Connect with us

Culture

വിദ്യാര്‍ത്ഥി ദ്രോഹം തുറന്നു കാട്ടി എം.എസ്.എഫ് സെനറ്റ് മാര്‍ച്ച്

Published

on

തേഞ്ഞിപ്പലം: വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ അധികാരികളുടെ നടപടിക്കെതിരെ എം. എസ്. എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലാ സെനറ്റിലേക്ക് മാര്‍ച്ച് നടത്തി.

ബിരുദ ഗ്രേഡ് കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച് വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യത ഉറപ്പ് വരുത്തുക, അവതാളത്തിലാവുന്ന പരീക്ഷാ നടപടിക്രമങ്ങളും ഫലപ്രസിദ്ധീകരണവും കുറ്റമറ്റതാക്കുക, ബിഎഡ്, ബിപിഎഡ്, എം പി എഡ് സെന്ററുകളുടെ അംഗീകാരം ഉറപ്പാക്കുക, നാല് വര്‍ഷമായി കായിക വിദ്യാര്‍ഥികളെ പീഢിപ്പിക്കുന്ന എസ് എഫ് ഐക്കെതിരെ നടപടിയെടുക്കുക, സര്‍വകലാശാലാ അധികാരികള്‍ വിദ്യാര്‍ഥി പക്ഷത്ത് നിലകൊള്ളുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
സെനറ്റ് യോഗം നടക്കുന്ന 100 മീറ്റര്‍ മാര്‍ച്ച് അകലെ പോലീസ് തടഞ്ഞു.

തുടര്‍ന്ന് കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയും ചെയ്തു. എംഎസ്എഫ് ഉന്നയിച്ച ആവശ്യം അംഗീക്കാത്ത പക്ഷം വിസിയടക്കമുള്ളവരെ തടയുമെന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തകര്‍ പോലീസ് വലയം ബേധിച്ച് സെനറ്റ് ഹാളിന് മുന്നിലെത്തി. എം എസ് എഫ് ഉന്നയിച്ച ആവശ്യത്തിന്‍മേല്‍ സെനറ്റില്‍ അനുകൂല തീരുമാനമുണ്ടായതിന് ശേഷമാണ് വിസി യെ തടയുന്നതില്‍ നിന്ന് പിന്‍മാറിയത്.എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് സര്‍വകലാശാലയെ കാലിത്തൊഴുത്ത് സര്‍വകലാശാലയാക്കാനാണ് അധികാരക്കസേരയിലിരിക്കുന്ന ചിലര്‍ ശ്രമിക്കുന്നതെന്ന് മിസ്ഹബ് പറഞ്ഞു. അധികാരികള്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണം. സി.പിഎം കണ്ണുരുട്ടുമ്പോള്‍ പേടിക്കുന്ന ഒരു വൈസ് ചാന്‍സിലറും നിലവാരമില്ലാത്ത റജിസ്ട്രാറും സ്വന്തം വീട് പോലും ഭരിക്കാന്‍ കഴിയാത്ത പരീക്ഷാ കണ്‍ട്രോളറും സര്‍വകലാശാലക്ക് അപമാനമാണ്.കായിക വിദ്യാര്‍ഥികള്‍ റജിസ്റ്ററില്‍ സര്‍വകലാശാലാ റജിസ്റ്ററില്‍ ഒപ്പ് വെക്കുന്നവരാണെങ്കില്‍ അവര്‍ക്ക് മറ്റ് കുട്ടികളെപ്പോലെ തന്നെ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്നും മിസ്ഹബ് പറഞ്ഞു.

യൂസുഫ് വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. ഷരീഫ് വടക്കയില്‍,കെ.കെ.എ അസീസ്,വി.കെ.എം ഷാഫി,കെ.എം ഫവാസ് ,കെ.ടി.റഊഫ്,കെ.സി മുഹമ്മദ് കുട്ടി,സി.ടി മുഹമ്മദ് ഷരീഫ്,പി.കെ നവാസ്, ടി.പി ഹാരിസ്,വി.പി അഹമ്മദ് സഹീര്‍,ലത്തീഫ് തുറയൂര്‍,വി.പി.സി ലുഖ്മാനുല്‍ഹഖീം,അഫ്‌സല്‍ യൂസുഫ് പ്രസംഗിച്ചു.

