ആര്‍ട്ടിക്കിള്‍21എ പ്രകാരം പഠിക്കാനുള്ള തങ്ങളുടെ അവകാശത്തെ പണംകൊടുത്ത് വാങ്ങിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികളെന്ന് എംഎസ്എഫ്. ഓണ്‍ലൈന്‍ ക്ലാസ് പണം കൊടുത്ത് നേടേണ്ട അവസ്ഥയാണ് വിദ്യാര്‍ഥികള്‍ക്ക്. സര്‍ക്കാര്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പ് വരുത്തണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.

കേരളത്തില്‍ പൊതു വിദ്യാഭ്യാസമേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് സൗകര്യം ഒരുക്കുന്നതിന് പകരം ഉത്തരവുകള്‍ ഇറക്കി പിടിഎ കമ്മിറ്റികളും സന്നദ്ധ സേവകരും സൗകര്യങ്ങള്‍ ഒരുക്കട്ടെ എന്ന നിലപാട് വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തേണ്ട സര്‍ക്കാറിന്റെ തികഞ്ഞ നിരുത്തരവാദ സമീപനമാണ്. സൗജന്യമായി ലഭിക്കേണ്ട വിദ്യാഭ്യാസമെന്ന ആര്‍ട്ടിക്കിള്‍21എ പ്രകാരമുള്ള തങ്ങളുടെ അവകാശത്തെ പണംകൊടുത്ത് വാങ്ങിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികളെന്നും എംഎസ്എഫ്.

സ്റ്റുഡന്റസ് ഓറിയന്റ് പാക്കേജുകള്‍ പ്രഖ്യാപിച്ചും ഡിവൈസുകള്‍ നല്‍കിയും സമ്പൂര്‍ണ്ണ സൗജന്യ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം എന്ന ആവശ്യത്തില്‍ എംഎസ്എഫ് കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നേതാക്കള്‍ സംസാരിക്കുകയായിരുന്നു.