മസ്‌കറ്റ്: കോവിഡിനെ നേരിടാന്‍ 32 ദശലക്ഷം ഒമാനി റിയാല്‍ സംഭാവനയായി ലഭിച്ചതായി ആരോഗ്യമന്ത്രിയും സുപ്രിം കമ്മിറ്റി അംഗവുമായ ഡോ അഹ്മദ് അല്‍ സൈദി. കോവിഡ് ഭീതി കുറഞ്ഞതോടെ 60 ശതമാനം ജീവനക്കാരും സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്കെത്തുന്നതായും മന്ത്രി പറഞ്ഞു. സുപ്രിംകമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കോവിഡ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ ഈ മാസം ആശുപത്രികള്‍ തുറക്കാന്‍ സുപ്രിംകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ട കാലത്തെ വാടക ഈടാക്കരുതെന്നും കമ്മിറ്റി ഉത്തരവിട്ടു. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഷോപ്പിങ് മാളുകളിലും പൊതുസ്ഥലങ്ങളിലും ഉണ്ടായിരുന്ന വിലക്ക് സര്‍ക്കാര്‍ നീക്കി.

അതിനിടെ, 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 256 കോവിഡ് കേസുകളാണ്. ഇതുവരെ രാജ്യത്ത് 86380 പേര്‍ക്ക് കോവിഡ് ബാധിച്ചതായും അതില്‍ 81828 പേര്‍ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 16 പേര്‍ മരണത്തിന് കീഴടങ്ങി. 705 ആണ് രാജ്യത്തെ മൊത്തം മരണനിരക്ക്