‘സൈബറിന്ത്യാ’ രാജ്യത്തെ ഒരു പൗരനാണ് നിങ്ങളെങ്കില്‍, അവിടെ നിങ്ങള്‍ നടത്തുന്ന ഏത് നീക്കവും സൈബര്‍ പ്രമാണിമാരായ തൊഴില്‍ രഹിതരാലും ട്രോളര്‍മാരാലും ചോദ്യം ചെയ്യപ്പെടും.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും അത്തരമൊരു സൈബര്‍ ആക്രമണത്തിനാണ് ഇരയായിരിക്കുന്നത്. താന്‍ ചെയ്ത പാതകം എന്താണെന്നോ, മകനോടൊപ്പം ചെസ്സ് കളിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതാണ്. ചെസ്സു കളിയെ മതവുമായി കലര്‍ത്തിയാണ് കൈഫിനെതിരായ ട്രോളുകള്‍.