Connect with us

Culture

രാജ്യത്തെ പിടിച്ചുകുലുക്കി Not in my name പ്രക്ഷോഭം; വിവിധ നഗരങ്ങളിലായി അണിനിരന്നത് പതിനായിരങ്ങള്‍

Published

on

ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെ നടക്കുന്ന പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കും ദളിത്-ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കുമെതിരെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നടന്ന ‘എന്റെ പേരിലല്ല’ (Not In My Name) പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. ഡല്‍ഹി ജന്തര്‍ മന്തര്‍, മുംബൈ കാര്‍ട്ടര്‍ റോഡ്, കൊല്‍ക്കത്തയിലെ ദഖിനാപന്‍ പരിസരം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രക്ഷോഭത്തില്‍ കലാ-രാഷ്ട്രീയ-സാമൂഹ്യ-പത്രപ്രവര്‍ത്തന രംഗത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം നടന്ന പ്രക്ഷോഭമായിട്ടും മുന്‍നിര ചാനലുകളും മാധ്യമങ്ങളുമെല്ലാം ഇതിനെ അവഗണിക്കുകയാണുണ്ടായത്. NDTV പോലുള്ള ചുരുക്കം ചില മാധ്യമങ്ങളേ ഈ പ്രക്ഷോഭത്തിന് അര്‍ഹിച്ച പരിഗണന നല്‍കിയുള്ളൂ.

ഡല്‍ഹി ജന്തര്‍ മന്തറില്‍ നിന്ന്‌

ഡല്‍ഹി ജന്തര്‍ മന്തറില്‍ നിന്ന്‌

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രക്ഷോഭത്തില്‍ പൊതുപ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിനാളുകളാണ് സംബന്ധിച്ചത്. Not in my name, Stop Cow Terrorism തുടങ്ങിയ പ്ലക്കാര്‍ഡുകളുയര്‍ത്തിയും പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധക്കാര്‍ ജന്തര്‍ മന്തറിനെ ശബ്ദമുഖരിതമാക്കി.

മുംബൈയില്‍ നടന്ന പ്രക്ഷോഭം

മുംബൈയില്‍ നടന്ന പ്രക്ഷോഭം

ചണ്ഡിഗഡില്‍ നടന്ന പ്രക്ഷോഭം

ചണ്ഡിഗഡില്‍ നടന്ന പ്രക്ഷോഭം

കനത്ത മഴയെ അവഗണിച്ചാണ് ചണ്ഡിഗഡിലും ജയ്പൂരിലും പ്രതിഷേധക്കാര്‍ എത്തിയത്. ചലച്ചിത്ര രംഗത്തെ സെലിബ്രിറ്റികളും പൊതുപ്രവര്‍ത്തകരുമടക്കമുള്ളവരുടെ സാന്നിധ്യം മുംബൈയിലെ പ്രക്ഷോഭത്തെ ശ്രദ്ധേയമാക്കി.

ബെംഗളുരുവില്‍ നിന്ന്‌

ബെംഗളുരുവില്‍ നിന്ന്‌

ഹൈദരാബാദിലെ പ്രതിഷേധം വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍, കൊച്ചി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ലണ്ടന്‍, കറാച്ചി തുടങ്ങി രാജ്യത്തിന്റെ പുറത്തും പ്രക്ഷോഭം അരങ്ങേറി.

Related: ഈ ക്രൂരതകള്‍ എന്റെ പേരിലല്ല; ബീഫ് കൊലപാതകങ്ങള്‍ക്കെതിരെ #NotInMyName സോഷ്യല്‍ മീഡിയയില്‍ തരംഗം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ട്രാഫിക് റൂള്‍സ് തെറ്റിച്ചു; ചോദ്യം ചെയ്ത ട്രാഫിക് പൊലീസിനെ കൈയ്യേറ്റം ചെയ്ത് നടി സൗമ്യ ജാനു- വീഡിയോ

കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും താരത്തിനെതിരെ പൊലീസ് കേസെടുത്തു

Published

on

ഹൈദരാബാദ് ∙ റോഡ് നിയമം ലംഘിച്ചുള്ള യാത്ര തടഞ്ഞതിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനുമായി കലഹിച്ച് തെലുങ്ക് നടി സൗമ്യ ജാനു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും താരത്തിനെതിരെ പൊലീസ് കേസെടുത്തു.

നടി എതിർവശത്തെ റോഡിലൂടെ വാഹനമോടിച്ചു വരുന്ന വഴിയാണ് പൊലീസ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥന് നേരെ നടി കയർത്തു. വാക്കു തർക്കം കയ്യേറ്റം വരെയെത്തുകയും ചെയ്തു. റോഡിൽ കൂടിയ ജനം പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും സൗമ്യ വഴങ്ങിയില്ല. കാര്‍ തെറ്റായ ദിശയിലാണ് വന്നതെന്ന് നടി സമ്മതിക്കുന്നത് വീഡിയോയിൽ കാണാനാകും.

കഴിഞ്ഞ 24ന് രാത്രി എട്ടിന് ഹൈദരാബാദിലെ ബഞ്ജാര ഹിൽസിലായിരുന്നു കേസിനാസ്‍പദമായ സംഭവം. തന്റെ ആഡംബര കാറിൽ സ്വയം ഡ്രൈവ് ചെയ്യുമ്പോഴാണു നിയമം തെറ്റിച്ച് വൺവേ റോഡിലൂടെ കടന്നുപോകാൻ താരം ശ്രമിച്ചത്. ഇതേതുടർന്ന്  പൊലീസ് തടഞ്ഞു. അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു നടി അലറുകയും ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയായിരുന്നു.

Continue Reading

Film

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ആശ്വാസം; ജാമ്യം റദ്ദാക്കില്ല

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ കീഴ്ക്കോടതി നിരീക്ഷണങ്ങൾ പ്രധാന കേസിനെ ബാധിക്കരുതെന്ന് നിർദേശിച്ചു.

Published

on

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ കീഴ്ക്കോടതി നിരീക്ഷണങ്ങൾ പ്രധാന കേസിനെ ബാധിക്കരുതെന്ന് നിർദേശിച്ചു. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് അപ്പീലിൽ വിധി പറഞ്ഞത്.

ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് ഹർജി നൽകിയത്.

ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

Continue Reading

Film

മലയാള സിനിമ റിലീസ് തടയില്ല, തുടരും; നിലപാട് മാറ്റി ഫിയോക്

കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.

Published

on

നിലപാടിൽ അയവ് വരുത്തി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകൾ കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് തുടരുമെന്നും സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.

ഫെബ്രുവരി 22ന് മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുമെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു. സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് വളരെ വേഗം ഒടിടി പ്ലാറ്റുഫോമുകൾക്ക് വിട്ടുകൊടുക്കുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിച്ചത്.
ഇത് കൂടാതെ ഷെയറിങ് രീതികളിൽ മാറ്റം വരുത്തണം, പബ്ലിസിറ്റി കോൺട്രിബ്യൂഷൻ, പേസ്റ്റിങ് ചാർജ് എന്നിവ പൂർണ്ണമായും നിർത്തലാക്കണം, വിപിഎഫ് ചാർജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നൽകണം എന്നിവയും ഫിയോക്ക് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളിൽ പറയുന്നു.

Continue Reading

Trending