ന്യൂഡല്‍ഹി: നോട്ടുപിന്‍വലിക്കല്‍ മൂലം ആളില്ലാതാകുമോയെന്ന ഭയത്താല്‍ ലക്‌നൗവിലെ തെരഞ്ഞെടുപ്പ് റാലി ബിജെപി റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് റാലി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. നോട്ടുദുരിതം കാരണം ആളില്ലാതാകുമോയെന്ന ഭയമാണ് റാലി റദ്ദാക്കല്‍ തീരുമാനത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടെത്തിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശില്‍ ഈ മാസം ആദ്യം ആരംഭിച്ച ബിജെപിയുടെ നാല് പരിവര്‍ത്തന്‍ യാത്രയുടെ സമാപന റാലി ആയിട്ടായിരുന്നു ഡിസംബര്‍ 24ലെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നോട്ടുപിന്‍വലിക്കല്‍ വിപരീതഫലം ഉണ്ടാക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. തിങ്കളാഴ്ച്ച അമിത്ഷായും ധനമന്ത്രി ജെയ്റ്റിലിയും ഫിനാന്‍സ് സെക്രട്ടറി ശക്തികാന്ത് ദാസും യോഗം ചേര്‍ന്ന് നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് റാലി റദ്ദാക്കിയത്.

അതേസമയം, നോട്ടുപിന്‍വലിക്കലിനെതിരെ പാര്‍ലമെന്റിലുള്‍പ്പെടെ രാജ്യത്ത് ശക്തമായ പ്രതിഷേധം നടക്കുകയാണ്.