Video Stories
ഇന്ധന സംവിധാനത്തിലെ തകരാര്‍: റെനോള്‍ട്ട് ക്വിഡ് കാറുകള്‍ തിരികെ വിളിക്കുന്നു
ന്യൂഡല്‍ഹി: ഫ്രഞ്ച് കാര്‍ നിര്‍്മ്മാതാക്കളായ റെനോള്‍ട്ടിന്റെ ചെറുകാര്‍ മോഡലായ ക്വിഡ് കാറുകള്‍ വിപണിയില്‍ നിന്നു തിരികെ വിളിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ വിറ്റ പകുതിയിലേറെ കാറുകളും കമ്പനി തിരികെ വിളിച്ചു. ഇന്ധന സംവിധാനത്തിലെ തകരാറും ഹോസ് ക്ലിപ്പ് പ്രശ്‌നവുമാണ് കാരണം.
2016 മെയ് 18 വരെ നിര്‍മ്മിച്ച 50,000 ക്വിഡ് കാറുകളാണ് തിരികെ വിളിക്കുന്നത്. 800സിസി ക്വിഡ് കാറുകളുടെ ഫ്യുവല്‍ ഹോസ് ക്ലിപ്പ്, ഇന്ധന സംവിധാനം എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണെന്നും ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ് ഈടാക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കമ്പനി ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കമ്പനിയിലെ ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള എക്കാലത്തെയും വലിയ തിരിച്ചു വിളിക്കലാണിത്. ക്വിഡിന്റെ വരവിലൂടെ മാരുതി സുസുക്കിയുടെ ആള്‍ട്ടോ കാറിന് ശക്തമായ വെല്ലുവിളിയാണുയര്‍ത്തിയിരുന്നത്. മനോഹരമായ ഡിസൈനും താരതമേന്യ ചെറിയ വിലയും കാറിന്റെ പ്രത്യേകതയാണ്. ഇതുവരെ വിപണിയിലെത്തിയത് ഏകദേശം 86,000ത്തോളം കാറുകളാണ്.
international
സമാധാന കരാറുകൾ കാറ്റിൽ പറത്തി ഇസ്രായേൽ ക്രൂരത; തെക്കൻ ലെബനനിൽ സയണിസ്റ്റ് വ്യോമാക്രമണം: രണ്ടു കുട്ടികളും രണ്ടു ആരോഗ്യപ്രവർത്തകരുമടക്കം 11 പേർ കൊല്ലപ്പെട്ടു
തെക്കൻ ലെബനൻ: തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ രണ്ടു കുട്ടികളും രണ്ടു ആരോഗ്യപ്രവർത്തകരുമടക്കം 11 പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ കഫാർ റെമാൻ പട്ടണത്തിലെ ജനവാസ കേന്ദ്രത്തിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായതെന്ന് ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻ.എൻ.എ (NNA) റിപ്പോർട്ട് ചെയ്തു.
ജനവാസ മേഖലകളിലും ആംബുലൻസിനും നേരെ ആക്രമണം
കഫാർ റെമാനിലെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെ ഇസ്രായേലി യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിലാണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ, പ്രദേശത്ത് സർവീസ് നടത്തുകയായിരുന്ന മെഡിക്കൽ വാഹനത്തിന് നേരെ നടന്ന ഇസ്രായേലി ഡ്രോൺ ആക്രമണത്തിലാണ് രണ്ട് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടത്.
കൂടാതെ, ദെയ്ർ അൽ-സഹ്‌റാനി പട്ടണത്തിലെ ജനവാസ മേഖലയിലും രാത്രി വൈകി ഇസ്രായേൽ വ്യോമാക്രമണം നടത്തി. പ്രദേശം ഒഴിഞ്ഞുപോകാൻ നിർബന്ധിത മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു ആക്രമണം. ഹിസ്ബുള്ളയുടെ ഡ്രോൺ കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. കഴിഞ്ഞ ദിവസം നബതിയേഹ് ജില്ലയിലെ അറബ് സലിമിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സമാധാന കരാറുകൾ കടലാസിലൊതുങ്ങി; അനിശ്ചിതത്വത്തിൽ ജനങ്ങൾ
യു.എസ്. മധ്യസ്ഥതയിൽ ജൂണിൽ ഇസ്രായേലും ലെബനനും തമ്മിൽ ഒപ്പുവെച്ച “പൈലറ്റ് സോൺ” കരാർ നിലനിൽക്കെയാണ് വീണ്ടും അതിക്രമങ്ങൾ രൂക്ഷമായിരിക്കുന്നത്. ലെബനൻ സൈന്യത്തിന് ഹിസ്ബുള്ളയെ നിരായുധീകരിക്കാനും ഇസ്രായേൽ സൈന്യത്തിന് ഘട്ടംഘട്ടമായി പിൻവാങ്ങാനുമുള്ള പരീക്ഷണ മേഖലകളായാണ് പൈലറ്റ് സോണുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേൽ സൈന്യം കൂടുതൽ പിൻവാങ്ങാൻ തയ്യാറാകാത്തതിനെ തുടർന്ന് നയതന്ത്ര ചർച്ചകൾ പൂർണമായും സ്തംഭിച്ച മട്ടാണ്.
