കല്‍പറ്റ:സംസ്ഥാന സര്‍ക്കാരിന്റെ അനധികൃതനിയമനങ്ങള്‍ക്കെതിരെ എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ പിഎസ്‌സി ഓഫീസ് ഉപരോധത്തില്‍ സംഘര്‍ഷം. തിരുവനന്തപുരത്തെ എസ്എഫ്‌ഐ നേതാക്കള്‍ കോപ്പിയടിച്ചതിനെ തുടര്‍ന്നാണ് മറ്റെല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നീട്ടിയിട്ടും സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തത്. ഇത് അങ്ങേയറ്റം അപഹസ്യമാണ്. ജില്ലയിലും ബാണാസുര ഡാം പദ്ധതിയിലടക്കം നിരവധി അനധികൃത നിയമനങ്ങള്‍ നടക്കുന്നതായി എംഎസ്എഫ് ആരോപിച്ചു.

നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന:സെക്രട്ടറി റമീസ് പനമരം, പി.എം റിന്‍ഷാദ്, ജൈഷല്‍, എ.കെ,മുത്തലിബ് ദ്വാരക, അമീന്‍ നായ്ക്കെട്ടി, ഫായിസ് തലക്കല്‍, അഷ്‌കര്‍ ഓടത്തോട്, മുബശിര്‍ കല്‍പറ്റ, ഷമീര്‍ ഒടുവില്‍, ഫസല്‍ കമ്പളക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി