ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഭീകരവാദിയാണെന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്. പാകിസ്താനിലെ ബോംബ് സ്‌ഫോടനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് അദ്ദേഹം സ്വകാര്യ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കാന്‍ അനുവദിക്കണമെന്ന് ചൈനയോട് എന്തുകൊണ്ട് അഭ്യര്‍ത്ഥിക്കുന്നില്ല എന്ന ചോദ്യത്തിന് പര്‍വേസ് മുഷറഫ് മറുപടി നല്‍കാന്‍ തയാറായില്ല.