താനാളൂര്‍: മുസ്‌ലിംലീഗ് തനിച്ചു മത്സരിച്ച പൊന്മുണ്ടം പഞ്ചായത്തില്‍ ആകെയുള്ള 16 സീറ്റില്‍ 12 സീറ്റും നേടി മുസ്‌ലിംലീഗ് ശക്തി തെളിയിച്ചു. 4 സീറ്റില്‍ കോണ്‍ഗ്രസിനാണ് ജയം. എല്‍ഡിഎഫിന് ഒരു സീറ്റു പോലും ലഭിച്ചില്ല.

വര്‍ഷങ്ങളായി മുസ്‌ലിംലീഗ് ഒറ്റക്കാണ് ഇവിടെ മത്സരിക്കാറുള്ളത്. കഴിഞ്ഞ തവണ 11 സീറ്റിലാണ് മുസ്‌ലിംലീഗ് വിജയിച്ചത്.

ഇത്തവണ ഒരു സീറ്റ് കൂടി ലഭിച്ചതോടെ പൊന്മുണ്ടം പഞ്ചായത്തില്‍ മുസ്‌ലിംലീഗ് തനിച്ച് തിളക്കമാര്‍ന്ന ജയം നേടി.