ഡെറാഡൂണ്‍: കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത് നാടകള്‍ മുറിക്കാനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താനൊരിക്കലും കപടവാഗ്ദാനങ്ങള്‍ നടത്താറില്ലെന്നും പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടെന്നും മോദി പറഞ്ഞു. ഡെറാഡൂണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഴുകുതിരി കത്തിക്കാനും നാട മുറിക്കാനും വേണ്ടി മാത്രമല്ല താന്‍ പ്രധാനമന്ത്രിയായത്. രാജ്യത്തെ സംരക്ഷിക്കാനുള്ള ചുമതലയാണ് ജനങ്ങള്‍ തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. കള്ളപ്പണത്തിനെതിരായ ഒരു യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്. നോട്ട് അസാധുവാക്കല്‍ എന്ന ഒറ്റ നടപടിയിലൂടെ കള്ളപ്പണം,തീവ്രവാദം, ലഹരിമാഫിയ, മനുഷ്യക്കടത്ത് എന്നിവയുടെ നടുവൊടിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും മോദി പറഞ്ഞു.

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ 50ദിവസത്തിനകം അവസാനിപ്പിക്കുമെന്ന് മോദി പറഞ്ഞിരുന്നു. ഏതാനും ദിവസങ്ങള്‍ മാത്രം നിലനില്‍ക്കെ പലരും മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ് മറുപടിയുമായി മോദി രംഗത്തെത്തിയിരിക്കുന്നത്.