Film

സംവിധായകൻ ഒമർ ലുലുവിനെതിരെ ലൈംഗികാതിക്രമ കേസ്

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു

Published

on

മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.

അതേസമയം, കേസിന് പിന്നിൽ വ്യക്തിവിരോധം ആണെന്നാണ് ഒമർ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമർ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്മെയിലിംഗിന്‍റെ ഭാഗം കൂടിയാണ് പരാതിയെന്നും സംവിധായകൻ ആരോപിച്ചു.

Continue Reading

Film

ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം

Published

on

കൊച്ചി: ഗായകൻ ഹരിശ്രീ ജയരാജ് (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ആലുവ അശോകപുരം സ്വദേശിയാണ്. ജയറാം നായകനായ ‘കുടുംബശ്രീ ട്രാവൽസ്’ സിനിമയിലെ ‘തപ്പും തകിലടി’ എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. മൂന്നു പതിറ്റാണ്ടായി സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ജയരാജ് കലാഭവൻ, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സംഗീത ലോകത്തെ സമഗ്ര സംഭാവനയ്‌ക്ക് നൽകുന്ന തിരുവനന്തപുരം ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജെ.സി.ഡാനിയേൽ പുരസ്‌കാരം ജയരാജ് നേടിയിട്ടുണ്ട്. ആകാശവാണി തൃശൂർ, കൊച്ചി നിലയങ്ങളിൽ ലളിതഗാനത്തിന് ബി ഹൈഗ്രേഡ് നേടിയ ഹരിശ്രീ ജയരാജ്, ഒട്ടേറേ ഭക്തിഗാനങ്ങൾ പാടുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തു.

Continue Reading

Film

50 കോടി ക്ലബ്ബില്‍ ഇടം നേടി മമ്മൂട്ടി ചിത്രം ‘ടര്‍ബോ’

എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.

Published

on

മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’ക്ക് കളക്ഷന്‍ റെക്കോര്‍ഡ്. 52.11കോടി രൂപയാണ് റിലീസ് ചെയ്ത് 4 ദിവസത്തിനുള്ളില്‍ ലോകമെമ്പാടുമുള്ള കളക്ഷന്‍. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സഊദി അറേബ്യയില്‍ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും ടര്‍ബോ സ്വന്തമാക്കി. ആദ്യ ദിവസം മുതല്‍ ചിത്രം റെക്കോര്‍ഡുകള്‍ തീര്‍ക്കുകയായിരുന്നു.

കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് വാരികൂട്ടിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇതോടെ ടര്‍ബോ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 224 എക്‌സ്ട്രാ ഷോകളും രണ്ടാം ദിനം 156 എക്‌സ്ട്രാ ഷോകളും മൂന്നാം ദിനം 160 ലേറെ എക്‌സ്ട്രാ ഷോകളും നാലാം ദിനത്തില്‍ 140ലധികം എക്‌സ്ട്രാ ഷോകളാണ് ചാര്‍ട്ട് ചെയ്തിരുന്നത്. കേരളത്തില്‍ ടര്‍ബോയ്ക്കായി ചാര്‍ട്ട് ചെയ്തിരുന്നത്. ആദ്യ ഷോ കഴിഞ്ഞയുടന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷന്‍ കോമഡി കൊണ്ടും ടര്‍ബോ തീയേറ്ററുകളില്‍ തീ പടര്‍ത്തി. ടര്‍ബോ ജോസിന്റെ കിന്റല്‍ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.

റെക്കോര്‍ഡ് നേട്ടമാണ് ഇതിലൂടെ ടര്‍ബോ സ്വന്തമാക്കിയിരിക്കുന്നത്. 2 മണിക്കൂര്‍ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടര്‍ബോ

 

Continue Reading

Trending