ചെന്നൈ: ഐപിഎല്ലില്‍ ആരാധകരേറെയുളള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ആരാധകരുടെ ഇഷ്ടതാരം കൂടിയായ എംഎസ് ധോണിയും. കോടതി വിലക്ക് നീങ്ങിയതോടെ തിരിച്ചുവരവ് ഉറപ്പാക്കിയ ടീമിനായി തെല്ലും മടിക്കാതെയാണ് ടീമിന്റെ മുന്‍ നായകന്‍ കൂടിയായ ധോനി തന്റെ സന്തോഷം പ്രകടിപ്പിച്ചത്.
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ വീടിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ധോനിയുടെ വേറിട്ട ആഘോഷം. തമിഴില്‍ നായകന്‍ എന്നര്‍ത്ഥം വരുന്ന ‘തല’ എന്നെഴുതിയ ഏഴാം നമ്പറില്‍ ജെഴ്സിയില്‍ തന്റെ പട്ടിക്ക് മുന്നില്‍ നില്‍ക്കുന്ന പടം, പലതും അര്‍ത്ഥം വെക്കുന്നതായാണ് വിലയിരുത്തല്. ചിത്രത്തില്‍ പട്ടി ധോനിയുടെ ആജ്ഞ കേട്ട് രണ്ടു കാലിലാണ് ഇരിക്കുന്നത്. കുറിപ്പുകളൊന്നുമില്ലാത്ത പോസ്റ്റ് സമൂഹ്യ മാധ്യമങ്ങളില്‍ ഇതിനകം വലിയ ചര്‍ച്ചയായിരിക്കുകയണ്.
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിലക്ക് മാറിയതാണ് വേറിട്ട രീതിയില്‍ ധോനി ആഘോഷിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി റൈസിങ് പുണെ സൂപ്പര്‍ ജയന്റിനായായാണ് കളിക്കുന്നതെങ്കിലും തന്റെ ഇഷ്ടം ചെന്നൈയോടാണ് എന്ന് മറ നീക്കി പുറത്തുവരുന്നതായി പോസ്റ്റ്.
ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും ഐ.പി.എല്ലില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കിയത് ക്രിക്കറ്റ് ആരാധകരെ നടുക്കിയ വാര്‍ത്തയായിരുന്നു. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റി ചെന്നൈ ടീമിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് പുതിയ ടീമായ പൂനെ സൂപ്പര്‍ ജയന്റിലേക്ക് പോവുകയാണ് ധോണി ചെയ്തത്.
എന്നാല്‍ ആദ്യ ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിനോട് ഒരു പ്രത്യേക ഇഷ്ടം മനസ്സില്‍ സൂക്ഷിക്കുകയായ്ിരുന്നു ക്യാപ്റ്റന്‍ കൂള്‍.
ഐ.പി.എല്‍ ആദ്യ സീസണില്‍ ടീമിനെ നയിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ധോനിക്ക്, എന്നാല്‍ രണ്ടാം സീസണില്‍ പൂനെയുടെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഇതിന് പുറമെ പൂനെ ടീമിന്റെ സഹ ഉടമ ഹര്‍ഷ ഗോയങ്ക ധോനിക്കെതിരെ പരസ്യമായി ഉടക്കുകയും ചെയ്തു. ഇതിനിടെയാണ് ചെന്നൈ ടീമിന്റെ തിരിച്ചുവരവ് ധോനിടെ സന്തോഷിപ്പിക്കുന്നത്.
നേരത്തെ പൂനെ ടീമുമായുള്ള അസ്വാരസ്യങ്ങള്‍ക്കിയടില്‍ ധോനിയുടെ ഭാര്യ സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചിരുന്നു. ചെന്നൈയുടെ ജെഴ്സിയും ഹെല്‍മെറ്റുമെല്ലാമുള്ള ഒരു സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സാക്ഷിയുടെ പരിഹാസം. തങ്ങളുടെ ഹൃദയം ഇപ്പോഴും ചെന്നൈയില്‍ തന്നെയാണെന്ന് ആ പോസ്റ്റിലൂടെ പറയാതെ പറയുകയായിരുന്നു സാക്ഷി. ഇതിനുശേഷമാണ് ഇപ്പോള്‍ ധോനിയുടെ വേറിട്ട ചെന്നൈ ഭ്രമത്തിന്റെ പോസ്റ്റ്.
റഫ: ഗസയിൽ ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. വെടിനിർത്തൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതോടെയാണ് ഇസ്രാഈല്‍ ഗസയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്. വെടിനിർത്തൽ പാളിയതിന് പിന്നാലെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 400 പേർ ഗസയിൽ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഗാസയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.
ഗസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും പ്രദേശത്തെ ഏറ്റവും ഉയർന്ന ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥനുമായ മഹ്മൂദ് അബു വഫാഹ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിൻ്റെ നാല് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗസയിൽ ആക്രമണം തുടരുന്നതിനിടെ പലയിടത്തും ആളുകളോട് ഒഴിഞ്ഞ് പോകാൻ ഐഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും.
കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ പ്രത്യേക മഴ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യത ഏറെയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.
ഇന്നലെ പെയ്ത മഴയില്‍ തിരുവനന്തപുരം തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ടുണ്ടായി. ചാലയില്‍ കടകളില്‍ വെള്ളം കയറി. തലസ്ഥാന നഗരത്തില്‍ ഇന്നലെ 45 മിനിറ്റിനിടെ 77.7 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.