Connect with us

kerala

എം.എസ്.എഫ് ‘ശിഖരം’ സംഘടന ക്യാമ്പയിൻ: രാജ്യത്തിൻ്റെ പ്രതീക്ഷ വിദ്യാർത്ഥികളിലാണ്: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

വിദ്യാർത്ഥി സമൂഹം ഉണര്‍ന്നിരിക്കുന്ന സമൂഹത്തിന്റെ പരിഷ്ചേദമാകണം തങ്ങൾ കൂട്ടിച്ചേർത്തു

Published

on

കൊണ്ടോട്ടി: രാജ്യത്തിൻ്റെ പാരമ്പര്യത്തെയും പൈതൃകത്തെയും ചോദ്യം ചെയ്യുന്ന രീതിയിൽ ഭരണകൂടം മുന്നോട്ട് പോകുമ്പോൾ ഭാവി ഇന്ത്യയുടെ പ്രതീക്ഷ വിദ്യാർത്ഥികളിലാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ‘അനീതിയോട് കലഹിക്കാൻ, അറിവിൻ്റെ അർത്ഥമറിയുക’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ശിഖരം’ ക്യാമ്പയിൻ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി സമൂഹം ഉണര്‍ന്നിരിക്കുന്ന സമൂഹത്തിന്റെ പരിഷ്ചേദമാകണം. ചുറ്റുമുള്ള സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ സൃഷ്ടിപരമായി ഇടപെടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിൽ എം.എസ്.എഫിൻ്റെ ഇടപെടൽ ആശാവഹമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. മെയ് 1 മുതൽ ജൂൺ 31 വരെയാണ് ക്യാമ്പയിൻ നടത്തപ്പെടുന്നത്.

ചടങ്ങിൽ എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡൻ്റ് ശരീഫ് കുറ്റൂർ പ്രമേയ പ്രഭാഷണം നടത്തി.

ടി.വി.ഇബ്റാഹീം എം.എൽ.എ, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡൻ്റ് ഡോ: വി.പി.അബ്ദുൽ ഹമീദ് മാസ്റ്റർ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ഫാരിസ് പൂക്കോട്ടൂർ, പി.എച്ച്.ആയിഷ ബാനു, സെക്രട്ടറിമാരായ പി.എ.ജവാദ്, അഡ്വ: കെ.തൊഹാനി, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എ.ബഷീർ, കെ.ഷാഹുൽ ഹമീദ്, സംസ്ഥാന വിംഗ് കൺവീനർമാരായ സമീർ എടയൂർ, അസൈനാർ നെല്ലിശ്ശേരി, കെ.എ.ആബിദ് റഹ്‌മാൻ, ഡോ: ഫായിസ് അറക്കൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഖിൽ കുമാർ ആനക്കയം, റാഷിദ് കൊക്കൂർ, ജില്ലാ ഭാരവാഹികളായ അഡ്വ: കെ.ഖമറുസമാൻ, കെ.എം.ഇസ്മായിൽ, പി.ടി.മുറത്ത്, ടി.പി.നബീൽ, യു.അബ്ദുൽ ബാസിത്ത്, അഡ്വ: വി.ഷബീബ് റഹ്‌മാൻ, നവാഫ് കളളിയത്ത്, ഷിബി മക്കരപ്പറമ്പ്, ഹർഷാദ് ചെട്ടിപ്പടി, ഫർഹാൻ ബിയ്യം, വി.പി.ജസീം, സിപി.ഹാരിസ്, മുസ്‌ലിംലീഗ് കരിപ്പൂർ മേഖല ജനറൽ സെക്രട്ടറി ബീരാൻകുട്ടി മാസ്റ്റർ, ഹരിത ജില്ലാ ചെയർപേഴ്സൺ ഫിദ.ടി.പി, ജനറൽ കൺവീനർ റിള പാണക്കാട് എന്നിവർ പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending