kerala

വഖഫ് നിയമനത്തില്‍ മുസ്‌ലിം ലീഗ് സമരം ശക്തമാക്കും: ഫെബ്രുവരിയില്‍ നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കും: പി.എം.എ സലാം

By Test User

January 10, 2022

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതില്‍ മുസ്‌ലിം ലീഗ് സമരപ്രക്ഷോഭം ശക്തമാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം 27ന് കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്നും കണ്ണൂരില്‍ രാപ്പകല്‍ സമരം ഉണ്ടാകുമെന്നും പി.എം.എ സലാം ഓര്‍മപ്പെടുത്തി. അതേസമയം, തൃശൂരില്‍ മുന്‍പ് മാര്‍ച്ച് നടത്തിയിരുന്നു. വഖഫ് പ്രതിഷേധത്തില്‍ സമസ്തയുടെ നിലപാട് പറയേണ്ടത് സമസ്തയാണെന്നും വരുന്ന ഫെബ്രുവരിയില്‍ നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും ചില സന്ദര്‍ഭങ്ങളില്‍ ലീഗിന് മതസംഘടനകളുടെ പിന്തുണയുണ്ടാവാറുണ്ടെന്ന് സലാം പറഞ്ഞു. മതസംഘടനകള്‍ ചിലപ്പോള്‍ അവരുടെ നിലപാടെറുക്കാറുണ്ടെന്ന പറഞ്ഞ സലാം അതില്‍ ലീഗിന് ഒരു ബുദ്ധിമുട്ടില്ലെന്നും കൂട്ടിചേര്‍ത്തു.