kerala
മോറിസ് കോയിന്‍ തട്ടിപ്പ്: പണം നഷ്ടമായവര്‍ പ്രതിഷേധവുമായി ഉടമയുടെ വീട്ടില്‍
പത്ത് ലക്ഷം മുതല്‍ വന്‍ തുകകള്‍ നഷ്ടമായവരാണ് സംഘത്തിലുള്ളത്. പലരും ആഭരണങ്ങള്‍ വിറ്റും, ലോണെടുത്തുമെല്ലാം നിക്ഷേപം നടത്തിയവരാണ്.
മലപ്പുറം: മോറിസ് കോയിന്‍ നിക്ഷേപ തട്ടിപ്പില്‍ പണം നഷ്ടമായവര്‍ പ്രതിഷേധവുമായി മോറിസ് കോയിന്‍ ഉടമയുടെ വീട്ടിലെത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളടങ്ങുന്ന സംഘമാണ് മലപ്പുറം പൂക്കോട്ടുംപാടത്തെ വീട്ടിലെത്തിയത്. വീട് പൊലീസ് സംരക്ഷണത്തിലായതിനാല്‍ പരാതിക്കാരെ സ്റ്റേഷനിലേക്ക് മാറ്റി പരാതി എഴുതി വാങ്ങി.
ആയിരക്കണക്കിനു നിക്ഷേപകരില്‍ നിന്നും കോടികള്‍ കൈപറ്റിയ മോറിസ് കോയിന്‍ കമ്പനി എം.ഡി. കിളിയിടുക്കില്‍ നിഷാദിന്റെ പൂക്കോട്ടുംപാടത്തെ വീടിലേക്കാണ് മംഗലാപുരം, കുടക്, കോഴിക്കോട്, കാസര്‍കോഡ് തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല്‍പതോളം പേരടങ്ങുന്ന സംഘമെത്തിയത്. രാവിലെ പതിനൊന്നരയോടെ വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു ലക്ഷ്യം.
സ്ത്രീകളടക്കമുള്ള സംഘത്തെ പൊലീസ് ഇവിടെ നിന്നും സ്റ്റേഷനിലേക്ക് മാറ്റി. രേഖമൂലം പരാതി നല്‍കാനും പൊലീസ് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് കേസന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പത്ത് ലക്ഷം മുതല്‍ വന്‍ തുകകള്‍ നഷ്ടമായവരാണ് സംഘത്തിലുള്ളത്. പലരും ആഭരണങ്ങള്‍ വിറ്റും, ലോണെടുത്തുമെല്ലാം നിക്ഷേപം നടത്തിയവരാണ്.
മാസങ്ങളായി പല അവധികള്‍ പറഞ്ഞ് നിക്ഷേപകരെ കബളിപ്പിച്ച നിഷാദ് പ്രതികരിക്കാതായതോടെയാണ് പ്രതിഷേധക്കാര്‍ വീട്ടില്‍ എത്തിയത്.ഇരുപതോളം പേര്‍ രേഖാമൂലം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ആരും പരാതി നല്‍കാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
