തൊടുപുഴയില്‍ നാലുവയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 21 വര്‍ഷം തടവ് ശിക്ഷയും 3,81,000 രൂപ പിഴയും വിധിച്ചു. തൊടുപുഴ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

കുട്ടിയുടെ അമ്മയുടെ ആണ്‍ സുഹൃത്തുകൂടിയായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദ് നാണ് കോടതി ശിക്ഷ വിധിച്ചത്.

പീഡനത്തിനിരയായ നാലുവയസുകാരന്റെ സഹോദരനായ ഏഴുവയസുകാരന്‍ പ്രതിയുടെ മര്‍ദനമേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തുവരുന്നത്. എന്നാല്‍ അതേസമയം കൊലപാതക കേസില്‍ വിചാരണ ആരംഭിച്ചിട്ടില്ല. കൊല്ലപ്പെട്ട 7 വയസ്സുകാരനും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു.