തിരുവനന്തപുരം: പ്ലസ് വണ്ണിന് പുതിയ ബാച്ചുകൾ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം കോരിച്ചൊരിയുന്ന മഴയത്തും സജീവമായി തുടരുന്നു. സമരം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി സമരം ഉദ്ഘാടനം ചെയ്തു. തുടർ പഠനത്തിന് സൗകര്യമില്ലാതെ അലയേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി എം.എസ്.എഫ് നടത്തുന്ന സമരത്തിന് മുന്നിൽ സർക്കാരിന് കണ്ണ് തുറക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ പഠിക്കാനുള്ള സ്വപ്‌നങ്ങൾക്ക് നേരെ മുഖം തിരിഞ്ഞു നിൽക്കുന്ന ഭരണകൂടത്തിന്റെ ഈ നിസ്സംഗത വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.എസ്.എഫ് സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് രാപ്പകൽ സമരം. സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് അധ്യക്ഷ വഹിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പി, കെ പി എ മജീദ് എം.എൽ.എ, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പി.ഉബൈദുല്ല എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ,എ.കെ.എം അഷ്‌റഫ് എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, ബീമാപള്ളി റഷീദ്, പ്രൊഫ.തോന്നയ്ക്കൽ ജമാൽ, കണിയാപുരം ഹലീം, ലത്തീഫ് തുറയൂർ, സി.കെ നജാഫ്, ഷറഫുദ്ദീൻ പിലാക്കൽ, ഫാരിസ് പൂക്കോട്ടൂർ, ഷഫീഖ് വഴിമുക്ക്, റംഷാദ് പള്ളം,  അഷ്ഹർ പെരുമുക്ക്, അൽത്താഫ് സുബൈർ, ബിലാൽ റഷീദ്, ഹാരിസ് കരമന, അയിഷ ബാനു പി.എച്, റുമൈസ റഫീഖ്, കബീർ മുതുപറമ്പ്, അൽ റെസിൻ, അഫ്‌നാസ് ചോറോട്, ഫിറോസ് ഖാൻ, നൗഫൽ കുളപ്പട, വി.എ വഹാബ്, ആസിം ആളത്ത്, സ്വാഹിബ് മുഹമ്മദ്, തൗഫീഖ് കൊച്ചുപറമ്പൻ, നൗഫൽ ഷഫീഖ്, അയിഷ മറിയം, സനൗഫർ വിഴിഞ്ഞം സംസാരിച്ചു.