മുബൈ: കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന ശക്തമായ മഴയില്‍ മുബൈ നഗരം വെള്ളപ്പൊക്കത്തിലായി. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ബുധനാഴ്ച രാവിലെ വരെ മുംബൈ നഗര പ്രദേശങ്ങളിലായി 273.6 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഈ സീസണില്‍ ലഭിച്ച അതിതീവ്ര മഴ, കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ഒറ്റ ദിസത്തിലായുണ്ടായ ഏറ്റവും ഏറ്റവും തീവ്രമായ രണ്ടാമത്തെ മഴയാണിത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴയില്‍ മുംബൈ മെട്രോപൊളിറ്റന്‍ റീജിയനില്‍ (എംഎംആര്‍) പല പ്രദേശങ്ങളും വെള്ളത്തിലായി. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ കനത്ത ഇടിമിന്നലോടുകൂടിയ മഴയാണുണ്ടായത്.