kerala
അനധികൃത നിയമനങ്ങള്‍; എംഎസ്എഫ് പിഎസ്സി ഓഫീസ് ഉപരോധത്തില്‍ സംഘര്‍ഷം
എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റിയാണ് ഉപരോധം നടത്തിയത്.
കല്പറ്റ:സംസ്ഥാന സര്‍ക്കാരിന്റെ അനധികൃതനിയമനങ്ങള്‍ക്കെതിരെ എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ പിഎസ്സി ഓഫീസ് ഉപരോധത്തില്‍ സംഘര്‍ഷം. തിരുവനന്തപുരത്തെ എസ്എഫ്ഐ നേതാക്കള്‍ കോപ്പിയടിച്ചതിനെ തുടര്‍ന്നാണ് മറ്റെല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നീട്ടിയിട്ടും സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തത്. ഇത് അങ്ങേയറ്റം അപഹസ്യമാണ്. ജില്ലയിലും ബാണാസുര ഡാം പദ്ധതിയിലടക്കം നിരവധി അനധികൃത നിയമനങ്ങള്‍ നടക്കുന്നതായി എംഎസ്എഫ് ആരോപിച്ചു.

നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന:സെക്രട്ടറി റമീസ് പനമരം, പി.എം റിന്‍ഷാദ്, ജൈഷല്‍, എ.കെ,മുത്തലിബ് ദ്വാരക, അമീന് നായ്ക്കെട്ടി, ഫായിസ് തലക്കല്‍, അഷ്കര്‍ ഓടത്തോട്, മുബശിര്‍ കല്പറ്റ, ഷമീര്‍ ഒടുവില്‍, ഫസല്‍ കമ്പളക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്കി
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
