Connect with us

kerala

രാജ്യത്തെ പോറ്റുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ ഇന്ത്യ ഉണരേണ്ട സമയമാണ് മോദി ഭരണകാലം: മുനവ്വറലി തങ്ങള്‍

രാജ്യത്തെ പോറ്റുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ ഇന്ത്യ ഉണരേണ്ട സമയമാണ് മോദി സര്‍ക്കാരിന്റെ ഭരണകാലമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു

Published

on

 

 

മലപ്പുറം: രാജ്യത്തെ പോറ്റുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ ഇന്ത്യ ഉണരേണ്ട സമയമാണ് മോദി സര്‍ക്കാരിന്റെ ഭരണകാലമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജില്ലാ തലങ്ങളില്‍ ആഹ്വാനം ചെയ്ത വിദ്യാര്‍ത്ഥികളുടെ കര്‍ഷക സമരത്തിന്റെ ഭാഗമായി എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് കര്‍ഷക വേഷം ധരിച്ച് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷക മേഖലയെ സംരക്ഷിക്കേണ്ട സമയത്ത് കര്‍ഷകരെ ദ്രോഹിക്കാനും കോര്‍പ്പറേറ്റുകളെ സഹായിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ബില്ലിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഗവണ്‍മെന്റ് സംവിധാനം ഉപയോഗിച്ചായിരുന്നു കാര്‍ഷിക വിളകള്‍ സംഭരിച്ചിരുന്നത്. എന്നാല്‍ ഇതില്‍ മാഫിയകള്‍ക്ക് കൈക്കടത്താനുള്ള അവസരമുണ്ടാക്കി നല്‍കുന്നതാണ് പുതിയ ബില്ല്. ഇതില്‍ പ്രതിഷേധിച്ച് ഒരു മന്ത്രി രാജി വെച്ചുവെന്നത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സ്വാതന്ത്ര്യ കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ മുഖ്യാതിഥിയായിരുന്നു. എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സി.കെ.നജാഫ്, വൈസ്പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ.ജവാദ്, സീനിയര്‍ വൈസ്പ്രസിഡന്റ് കെ.എന്‍.ഹക്കീം തങ്ങള്‍, ഭാരവാഹികളായ കെ.എം.ഇസ്മായില്‍, എം.വി.അസ്സൈനാര്‍, അഡ്വ:പി.എ.നിഷാദ്, അഡ്വ: വി.ഷബീബ് റഹ്മാന്‍, എന്‍.കെ.അഫ്‌സല്‍, നവാഫ് കള്ളിയത്ത്, റാഷിദ് കൊക്കൂര്‍, വിംഗ് കണ്‍വീനര്‍മാരായ ഷിബി മക്കരപ്പറമ്പ്, ഡ്വ: വി.എം.ജുനൈദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഖില്‍ കുമാര്‍ ആനക്കയം, ജസീല്‍ പറമ്പന്‍, ഹാഷിം കണ്ണ്യാല, ആബിദ് കല്ലാമൂല, എ.പി.ആരിഫ്, എം.ബിഷര്‍, സല്‍മാന്‍ കടമ്പോട്ട്, ഫര്‍ഹാന്‍ ബിയ്യം, നദീം ഒള്ളാട്ട്, എ.വി.നബീല്‍, നിസാം.കെ.ചേളാരി എന്നിവര്‍ സംബന്ധിച്ചു.

 

kerala

മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി അബ്ദുസമദ് സമദാനി

കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെത്തിയാണ് സമദാനി വോട്ടു രേഖപ്പെടുത്തിയത്.

Published

on

പൊന്നാനി യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം പി അബ്ദുസമദ് സമദാനി വോട്ട് രേഖപ്പെടുത്തി. പൊന്നാനിയില്‍ പത്തരമാറ്റ് പൊന്നുംതിളക്കമുള്ള മഹത്തായ വിജയം ഉണ്ടാവുമെന്ന് അബ്ദു സമദ്‌സമദാനി. നാട്ടുകാരുടെ അഭിമാനവും, അന്തസും ഉയര്‍ത്തുന്ന വിജയമാവും ഉണ്ടാവും. വലിയ ആത്മവിശ്വാസമുണ്ട്. കേരളത്തില്‍ യുഡിഎഫിന് പ്രത്യാശയുടെ പ്രഭാതമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള വലിയ സൂര്യോദയമാണ്. ഇന്ത്യ മുന്നണിയ്ക്ക് തിളക്കമാര്‍ന്ന വിജയം ഉണ്ടാവും. രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നതെന്നും സമദാനി പറഞ്ഞു. കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെത്തിയാണ് സമദാനി വോട്ടു രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് കൃത്യം ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ആദ്യ വോട്ടര്‍മാരിലൊരാളായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വടകര ലോക്‌സഭാ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍, തുടങ്ങിയവരും വോട്ട് ചെയ്തു.

 

Continue Reading

kerala

സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും: കുഞ്ഞാലിക്കുട്ടി

ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര്‍ വഴി ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ രണ്ട് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് മലപ്പുറത്ത് വിജയിക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പൊന്നാനിയിലും സമാന ഭൂരിപക്ഷം സമദാനിക്ക് ലഭിക്കും. പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും.

ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര്‍ വഴി ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Continue Reading

kerala

ലോക്സഭ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താകും; വോട്ട് രേഖപ്പെടുത്തി വി.ഡി.സതീശന്‍

ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Published

on

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വോട്ട് രേഖപ്പെടുത്തി. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളേജിലായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ ഇരുപത് സീറ്റിലും ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണുള്ളതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനങ്ങളുടെ പ്രതിഷേധവും രോഷവുമെല്ലാം പ്രതിഫലിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending