Connect with us

More

അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ പൈതൃകം സംരക്ഷിക്കണം :എം എസ് എഫ്

Published

on

 

ഹൈദരാബാദ്: അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റിയുടെ പൈതൃകവും പാരമ്പര്യവും നില നിര്‍ത്തണമെന്ന് എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.ഹൈദരാബാദില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യുട്ടീവില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് എം.എസ്.എഫ് ആവശ്യപ്പെട്ടത്.ദേശീയ പ്രസിഡന്റ് ടി.പി.അഷ്‌റഫലി അദ്ധ്യക്ഷത വഹിച്ചു.അനാവശ്യ വിവാദങ്ങളുണ്ടാക്കി അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയെ തകര്‍ക്കാനുള്ള ബി.ജെ.പി ശ്രമം പ്രതിഷേധാര്‍ഹമാണെന്നും പ്രതിരോധിച്ച് തോല്‍പിക്കുമെന്നും എം.എസ്.എഫ് അഭിപ്രായപ്പെട്ടു. ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും ഉടന്‍ പിന്‍വലിക്കണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു.1938 ലാണ് മുഹമ്മദലി ജിന്ന അലിഗഡ് മുസ് ലിം യൂനിവേഴ്‌സിറ്റിയുടെ ആജീവനാന്ത മെമ്പറായി തെരഞ്ഞെടുക്കപ്പെന്നുന്നത്. അന്നു മുതല്‍ ആജീവനാന്ത മെമ്പര്‍മാരായ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന അബ്ദുല്‍ കലാം ആസാദ് തുടങ്ങിയവരുടെ ഛായ ചിത്രങ്ങള്‍ക്കൊപ്പം ജിന്നയുടെ ചിത്രവും അലിഗഡ് യൂനിവേഴ്‌സിറ്റിയില്‍ ആനാഛാദനം ചെയ്യപ്പെട്ടിട്ടുണ്ട്. ജിന്ന ഇന്ത്യയുടെ പ്രമുഖനായ സ്വതന്ത്ര സമര സേനാനാനിയാണെന്നും ഗാന്ധിജി തുടങ്ങിയ മറ്റു ദേശീയ നേതാക്കള്‍ക്കൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ വ്യക്തിയാണെന്നും എം എസ് എഫ് പ്രമേയത്തിലൂടെ ഓര്‍മ്മിപ്പിച്ചു. ജിന്ന മാത്രമല്ല ഇന്ത്യാ വിഭജനത്തിന് ഉത്തരവാദിയെന്നും ദേശീയ സെക്രട്ടറി ഇ.ഷമീര്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയെ ജനാധിപത്യവിരുദ്ധരും തീ വ്രവാദ ചിന്താഗതിക്കരുമായി ചിത്രീകരിക്കാന്‍ സംഘ് പരിവാര്‍ ശ്രമിക്കുകയാണ്.രാജ്യത്തെ സ്വാതന്ത്ര സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രമാണ് സംഘ് പരിവാരിന്റെത്.ഇന്ത്യ രാജ്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയ ഹസ്രത്ത് മൊഹാനി, ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ മൗലാന മുഹമ്മദലി തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ സംഭാവന ചെയ്ത പാരമ്പര്യമാണ് അലിഗഡ് യൂനിവേഴ്‌സിറ്റിക്കുള്ളത്. സംഘ് പരിവാറിന്റെ പാവകളായി പോലീസും ഭരണകൂടവും മാറരുതെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. സംഘ് പരിവാര്‍ നീക്കങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളും സമാനമനസ്‌കരുമായി ചേര്‍ന്ന് പോരാട്ടത്തിന് എം.എസ്.എഫ് നേതൃത്വം നല്‍കും.ജനറല്‍ സെക്രട്ടറി എസ്.എച്ച്.മുഹമ്മദ് ഹര്‍ഷദ് സ്വാഗതം പറഞ്ഞു. അഡ്വ.ഫാത്തിമത തഹ്ലിയ, എന്‍.എ.കരീം ,പി.വി.അഹമ്മദ് സാജു, സിറാജുദ്ധീന്‍ നദ് വി ,അത്തീബ് ഖാന്‍(ഡല്‍ഹി) ,അല്‍ അമീന്‍ (തമിഴ്‌നാട് ), അസീസ് കളത്തൂര്‍, സെയ്ദലവി ഹൈദരാബാദ്, മന്‍സൂര്‍ കൊല്‍ക്കത്ത, മുഹമ്മദ് ഫൈസാന്‍ (വെല്ലൂര്‍), ജംഷീര്‍ മക്തല്‍ (തെലങ്കാന ), നവാസ് ശരീഫ് ഖുറേഷി (മഹാരാഷ്ട്ര), മുഹമ്മദ് തൗസീഫ് റസ്സാഖാന്‍ (ആസ്സാം ) ,ജാസിമുദ്ധീന്‍ (ബംഗാള്‍), ജവാദ് ബാസില്‍ (പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി),ആഷിഖ് റസൂല്‍ (ഹൈദരാബാദ് സെന്‍ട്രല്‍ യുണിവേഴ്‌സിറ്റി) എന്നിവര്‍ സംസാരിച്ചു. മുസ്ലിം ലീഗ് തെലങ്കാന സംസ്ഥാന പ്രസിഡന്റ് ഇംതിയാസ് ഖാന്‍ ,ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗനി, എന്നിവര്‍ ആശംസ അറിയിച്ചു.

india

‘തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം ശക്തമാണ്. തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും’: എം.കെ സ്റ്റാലിൻ

കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നത സംബന്ധിച്ച അഭ്യൂഹങ്ങൾ നിഷേധിച്ച അദ്ദേഹം, രാഹുൽ ഗാന്ധിയുമായി സഹോദരതുല്യമായ അടുപ്പം ഉണ്ടെന്ന് പറഞ്ഞു

Published

on

ചെന്നൈ: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തമിഴ്നാട്ടില്‍ ഡിഎംകെ സ്വന്തം നിലയിൽ തന്നെ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യകക്ഷികൾക്കിടയിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലും 2026ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ തന്നെ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നത സംബന്ധിച്ച അഭ്യൂഹങ്ങൾ നിഷേധിച്ച അദ്ദേഹം, രാഹുൽ ഗാന്ധിയുമായി സഹോദരതുല്യമായ അടുപ്പം ഉണ്ടെന്ന് പറഞ്ഞു. ഡിഎംകെ സ്വന്തമായി സർക്കാർ രൂപവത്കരിക്കുമെന്നും 2021നെ അപേക്ഷിച്ച് കൂടുതൽ മുന്നേറ്റം നടത്തുമെന്ന കാര്യത്തിൽ പാർട്ടിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം ശക്തമാണ്. തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും. ഭരണത്തിൽ പങ്കാളിത്തം നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യം ഇപ്പോൾ പ്രസക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 234 സീറ്റുകളിൽ 133 എണ്ണം വിജയിച്ച് ഡിഎം.കെ ഒറ്റയ്ക്കാണ് സർക്കാർ രൂപീകരിച്ചത്. ഡിഎംകെയുടെ സഖ്യകക്ഷിയായി മത്സരിച്ച കോൺഗ്രസ് 25 സീറ്റുകളിൽ 18 എണ്ണത്തിലും വിജയിച്ചു.

Continue Reading

india

പാർലിമെന്റിൽ ഇബ്നു ഖൽദൂനെ ഉദ്ധരിച്ച് സമദാനി

Published

on

ജനങ്ങളെ പിഴിയുന്ന സാമ്പത്തിക സ്ഥാപനങ്ങൾക്കും രാഷ്ട്രീയ സ്ഥാപനങ്ങൾക്കുമെതിരെ നൊബേൽ സമ്മാന ജേതാക്കളായ ഡാരൻ അജമോലുവും ജെയിംസ് റോബിൻസണും നൽകിയ താക്കീത് സർക്കാർ ഓർക്കണം. യഥാർത്ഥത്തിൽ സാമൂഹ്യശാസ്ത്രത്തിൻ്റെപിതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രശസ്ത തത്ത്വചിന്തകൻ ഇബ്നു ഖൽദൂൻ നൂറ്റാണ്ടുകൾക്കു മുമ്പ് നടത്തിയ നിരീക്ഷണമാണ് അവരുടെ മുന്നറിയിപ്പിൽ മുഴങ്ങിക്കേട്ടത്. ജനങ്ങളെ പിഴിയുന്ന സാമ്പത്തിക നയങ്ങൾ നാഗരികതയുടെ തകർച്ചയ്ക്ക് തന്നെ വഴിവെക്കുമെന്നാണ് ഇബ്നു ഖൽദൂൻ പ്രസ്താവിക്കുകയുണ്ടായത്.

രാജ്യത്തിന്റെ വിവിധ സാമൂഹിക വിഭാഗങ്ങളെയും അതിന്റെ ഫെഡറൽ സംസ്ഥാനങ്ങളെയും ജനങ്ങളെത്തന്നെയും പിഴിഞ്ഞുകൊണ്ടല്ല രാഷ്ട്രത്തിന്റെ ഭാവി കെട്ടിപ്പടുക്കേണ്ടത്, ഓരോ ഇന്ത്യക്കാരന്റെയും മനുഷ്യനെന്ന നിലയിലുള്ള മാന്യതയുടെ അടിസ്ഥാനത്തിലാണ്. അതാകട്ടെ മതവിശ്വാസത്തിനും സംസ്ഥാനത്തിനും ബാങ്ക് ബാലൻസിനുമെല്ലാം അതീതമായിരിക്കുകയും വേണം.

Continue Reading

india

കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ ന്യൂനപക്ഷ ക്ഷേമത്തെ തകര്‍ക്കുകയാണ്: ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി

Published

on

കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ ന്യൂനപക്ഷ ക്ഷേമത്തെ തകര്‍ക്കുകയാണെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി ലോക്‌സഭയില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തന്നെ തട്ടിയെടുക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ സാമ്പത്തിക ബഹിഷ്‌കരണത്തെ ന്യായീകരിക്കാനായി സിദ്ധാന്തങ്ങള്‍ മെനഞ്ഞെടുക്കുകയാണ്. തെരുവ് കച്ചവടക്കാരെ തകര്‍ക്കുന്നത് മുതല്‍ ഹലാല്‍ അംഗീകൃത ഉല്‍പ്പന്നങ്ങളെ തുടച്ചുമാറ്റുന്നത് വരെയുള്ള നടപടികളാണ് നടപ്പിലാക്കുന്നത്. ഒരു സര്‍ക്കാര്‍ അതിന്റെ തന്നെ പൗരന്മാരുടെ തൊഴിലിന്റെ മാന്യത തകര്‍ക്കുകയും ജനസംഖ്യയിലെ ഒരു ഘടകത്തെ സാമ്പത്തികമായ അപ്രസക്തിയിലേക്ക് തള്ളുകയും ചെയ്യുന്നതിന്റെ ഏറ്റവും നീചമായ ഉദാഹരണമാണിത്.

ന്യൂനപക്ഷ വിഭാഗത്തിലെ യുവാക്കളെ വിദ്യഭ്യാസത്തില്‍ നിന്നും തൊഴിലവസരങ്ങളില്‍ നിന്നും പുറത്ത് നിര്‍ത്താനുള്ള പരിപാടികളാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് സമദാനി കുറ്റപ്പെടുത്തി. പ്രത്യേകമായ വിവേചനമാണ് അവര്‍ക്കെതിരെ പുലര്‍ത്തുന്നത്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുള്ള മെറിറ്റ്- കം- മീന്‍സ് സ്‌കോളര്‍ഷിപ്പിനുള്ള തുക 7.34 കോടിയില്‍ നിന്ന് നാമമാത്രമായ 0.060 കോടിയിലേക്ക് വെട്ടിക്കുറച്ചു. മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പ് അടിച്ചു മാറ്റുകയും മെട്രിക്‌സ് സ്‌കോളര്‍ഷിപ്പ് തകര്‍ക്കുകയും ചെയ്തു.

രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തന്നെ നിഷേധിച്ചുകൊണ്ട് കേരളത്തെ ശിക്ഷിച്ച നടപടി ബജറ്റിനെ കഴുത്തുഞെരിക്കല്‍ സാമ്പത്തിക നയത്തിന്റെ ലക്ഷണമൊത്ത രേഖയാക്കിത്തീര്‍ത്തു. ദീര്‍ഘകാലമായി കേരള ജനത ഉന്നയിച്ചു പോരുന്ന ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഒരു സംസ്ഥാനത്തെ ശക്തവും ഭീകരവുമായ അവഗണനയ്ക്ക് വിധേയമാക്കിയപ്പോള്‍ കേരളത്തിന് കിട്ടിയത് ഒഴിഞ്ഞ പാത്രം മാത്രമായി.

ഈയിടെയായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദേശ കരാറുകള്‍ ഫലത്തില്‍ വന്നാല്‍ ഇന്ത്യന്‍ വിപണി സബ്‌സിഡി നല്‍കപ്പെട്ട കാര്‍ഷിക ഉത്പന്നങ്ങളും ക്ഷീരോപ്പന്നങ്ങളും കൊണ്ട് നിറയും. ഇത് ചെറുകിട കര്‍ഷക രുടെയും പ്രാദേശിക സഹകരണ സ്ഥാപനങ്ങളുടെയും ഉപജീവനത്തെ തകര്‍ക്കും. ഇത്തരം കരാറുകളില്‍ പലപ്പോഴും കര്‍ക്കശമായ ബൗദ്ധിക സ്വത്താവകാശ വകുപ്പുകള്‍ ഉണ്ടാവുക പതിവാണ്. അത് ജീവരക്ഷാ മരുന്നുകളുടെ കുത്തക വ്യാപകമാക്കി ‘ലോകത്തിന്റെ ഔഷധശാല’ എന്ന ഇന്ത്യയുടെ വിശേഷണത്തെ ഹാനികരമായി ബാധിക്കുകയും ചികിത്സാ ചിലവ് സാധാരണക്കാരന് താങ്ങാവാനാകാത്ത വിധം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഭരണഘടനാപരമായ സാമ്പത്തിക സമത്വത്തെ തകര്‍ത്ത് ജനക്ഷേമത്തെ തുരങ്കം വെക്കുന്നതാണ് കേന്ദ്ര ബജറ്റിന്റെ സ്വഭാവത്തിന് മുഖ്യമായും രണ്ട് മുഖമുദ്രകളാണുള്ളത്.
ജനങ്ങളെ പിഴിയുക, അവരുടെ കഴുത്ത് ഞെരിക്കുക. ബജറ്റില്‍ സ്വീകരിച്ച സാസത്തിക നയങ്ങളിലുനെീളം ഈ രണ്ട് പ്രത്യേകതകളും പ്രകടമാണ്. അതിനെ പ്രത്യാഘാതങ്ങള്‍ ജനങ്ങള്‍ക്ക് ദൂരവ്യാപകമായ ദുരന്തങ്ങള്‍ വരുത്തിവെക്കുമെന്ന് സമദാനി പാഞ്ഞു.

രാജ്യത്തെ സാമ്പത്തികമായ ഏറ്റക്കുറച്ചില്‍ ഞെട്ടിക്കുന്ന അവസ്ഥയിലേക്ക് വര്‍ദ്ധിക്കുകയാണ്. ഇന്ത്യയിലെ അസമത്വം പരസ്പരം ചൂഷണം ചെയ്യുന്ന അവസ്ഥയിലെത്തിയതായി ഏറ്റവും പുതിയ ഓക്‌സ്ഫാം റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാക്കാനാകും. രാജ്യത്തെ ആകെ സമ്പത്ത് ഏറ്റവും ധനികരായ ഒരു ശതമാനം കയ്യടക്കിക്കഴിഞ്ഞു. അടിത്തട്ടിലുള്ള അമ്പപത് ശതമാനം പണിയെടുക്കുന്ന പാവങ്ങള്‍ നിലനിന്നു പോകുന്നത് ആകെ സമ്പത്തിന്റെ വെറും മൂന്ന് ശതമാനം കൊണ്ടാണ്. ഇതിനെ എങ്ങനെയാണ് വികസിതഭാരതം എന്ന് വിളിക്കാന്‍ കഴിയുക? ഇത് വികസനമല്ല. പാവപ്പെട്ടവന്റെ ചിലവില്‍ ശതകോടീശ്വരന്മാര്‍ക്ക് ഒരുക്കിക്കൊടുക്കുന്ന സദ്യയാണ്. ഏത് സാമ്പത്തിക നയത്തിലും നിരാശ്രയരെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. ഹിന്ദി കവി പറഞ്ഞതുപോലെ: ‘ഭദ്രമായ ജീവിതം നയിക്കുന്നവരേ,
എത്രയോ മനുഷ്യര്‍ നിരാശ്രയരാണ്!’

വിലക്കയറ്റം, തൊഴിലില്ലായ്മ, മലിനീകരണം തുടങ്ങിയ മുഖ്യ വിഷയങ്ങളെയെല്ലാം ബജറ്റ് അവഗണിച്ചു. രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് നല്‍കാന്‍ ഒന്നും ഈ ബജറ്റിലില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള ഒരു നടപടിയും ബജറ്റിലില്ല. കഴിഞ്ഞ പത്ത് വര്‍ഷം സൃഷ്ടിച്ച തൊഴിലിന്റെ കണക്ക് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സമദാനി ആവശ്യപ്പെട്ടു.

ജനങ്ങളെ പിഴിയുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ സ്ഥാപനങ്ങള്‍ക്കുമെതിരെ നൊബേല്‍ സമ്മാന ജേതാക്കളായ ഡാരന്‍ അജമോലുവും ജെയിംസ് റോബിന്‍സണും നല്‍കിയ താക്കീത് സര്‍ക്കാര്‍ ഓര്‍ക്കണം. യഥാര്‍ത്ഥത്തില്‍ സാമൂഹ്യശാസ്ത്രത്തിന്റെപിതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രശസ്ത തത്ത്വചിന്തകന്‍ ഇബ്‌നു ഖല്‍ദൂന്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടത്തിയ നിരീക്ഷണമാണ് അവരുടെ മുന്നറിയിപ്പില്‍ മുഴങ്ങിക്കേട്ടത്. ജനങ്ങളെ പിഴിയുന്ന സാമ്പത്തിക നയങ്ങള്‍ നാഗരികതയുടെ തകര്‍ച്ചയ്ക്ക് തന്നെ വഴിവെക്കുമെന്നാണ് ഇബ്‌നു ഖല്‍ദൂന്‍ പ്രസ്താവിക്കുകയുണ്ടായത്.

രാജ്യത്തിന്റെ വിവിധ സാമൂഹിക വിഭാഗങ്ങളെയും അതിന്റെ ഫെഡറല്‍ സംസ്ഥാനങ്ങളെയും ജനങ്ങളെത്തന്നെയും പിഴിഞ്ഞുകൊണ്ടല്ല രാഷ്ട്രത്തിന്റെ ഭാവി കെട്ടിപ്പടുക്കേണ്ടത്, ഓരോ ഇന്ത്യക്കാരന്റെയും മനുഷ്യനെന്ന നിലയിലുള്ള മാന്യതയുടെ അടിസ്ഥാനത്തിലാണ്. അതാകട്ടെ മതവിശ്വാസത്തിനും സംസ്ഥാനത്തിനും ബാങ്ക് ബാലന്‍സിനുമെല്ലാം അതീതമായിരിക്കുകയും വേണം.

Continue Reading

Trending