തിരുവനന്തപുരം: ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കലാപങ്ങള്‍ക്കും പ്രതിഷേധത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.