കരാറിന് ശേഷം സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തി വീടുകൾ പുനർനിർമിക്കാൻ തുടങ്ങിയ തെക്കൻ ലെബനനിലെ ജനങ്ങൾ ഇപ്പോൾ വീണ്ടും ഭീതിയുടെ നിഴലിലാണ്. തെക്കൻ ലെബനനിൽ ഇസ്രായേൽ പുതിയ യുദ്ധനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ടർ സെയ്‌ന ഖോദർ ചൂണ്ടിക്കാട്ടി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം ഇപ്പോൾ മൃതദേഹങ്ങൾ പുറത്തെടുക്കുന്ന തിരച്ചിലായി മാറിയെന്നും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Video Stories
ഇറാനിലെ പിക്കാക്സ് പർവതത്തെ ഭയന്ന് ട്രംപ്; അതിവേഗം ആക്രമണം നടത്തുമെന്ന് ഭീഷണി
ഇറാന്റെ ശേഷിക്കുന്ന ആണവ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഇതുവരെ ആക്രമണങ്ങളിൽ തകരാതെ സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമായ ഒരു കേന്ദ്രമെന്ന നിലയിലാണ് പിക്കാക്സ് പർവതത്തിന് (Pickaxe Mountain) നേരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടർച്ചയായി ഭീഷണികൾ മുഴക്കുന്നത്.
ഇറാന്റെ പ്രധാന നതാൻസ് സമ്പുഷ്ടീകരണ പ്ലാന്റിന് സമീപമുള്ള ഭൂഗർഭ തുരങ്ക സംവിധാനമാണിത്. മുൻകാല യുദ്ധങ്ങളിലും ആക്രമണങ്ങളിലും ഈ പർവതത്തിനുള്ളിലെ രഹസ്യ കേന്ദ്രം സുരക്ഷിതമായി തുടരുകയായിരുന്നു. എന്നാൽ, ഇറാന്റെ സെൻട്രിഫ്യൂജ് നിർമ്മാണ കേന്ദ്രങ്ങളും മറ്റ് സമ്പുഷ്ടീകരണ ഹാളുകളും യുദ്ധത്തിൽ തകർന്നതോടെ, ടെഹ്‌റാൻ തങ്ങളുടെ ആണവ പ്രവർത്തനങ്ങൾ ഈ ഭൂഗർഭ തുരങ്കങ്ങളിലേക്ക് മാറ്റിയേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ ഭീഷണി.
ഈ കേന്ദ്രത്തിൽ എന്തെങ്കിലും സംശയാസ്പദമായ നീക്കങ്ങൾ ഉണ്ടായാൽ അമേരിക്ക ശക്തമായ തിരിച്ചടി നൽകുമെന്നും പിക്കാക്സ് പർവതത്തിൽ “അതിവേഗം” ആക്രമണം ഉണ്ടായേക്കാമെന്നും ട്രംപ് ഭീഷണി മുഴുക്കുന്നു.
പിക്കാക്സ് പർവതം?
ഇറാനിൽ ‘കുഹ്-ഇ കൊളാങ് ഗാസ് ലാ’ (Kuh-e Kolang Gaz La) എന്നറിയപ്പെടുന്ന ഈ പ്രദേശം ടെഹ്‌റാനിൽ നിന്ന് 220 കിലോമീറ്റർ തെക്ക് ഇസ്ഫഹാൻ പ്രവിശ്യയിൽ, നതാൻസ് പ്ലാന്റിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. (പേരിലെ ‘കൊളാങ്’ എന്ന വാക്കിന്റെ അർത്ഥം പിക്കാക്സ് എന്നാണ്, അങ്ങനെയാണ് പാശ്ചാത്യ നിരീക്ഷകർ ഇതിന് ‘പിക്കാക്സ് പർവതം’ എന്ന് പേരിട്ടത്).
ബങ്കർ തകർക്കുന്ന ശക്തമായ ബോംബുകളെപ്പോലും പ്രതിരോധിക്കാൻ പാകത്തിൽ, നൂറുകണക്കിന് മീറ്റർ കട്ടിയുള്ള ഗ്രാനൈറ്റ് പാറകൾക്കടിയിലാണ് ഈ ഭൂഗർഭ സമുച്ചയം നിർമ്മിച്ചിരിക്കുന്നത്.
യുറേനിയം സമ്പുഷ്ടീകരണത്തിനോ സെൻട്രിഫ്യൂജുകൾ സ്ഥാപിക്കുന്നതിനോ വേണ്ടി ഇറാൻ ഈ തുരങ്കങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും വിലയിരുത്തൽ. എന്നാൽ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണ് ഈ സൗകര്യമെന്നാണ് ഇറാൻ പറയുന്നത്.
ഇറാനുമായുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിലും, ആണവായുധങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് ഇറാനെ തടയുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് ഈ അതീവ സുരക്ഷാ കേന്ദ്രത്തിനെതിരെ വീണ്ടും ബോംബാക്രമണ ഭീഷണി മുഴക്കിയിരിക്കുന്നത്.
Video Stories
തുറിച്ച് നോട്ടത്തെച്ചൊല്ലിയുള്ള തർക്കം തെരുവ് യുദ്ധമായി; കുവൈത്തിൽ നാലുപേർ പൊലീസ് പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ നിസ്സാരകാര്യത്തെച്ചൊല്ലിയുണ്ടായ തർക്കം തെരുവ് യുദ്ധത്തിൽ കലാശിച്ചു. സുലൈബികാത്ത് സ്പോർട്സ് ക്ലബ്ബിന് പുറത്തുവെച്ച് പരസ്പരം തുറിച്ചുനോക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് നാലംഗ സംഘങ്ങൾ തമ്മിലുള്ള വലിയ കയ്യാങ്കളിയിൽ അവസാനിച്ചത്. സംഭവത്തിൽ നാല് കുവൈത്തി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രദേശത്ത് യുവാക്കൾ തമ്മിൽ കൂട്ടത്തല്ല് നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് ലഭിച്ച അടിയന്തര സന്ദേശത്തെ തുടർന്ന് പെട്രോളിംഗ് സംഘം ഉടൻ സ്ഥലത്തെത്തുകയായിരുന്നു. പൊലീസെത്തിയപ്പോഴേക്കും തെരുവിൽ ഏറ്റുമുട്ടുകയായിരുന്ന യുവാക്കളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ രണ്ടുപേരുടെ മുഖത്തും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്.
സ്പോർട്സ് ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എതിർഭാഗത്തുണ്ടായിരുന്നവർ തങ്ങളെ തുറിച്ചുനോക്കിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് യുവാക്കൾ പൊലീസിന് നൽകിയ പ്രാഥമിക മൊഴിയിൽ പറയുന്നു. എന്തിനാണ് ഇങ്ങനെ നോക്കുന്നതെന്ന് ചോദ്യം ചെയ്തത് വാക്കേറ്റത്തിലേക്കും പിന്നീട് പരസ്പരം കൈയേറ്റം ചെയ്യുന്നതിലേക്കും നയിക്കുകയായിരുന്നു.
-
kerala1 day agoമുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
-
News1 day agoവനിതാ ഏഷ്യാ കപ്പ് ഫൈനലിന് മുന്നേ പുകഞ്ഞ് നയതന്ത്ര വിവാദം; കിരീടം നൽകുന്നത് മൊഹ്സിൻ നഖ്വിയെങ്കിൽ ഇന്ത്യയുടെ നിലപാടെന്ത്?
-
News1 day ago‘ലോകോത്തര’ താരത്തെ വിറ്റത് ആന മണ്ടത്തരം; സൂപ്പർ താരത്തെ കൈവിട്ട ചെൽസി മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ താരം
-
india2 days agoമഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്കെ
-
News1 day agoദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്റെ റൺമല; ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ, മിന്നിത്തിളങ്ങി കുമാർ കുഷാഗ്രയും
-
More1 day agoഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ
-
News1 day agoഇനി സൈബർ തട്ടിപ്പിൽ വീഴില്ല; വാട്സ്ആപ്പിൽ ‘സൈബർ വാൾ’ ചാറ്റ്ബോട്ടുമായി കേരള പോലീസ്
-
kerala1 day agoചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്ട്രേഷനിൽ അഞ്ചാമത്

