ഡല്‍ഹി: 2019-10 മുതല്‍ റിലയണ്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി ശമ്പളമായി വാങ്ങുന്നത് 15 കോടി രൂപ. ബോര്‍ഡിലെ മറ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ പ്രതിഫലം വര്‍ഷാവര്‍ഷം കൂട്ടുമ്പോഴും കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇതേ തുകയാണ് അംബാനി വാങ്ങുന്നത്.

2009-10 വര്‍ഷം മുതല്‍ 15 കോടി ശമ്പളത്തിന് പുറമെ അലവന്‍സും കമ്മീഷനും ഉള്‍പ്പടെ ഏകദേശം 24 കോടി രൂപയോളമാണ് വാര്‍ഷികവരുമാനമായി കിട്ടേണ്ടത് എന്നാല്‍ 15 കോടി മാത്രമാണ് അംബാനി വാങ്ങുന്നത്.

2016-17 കാലയളവില്‍ പെന്‍ഷന്‍ തുക 4.16 കോടിയും ശമ്പളം 60 ലക്ഷവുമായിരുന്നു. 71 ലക്ഷം റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ക്ക് 9.53 കോടിയുമായിരുന്നു കമ്പനി നല്‍കിയിരുന്നത്. അടിസ്ഥാന ശമ്പളം, അലവന്‍സ്,റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍, കമ്മീഷന്‍ എന്നിവയും ചേര്‍ത്താണ് വാര്‍ഷിക വരുമാനം. അതേ സമയം മറ്റെല്ലാ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരും അവരുടെ പ്രതിഫലം വര്‍ഷാവര്‍ഷം കൂട്ടുന്നുണ്ട്.

അതെ സമയം അംബാനിയുടെ ബന്ധുക്കള്‍ കൂടിയായ നിഖില്‍ ആര്‍ മേസ്വാണി, ഹിറ്റല്‍ മേസ്വാണി എന്നിവരുടെ പ്രതിഫലം 16.58 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം യഥാക്രമം 14.42 കോടി രൂപയും 14.41 രൂപയുമായിരുന്നു. 2014-15 ല്‍ അവര്‍ക്ക് 12.03 കോടിയായിരുന്നു.