ഗവർണർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ അറിയിക്കാൻ വന്നതാണെന്നും നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞതായും അൻവർ പറഞ്ഞു.

ഇത്തരം പ്രശ്നങ്ങൾ ഗവർണറെ അറിയിക്കേണ്ടത് മോറൽ റെസ്‌പോൺസിബിലിറ്റിയാണെന്നും ഗവർണ്ണറുടെത് നല്ല പ്രതികരണമായിരുന്നുവെന്നും അൻവർ പറഞ്ഞു. രാജ്ഭവനിലെത്തി ​ഗവർണറുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരു വോട്ട് ബോധപൂർവ്വം മാറ്റി ചെയ്തിട്ടുണ്ടെന്നും അത് ആരാണെന്ന് വ്യക്തമാണെന്നും എന്നാൽ ഇപ്പോൾ തുറന്നു പറയുന്നില്ലെന്നും അൻവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഡിവോഴ്സ് കഴിഞ്ഞ് ഉടനെ എല്ലാം തുറന്ന് പറയാൻ ആവില്ലല്ലോ എന്നായിരുന്നു ഇതിന് അദ്ദേഹം നൽകിയ വിശദീകരണം. ഇനിയും കൂടുതൽ കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് നാളെ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫ് പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ തനിക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും അൻവർ പറഞ്ഞു. നിലവിൽ പ്രതിപക്ഷത്തോടൊപ്പമാണ് ഇരിപ്പിടം തന്നിരിക്കുന്നതെന്നും എന്നാൽ അവരോടൊപ്പം ഇരിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ സ്വതന്ത്രനാണ്, എവിടെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് താനാണ്. അതിന് സ്പീക്കർ കൂര കെട്ടി തരേണ്ടതില്ല. അൻവർ കൂട്ടിച്ചേർത്തു.

Continue Reading

Trending