മലപ്പുറം: രാജ്യത്തെ പ്രമുഖ കേന്ദ്ര സര്‍വകശാലകളിലൊന്നായ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രശസ്തമായ ഹന്‍സ് രാജ് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി ആയി വിജയിച്ച സഹല്‍ കെ.യെ മൊറയൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു. പാണക്കാട് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സഹലിന് ഉപഹാരം നല്‍കി.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ കോളേജ് സ്റ്റുഡന്‍സ് യൂണിയന്‍ ക്യാബിനറ്റ് പദവികള്‍ വഹിക്കുന്ന അപൂര്‍വം ദക്ഷിണേന്ത്യക്കാരില്‍ ഒരാളായ സഹല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി എം.എസ്.എഫ് ഭാരവാഹിയാണ്.

കാട്ടിപരുത്തി മുഹമ്മദലിയുടേയും ആഡംബുലാന്‍ ജസീലയുടേയും മകനാണ് രണ്ടാം വര്‍ഷ ജിയോളജി വിദ്യാര്‍ത്ഥിയായ സഹല്‍