Connect with us

kerala

ആ പാര്‍ക്കിങ് സ്ഥലം ഇനി അടച്ചു കെട്ടുന്നതാണ് നല്ലത്; മുരളി തുമ്മാരുകുടി

ഇവിടെയാണ് അദ്ദേഹം സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നതെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ വാഹനം കനാലില്‍ വീണുപോകുമെന്നതില്‍ സംശയമില്ല

Published

on

റോഡരികിലെ സ്ലാബിന് മുകളില്‍ ഇന്നോവ പാര്‍ക്ക് ചെയ്യുന്നതും അത് റോഡിലേക്ക് ഇറക്കുന്നതുമെല്ലാം കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. വയനാട് സ്വദേശിയായ ബിജുവാണ് മാഹിയിലെ ഇടുങ്ങിയ സ്ലാബിന് മുകളില്‍ ഇന്നോവ പാര്‍ക്ക് ചെയ്തും പുറത്തിറക്കിയും താരമായത്. ബിജുവിന്റെ ഗംഭീര ഡ്രൈവിങ് പാടവം തന്നെയാണ് ഈ വീഡിയോകളിലൂടെ വ്യക്തമാകുന്നതും.
എന്നാല്‍ ബിജുവിനെപ്പോലൊരു സൂപ്പര്‍ എക്‌സ്‌പേര്‍ട്ട് ഡ്രൈവര്‍ ചെയ്യുന്നത് മറ്റുള്ളവര്‍ അനുകരിക്കാന്‍ ശ്രമിച്ചാല്‍ അത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കുകയാണ് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ബിജുവിന്റെ പാരലല്‍ പാര്‍ക്കിങ് സ്‌കില്ലും വാഹനത്തിന്റെ ജഡ്ജ്‌മെന്റുമെല്ലാം അതിശയകരമാണെന്ന് പറയുമ്പോഴും ഇത് അനുകരിക്കാന്‍ ശ്രമിച്ചാല്‍ അപകടമാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് അദ്ദേഹം.

മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം അത് ശരിവെക്കുന്ന രീതിയില്‍ മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു. ഇന്നോവ പാര്‍ക്ക് ചെയ്ത അതേ സ്ഥലത്ത് മറ്റൊരു വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതും വാഹനം സ്ലാബിന് മുകളില്‍ ക്രോസായി കുടുങ്ങിപ്പോകുന്നതുമാണ് ഈ വീഡിയോയിലുണ്ടായിരുന്നത്.

മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഒരു നല്ല ഡ്രൈവറെ അനുകരിക്കുമ്പോള്‍…

ഒരു കാറിന് ശരിക്ക് കടന്നുപോകാന്‍ പോലും സ്ഥലമില്ലാത്ത ഒരിടത്ത് വാഹനം കൃത്യമായി പാര്‍ക്ക് ചെയ്യുന്ന ഒരു ഡ്രൈവറുടെ കഥ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍ ആണല്ലോ. ആ ഡ്രൈവറുടെ പാരലല്‍ പാര്‍ക്കിങ്ങ് സ്‌കില്ലും വാഹനത്തിന്റെ വലുപ്പത്തെപ്പറ്റിയുള്ള ജഡ്ജ്‌മെന്റും അതിശയകരമാണ്.

അതോടൊപ്പം ഒരു സുരക്ഷാ വിദഗ്ദ്ധന്‍ എന്ന നിലയില്‍ രണ്ടു കാര്യങ്ങള്‍ പറയാതെ വയ്യ.

1. ഒരു കാറിനെ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്ന രീതിയല്ല നമ്മള്‍ കാണുന്നത്. അപകടത്തില്‍ നിന്നും ഒരു സെക്കന്‍ഡ് പോലും ദൂരമില്ല. ഇവിടെയാണ് അദ്ദേഹം സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നതെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ വാഹനം കനാലില്‍ വീണുപോകുമെന്നതില്‍ സംശയമില്ല. ആളുകളുടെ പ്രോത്സാഹനത്താല്‍ കൂടുതല്‍ ചെയ്താല്‍ ദുരന്ത സാധ്യത കൂടും, അത് തന്നെ.

2. ഇദ്ദേഹത്തെപ്പോലെ സൂപ്പര്‍ എക്‌സ്‌പെര്‍ട്ട് ആയ ഒരാള്‍ പാര്‍ക്ക് ചെയ്യുന്നത് കണ്ട് മറ്റുളളവര്‍ ഇവിടെയോ ഇതുപോലെ ഇടുങ്ങിയ സഥലങ്ങളിലോ വീഡിയോ വൈറല്‍ ആക്കാന്‍ വേണ്ടി പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയാല്‍ വേറെ അപകടങ്ങളും നാം കാണും.
അതുകൊണ്ട് കാണിച്ചതൊക്കെ കാണിച്ചു, നന്നായി. ഇനി ആ പാര്‍ക്കിങ്ങ് സ്ഥലം അടച്ചു കെട്ടുന്നതാണ് എല്ലാവരുടെയും സുരക്ഷക്ക് നല്ലത്.

പറഞ്ഞില്ലെന്ന് വേണ്ട. ഞാന്‍ പറഞ്ഞാല്‍ എന്താണ് പിന്നെ സംഭവിക്കുക എന്ന് സംശയമുള്ളവര്‍ ഇവിടെ സ്ഥിരമായുള്ളവരോട് ചോദിച്ചാല്‍ മതി

മുരളി തുമ്മാരുകുടി

https://www.facebook.com/thummarukudy/posts/10222142572488638

 

crime

പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും

Published

on

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനായ വൈശാഖിനെ (41) 78 വർഷം കഠിന തടവിനും നാലേമുക്കാൽ ലക്ഷം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.
2023ൽ കുട്ടി ഏഴാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷം കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലയത്തിലായ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചത്.
വിവാഹശേഷം കുറച്ച് നാൾ കഴിഞ്ഞാണ് പ്രതി പലതവണകളായി കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ഭയന്ന കുട്ടി പുറത്താരോടും പറഞ്ഞില്ല. ഇതുകൂടാതെ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു ദിവസം കുട്ടിയുടെ അനുജൻ വീട്ടിൽ വന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിരുന്നു. അനിയൻ അമ്മയോട് പറഞ്ഞു. കുട്ടിയുടെ അമ്മ പ്രതിയോട് ചോദിച്ചപ്പോൾ പ്രതി അമ്മയെയും ക്രൂരമായി മർദിച്ചു. തുടർന്നാണ് അമ്മ പോലീസിൽ പരാതി നൽകിയത്. രണ്ടാനച്ഛനായ പ്രതിയുടെ ഈ പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതിനാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Continue Reading

kerala

റേറ്റിങ് തിരിമറിയില്‍ ഇടപെട്ട് ബാര്‍ക്; സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തും

Published

on

ടെലിവിഷന്‍ റേറ്റിങില്‍ ജീവനക്കാരന്‍ കൃത്രിമം കാണിച്ചെന്ന വാര്‍ത്തയില്‍ ഇടപെട്ട് ബാര്‍ക് ഇന്ത്യ. ബാര്‍ക്ക് ഇന്ത്യ ഫോറന്‍സിക് ഓഡിറ്റിന് ഉത്തരവിട്ടു. ഫോറന്‍സിക് ഓഡിറ്റിനായി ഒരു സ്വതന്ത്ര ഏജന്‍സിയെ നിയമിച്ചതായി ബാര്‍ക് അറിയിച്ചു. അടിയന്തരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും റേറ്റിങ് തിരിമറി ആരോപണം കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു.

ബാര്‍ക് ഡാറ്റ അട്ടിമറിക്കാന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക് ജീവനക്കാര്‍ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികള്‍ എത്തിയെന്ന മാധ്യമ വാര്‍ത്തയിലാണ് ബാര്‍ക് ഇന്ത്യയുടെ നടപടി. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതായും, വിഷയം അടിയന്തിരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു. വിഷയത്തില്‍ സമഗ്രമായ ഫോറന്‍സിക് ഓഡിറ്റിന് ബാര്‍ക്ക് ഉത്തരവിട്ടു.

ഫോറന്‍സിക് ഓഡിറ്റ് നടത്തുന്നതിന് ഒരു പ്രശസ്ത സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ചതായും ബാര്‍ക്ക് ഇന്ത്യ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതുവരെ ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ബാര്‍ക്ക് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. തത്പരകക്ഷികളോട് സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാര്‍ക്ക് ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

വോട്ടര്‍ക്ക് നേരിട്ട് എസ്ഐആർ ഫോം നല്‍കിയില്ല; ബിഎല്‍ഒയെ മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ

Published

on

കാസര്‍കോട്: ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫിസറെ (ബിഎല്‍ഒ) മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെ റിമാൻഡ് ചെയ്തു. ബവ്റിജസ് കോർപറേഷൻ ബന്തടുക്ക ഔട്ട്‌ലെറ്റിലെ എല്‍ഡി ക്ലര്‍ക്ക് പി. അജിത്തിന്റെ പരാതിയിലാണ് സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയായ സുരേന്ദ്രനെ ആഡൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പയറഡുക്കയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനാ ക്യാംപിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബിഎല്‍ഒ ഫോം നല്‍കിയത്. വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍, വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാംപിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിക്കുകയും മർദിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.

ബിഎൽഒയുടെ ജോലി തടസ്സപ്പെടുത്തുകയും കോളറിൽ പിടിച്ച് ചുമരിനോട് ചേർത്തു നിർത്തി മർദിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. മർദനം സംബന്ധിച്ച് അജിത്ത് ജില്ലാ കലക്ടർക്കും പരാതി നൽകി.

Continue Reading

Trending