സുരക്ഷയൊക്കെ ആണെങ്കിലും ബൈക്കോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കുകയെന്നത് എല്ലാവര്‍ക്കും ഇത്തരി മടിയുള്ള കാര്യമാണ്. ബൈക്കില്‍ വിലസി നടക്കുന്ന ചെറുപ്പക്കാര്‍ക്ക് പ്രത്യേകിച്ചും. എന്നാല്‍ ഹെല്‍മറ്റില്ലാതെയും ബൈക്ക് ഓടിക്കാം എന്നായാലോ! ഹെല്‍മറ്റ് ധരിക്കാതെ ഓടിക്കുകയോ അപ്പോ പൊലീസ് പിടിക്കില്ലേ? എന്നു ചോദിക്കാന്‍ വരട്ടെ, സംഭവം ആയിട്ടില്ല. എന്നാല്‍ അത്തരം ഒരു ബൈക്ക് സിസ്റ്റം നിരത്തില്‍ ഇറക്കാനുള്ള പരിപാടിയിലാണ് മോട്ടോര്‍ലോകം.

p90238694_highres

12_p90238700_bmw-motorrad-vision-next-100
മോട്ടോര്‍ വാഹന രാജാവായ ബി.എം.ഡബ്ല്യൂവാണ് പുതിയ കണ്ടുപിടുത്തുവമായി രംഗത്ത് എത്തിയിരിക്കുന്നത്. ബൈക്ക് തന്നെ അതിനെ സ്വയം ബാലന്‍സ് ചെയ്യുന്ന രീതിയാണ് ആശയം. സാധാരണ ഇരുചക്ര വാഹനം നേരിടുന്ന ബാലന്‍സിങ് കുറവ് ഇതിലെ കൃത്രിമ ബാലന്‍സ് സിസ്റ്റം ഇല്ലാതാക്കും. പരിസരവുമായി ഘടിപ്പിച്ച വിവിധ ക്രമീകരണങ്ങളാല്‍ ബൈക്കിനെ സ്വയം ബാലന്‍സ് ചെയ്യുന്നതാണ് രീതി. ഈ ക്രമീകരണം ബൈക്കിന് സ്വമേധയാ ഒരു ബാലന്‍സ് നല്‍കി വീഴ്ചയില്‍ നിന്നും രക്ഷിക്കുന്നതാണ് സംവിധാനം.

ഇത്തരം ബൈക്കില്‍ ഹെല്‍മെറ്റ് ഇല്ലാതെതന്നെ സുരക്ഷിതമായി സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗതാഗതത്തിന്റെ വരും കാലത്ത് വിപ്ലകരമായ മാറ്റം കൊണ്ടുവരുന്ന കണ്ടുപിടുത്തമായി ഈ ആശയം മാറുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

08_p90238696_bmw-motorrad-vision-next-100

ബൈക്ക് ബാലന്‍സിങ്ങിനായി ഓടിക്കുന്ന ആള്‍ക്ക് പ്രത്യേക കണ്ണടയും കമ്പനി ഒരുക്കുന്നുണ്ട്. ഈ നൂതന കണ്ണട സണ്‍ഗ്ലാസിലുപരി ഡ്രൈവര്‍ക്ക് പല ഉപകാരവും തരുന്നതാണ്. ഗ്ലാസിന്റെ ഒരു ഭാഗത്ത് തെളിയുന്ന മാപിങിലൂടെ പോകേണ്ട വഴിയുടെകള്‍ കൃത്യമായി കാണിച്ചു തരുന്നു. കൂടാതെ കാലാവസ്താ വ്യതിയാനവും ഒരു ബാക്ക് മിററില്‍ ഉപരിയായിി പിറകു വശത്തെ കാഴ്ചകള്‍ ശേഖരിച്ചു വെക്കുകകൂടി കണ്ണട നടത്തും. ഒരുപക്ഷേ ബാന്റ്മാന്റെ അത്യാധുനിക ബൈക്കിനെ പോലെയാവും ഈ ബി.എം.ഡബ്ല്യൂവിന്റെ പ്രകടനം.

3957392400000578-3833592-image-a-10_1476314651642

വര്‍ഷങ്ങള്‍ക്ക് ശേഷം വരാന്‍ സാധ്യതയുള്ള ഒരു ആശയം എന്നാവും എല്ലാവരും കരുതിയിരിക്കുക. എന്നാല്‍ ഇത്തരമൊരു സാഹചര്യമൊരുക്കാന്‍ മറ്റു വാഹന നിര്‍മാതാക്കള്‍ കൂടി തയ്യാറായാല്‍ ഹെല്‍മറ്റില്ലാതെ തന്നെ സുരക്ഷിതമായ ബൈക്ക് യാത്രകളാവും.

എന്നാല്‍ എത്ര സൂക്ഷിച്ചാലും മറ്റു വാഹനങ്ങള്‍ വന്നിടിക്കുന്ന നമ്മുടെ ഗതാഗത ലോകത്ത് ഈ കണ്ടുപിടുത്തം എത്രത്തോണം വിജയകരമാവുമെന്ന കണ്ടറിയണം.