Connect with us

kerala

വസ്തുനികുതി നിര്‍ണയിച്ച ശേഷം കെട്ടിട രൂപമാറ്റം: നാളെ വരെ അറിയിക്കാം; ഭൂരിഭാഗം പേര്‍ക്കും അവസരം ലഭിച്ചില്ല

നിര്‍ദ്ദേശം സംബന്ധിച്ച് ഭൂരിഭാഗം ജനത്തിനും അറിവില്ലാത്തത് ഭാവിയില്‍ പിഴയടക്കം ശിക്ഷ നടപടികള്‍ക്ക് വഴിയൊരുക്കിയേക്കും.

Published

on

വസ്തു നികുതി നിര്‍ണയിച്ച ശേഷം കെട്ടിടത്തിലെ തറ വിസ്തൃതിയില്‍ ഉള്‍പ്പെടെ മാറ്റം വരുത്തുന്നത് അറിയിക്കാനുള്ള തീയതി നാളെ അവസാനിരിക്കെ ഭൂരിഭാഗം പേര്‍ക്കും അവസരം ലഭിച്ചില്ല. തദ്ദേശ വകുപ്പുകള്‍ക്ക് ഇത് സംബന്ധിച്ച് വ്യക്തതയില്ലാത്തതും മാറ്റത്തിനുള്ള 9 ബി ഫോറം വൈകി ലഭിച്ചതുമാണ് കാരണം.

നിര്‍ദ്ദേശം സംബന്ധിച്ച് ഭൂരിഭാഗം ജനത്തിനും അറിവില്ലാത്തത് ഭാവിയില്‍ പിഴയടക്കം ശിക്ഷ നടപടികള്‍ക്ക് വഴിയൊരുക്കിയേക്കും. മാര്‍ച്ച് അവസാനമാണ് വസ്തു നികുതി നിര്‍ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ മാറ്റം തദ്ദേശ സെക്രട്ടറിയെ അറിയിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

ഇത് സംബന്ധിച്ച് ചട്ടങ്ങളും രീതികളും ഒരുപാട് നിലനില്‍ക്കെ തന്നെ ഉദ്യോഗസ്ഥര്‍ക്ക് പോലും ഇതിനെക്കുറിച്ച് കൃത്യമായ ഒരു ധാരണയില്ലാത്തത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

kerala

വീണ്ടും കാട്ടാനാക്രമണം; ഇടുക്കിയില്‍ ഒരാള്‍ കൂടി മരിച്ചു

ഇടുക്കി കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമന്‍ (64) ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇടുക്കി കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമന്‍ (64) ആണ് മരിച്ചത്. ടാപ്പിങ് തൊഴിലാളിയാണ്.

മതമ്പയില്‍ വച്ചാണ് കാട്ടാന ഇയാളെ ആക്രമിച്ചത്. ടാപ്പിങ് തൊഴിലില്‍ ഏര്‍പ്പെടുന്നതിനിടെ എസ്റ്റേറ്റില്‍ വച്ചാണ് കാട്ടാന പുരുഷോത്തമനെ ആക്രമിച്ചത്. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നേരത്തെ കൊമ്പന്‍പാറയില്‍ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത് ഈ സ്ഥലത്തിന് സമീപത്തുള്ള പ്രദേശത്ത് വെച്ചാണ്. സംഭവത്തിന് ശേഷം പ്രദേശത്ത് ഫെന്‍സിങ് സ്ഥാപിക്കണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം.

എന്നാല്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ സുരക്ഷാ നടപടികള്‍ ഇല്ലാത്തതാണ് വീണ്ടും അപകടം ഉണ്ടാവാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Continue Reading

kerala

സ്വര്‍ണവില ഇന്നും കുറഞ്ഞു

ഈ മാസം 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു

Published

on

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 73200 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 9150 രൂപയുമായി.

ഈ മാസം 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. പിന്നീട് ഉള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വില കുറഞ്ഞിരുന്നു. 75,040 രൂപയായിരുന്നു അന്ന് പവന്‍ വില. 24ന് 74040 രൂപയും 25ന് 73680 രൂപയുമായി. 26ന് 73280 എത്തിയ ശേഷം മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് ഇന്നാണ് വില കുറഞ്ഞത്.

Continue Reading

kerala

പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ച് ഭീഷണി; ബാംഗ്ലൂര്‍ നോര്‍ത്ത് എഫ്‌സി താരം അറസ്റ്റില്‍

കൊല്ലം കൊട്ടാരക്കര കരിക്കം സ്വദേശി ഹോബിന്‍ കെ.കെയെയാണ് സംഭവത്തില്‍ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ ബാംഗ്ലൂര്‍ നോര്‍ത്ത് എഫ്‌സി ഫുട്‌ബോള്‍ താരം അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര കരിക്കം സ്വദേശി ഹോബിന്‍ കെ.കെയെയാണ് സംഭവത്തില്‍ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

മുന്‍കാമുകിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാം വഴി അയച്ചു കൊടുത്തു എന്നാണ് ഇയാള്‍ക്കെതിരെയുളള പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നേരത്തെ എറണാകുളം സെക്ഷന്‍ കോടതിയിലും ഹൈക്കോടതിയിലും പ്രതിയുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനില്‍ ഹാജരായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Continue Reading

Trending