Connect with us

kerala

സിഎച്ചിന്റെ ജന്മനാട്ടില്‍ നിന്ന് ഉദിച്ചുയരാന്‍ ആകട്ടെ; അനഘയ്ക്ക് ആശംസകള്‍ നേര്‍ന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍

“ബഹുസ്വരതയുടെ നിലനില്പായ, മതേതര മൂല്യങ്ങളാണ് മുസ്ലിം ലീഗിന്റെ പ്രഖ്യാപിത നിലപാട്.കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് അത്തോളി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന അനഘ നരിക്കുനി അതിന്റെ നേര്‍ചിത്രമാണ്.”

Published

on

മലപ്പുറം: അത്തോളിയില്‍ മുസ്‌ലിംലീഗ് ടിക്കറ്റില്‍ മത്സരിക്കുന്ന അനഘ നരിക്കുനിക്ക് ആശംസകള്‍ അറിയിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍. സിഎച്ചിന്റെ ജന്മനാട്ടില്‍ പുതിയ ചരിത്രം തീര്‍ക്കാന്‍ അനഘയ്ക്ക് ആകട്ടെ എന്നും തങ്ങള്‍ ആശംസിച്ചു. ഫേസ്ബുക്കിലാണ് തങ്ങളുടെ പ്രതികരണം.

മുനവ്വര്‍ അലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇത് അനഘ നരിക്കുനി;
അത്തോളിയില്‍ സി എച്ചിന്റെ ജന്മനാട്ടില്‍ പുതിയ ചരിത്രം തീര്‍ക്കാന്‍ നിയുക്തയായ പ്രതിഭ.

അത്തോളിയില്‍ ജനറല്‍ വനിത സീറ്റിലാണ് ഹരിതയുടെ സംസ്ഥാന സെക്രട്ടറിയും പ്രഭാഷകയുമായ അനഘ ജനവിധി തേടുന്നത്.

ബഹുസ്വരതയുടെ നിലനില്പായ, മതേതര മൂല്യങ്ങളാണ് മുസ്ലിം ലീഗിന്റെ പ്രഖ്യാപിത നിലപാട്.കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് അത്തോളി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന അനഘ നരിക്കുനി അതിന്റെ നേര്‍ചിത്രമാണ്.

ഈ പോരാട്ടത്തില്‍ ഉദിച്ചുയരാന്‍ സഹോദരിക്ക് സാധിക്കട്ടെ..
വിജയാശംസകള്‍…!!

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending