മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് എംസി കമറുദ്ദീനെതിരായ ആക്ഷേപം മുസ്‌ലിം ലീഗ് ചര്‍ച്ച ചെയ്തുവെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. നിക്ഷേപകര്‍ക്ക് ആറുമാസത്തിനുള്ളില്‍ പണം തിരിച്ചുനല്‍കാന്‍ കമറുദ്ദീനോട് ആവശ്യപ്പെട്ടുവെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. കമറുദ്ദീന്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തുനിന്നും മാറി നില്‍ക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു.

കമറുദ്ദീന്റെ ആസ്തിവിവരങ്ങളും ബാധ്യതയളും അറിയിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ആറുമാസത്തിനകം ബാധ്യതകള്‍ കൊടുത്തു തീര്‍ക്കാനും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.