india
മുസ്‍ലിം സ്ത്രീകൾ ഹിന്ദുക്കൾക്ക് മൈലാഞ്ചിയിടരുത്; മൈലാഞ്ചിയിലും വര്‍ഗീയ വിഷം പുരട്ടി തീവ്രഹിന്ദുത്വവാദികൾ- വിഡിയോ
ആഘോഷത്തോടനുബന്ധിച്ച് പരമ്പരാഗതമായി ചെയ്യുന്ന മൈലാഞ്ചിയിടൽ ചടങ്ങ് വർഗീയ ചേരിതിരിവിനുള്ള ആയുധമാക്കുകയാണ് ഇവർ.
ഹൈന്ദവ വ്രതാനുഷ്ഠാന ആഘോഷമായ കർവ ചൗത്തിനോടനുബന്ധിച്ച് പ്രകോപന നീക്കവുമായി തീവ്രഹിന്ദുത്വവാദികൾ. ആഘോഷത്തോടനുബന്ധിച്ച് പരമ്പരാഗതമായി ചെയ്യുന്ന മൈലാഞ്ചിയിടൽ ചടങ്ങ് വർഗീയ ചേരിതിരിവിനുള്ള ആയുധമാക്കുകയാണ് ഇവർ.
മുസ്‍ലിം മൈലാഞ്ചി ആർട്ടിസ്റ്റുകൾക്ക് മുന്നിൽ മൈലാഞ്ചിയിടാനിരുന്ന ഹിന്ദു സ്ത്രീകളെ ഒരുസംഘം ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടു. മൈലാഞ്ചി ആർട്ടിസ്റ്റുകളെയും ഇവർ ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ കാണാം.
കർവാ ചൗത്തിൽ മുസ്‍ലിംകളിൽനിന്ന് മൈലാഞ്ചി അണിയരുതെന്ന് ഏതാനും വർഷങ്ങളായി ബി.ജെ.പി നേതാക്കളടക്കമുള്ളവർ ഹിന്ദുസ്ത്രീകളെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത്തവണ മൈലാഞ്ചിയിട്ടാൽ കൈ തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഹിന്ദുത്വ തീവ്രവാദികൾ ’ലാത്തിപൂജ’യും സംഘടിപ്പിച്ചിരുന്നു.
मुज़फ्फरनगर: अब मेंहदी जिहाद के नाम पर मुस्लिम मेंहदी आर्टिस्ट का विरोध…
हिंदू संगठन के इन लोगों का कहना है कि कहा कि अगर कोई मुस्लिम व्यक्ति अपनी पहचान छिपाकर करवाचौथ पर मेहंदी लगाता मिला तो इन लाठियों से उनको सबक सिखाएंगे। pic.twitter.com/QRGhPzmEte— ABID KHAN (@KhanAbid04) October 19, 2024
കർവ ചൗത്തിൽ ഏതെങ്കിലും മുസ്‍ലിം വ്യക്തി ഐഡൻറിറ്റി മറച്ചുവെച്ച് ‘മെഹന്ദി ജിഹാദ്’ നടത്തിയാൽ കുറുവടി ഉപയോഗിച്ച് പാഠം പഠിപ്പിക്കുമെന്ന് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ പറയുന്നു. ആഘോഷ വേളയിൽ ഏതെങ്കിലും മുസ്‍ലിം യുവാക്കൾ ഹിന്ദു സ്ത്രീകൾക്ക് മെഹന്ദി പുരട്ടിയാൽ കൈകാര്യം ചെയ്യുമെന്ന് ക്രാന്തി സേന വിമൻസ് ഫ്രണ്ടും മുന്നറിയിപ്പ് നൽകിയിരുന്നു.
ഹിന്ദു സ്ത്രീകളുടെ കൈത്തണ്ടയിൽ മെഹന്ദിയിടുന്നത് കൂടുതലും മുസ്‍ലിം യുവാക്കളാണെന്നും അവർ മെഹന്ദി കലാകാരന്മാരല്ല, ലവ് ജിഹാദികളാണെന്നും മുസഫർനഗർ വർഗീയ കലാപത്തിൽ കോടതി ശിക്ഷിച്ച ഖത്തൗലി എംഎൽഎ വിക്രം സൈനി ആരോപിച്ചിരുന്നു. സ്ത്രീകൾ വീട്ടിലിരുന്ന് മൈലാഞ്ചിയണിയണം എന്നായിരുന്നു ഇയാളുടെ മുന്നറിയിപ്പ്.
കഴിഞ്ഞവർഷം മുസാഫർനഗറിൽ വി.എച്ച്.പിയുടെ യുവജന വിഭാഗമായ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിൽ ഹിന്ദു സ്ത്രീകൾ നടത്തുന്ന “മെഹന്ദി ബൂത്തുകൾ” തുറന്നിരുന്നു. “ഞങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും മുസ്‍ലിംകളിൽ നിന്ന് അകറ്റി നിർത്താൻ നിരവധി നടപടികൾ സ്വീകരിക്കുന്നു.
മുസഫർനഗർ നഗരത്തിൽ ബജ്റംഗ്ദൾ 13 ബൂത്തുകൾ തുറന്നിട്ടുണ്ട്. അവിടെ ഞങ്ങളുടെ പെൺമക്കളാണ് ഹിന്ദു സ്ത്രീകളുടെ കൈപ്പത്തികളിൽ മെഹന്ദിയിടുന്നത്. അഹിന്ദുക്കൾ നടത്തുന്ന ബ്യൂട്ടി പാർലറുകളിലും മെഹന്ദി ബൂത്തുകളിലും ജാഗ്രത പാലിക്കാൻ ഞങ്ങളുടെ എട്ട് ടീമുകളെ നിയോഗിച്ചിട്ടുണ്ട്’ -വി.എച്ച്.പി നേതാവ് ലളിത് മഹേശ്വരി പറഞ്ഞു.
വിവാഹിതരായ സ്ത്രീകൾ ഭർത്താക്കന്മാരുടെ ദീർഘായുസ്സിനായി പ്രാർത്ഥിച്ച് ദിവസം മുഴുവൻ ഉപവാസം അനുഷ്ഠിക്കുന്നതാണ് കർവ ചൗത്തിലെ പ്രധാന ആരാധന. പരമ്പരാഗതമായി മദ്ധ്യപ്രദേശ്, രാജസ്ഥാൻ, എന്നിവിടങ്ങളിലും ഉത്തർപ്രദേശിന്റെയും ഹിമാചൽ പ്രദേശിന്റേയും ഹരിയാനയുടേയും പഞ്ചാബിന്റേയും ചില ഭാഗങ്ങളിലും ആഘോഷിച്ചുവരുന്നു. സൂര്യോദയം മുതൽ ചന്ദ്രോദയം വരെയാണ് ഉപവാസം. ഇതിന് മുന്നോടിയായാണ് തലേന്ന് മൈലാഞ്ചിയണിയുന്നത്.
പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ, മേക്കപ്പ് വസ്തുക്കൾ എന്നിവ വാങ്ങാനും മൈലാഞ്ചിയണിയാനും കർവ ചൗത്തിന്റെ തലേന്ന് വൈകുന്നേരം മുതൽ നഗരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുക. മനോഹരമായ ഡിസൈനുകളിൽ മൈലാഞ്ചിയിടാൻ മുസ്‍ലിം സ്ത്രീകൾ നടത്തുന്ന മെഹന്ദി സ്റ്റാളുകളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. ഇതിനായി മണിക്കൂറുകളോളം ക്യൂ നിൽക്കുന്നതും കാണാം.
ഭോപ്പാലിലെ ന്യൂ മാർക്കറ്റിൽ കർവ ചൗത്ത് പ്രമാണിച്ച് മെഹന്ദി സ്റ്റാൾ നടത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗവും മുസ്‍ലിം സമുദായത്തിൽ നിന്നുള്ളവരാണ്. സൗഹാർദത്തിന്റെ ഈ മനോഹാരിത ഇല്ലാതാക്കാനാണ് വിദ്വേഷത്തിന്റെ വിഷം കലർത്താൻ ചിലർ ഇറങ്ങിത്തിരിച്ചതെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
india
ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്സുമടക്കം 4 മരണം
പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്സും ഉള്‍പ്പെടെ നാല് പേര് ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
india
കൊല്‍ക്കത്തയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് തട്ടിക്കൊണ്ടുപോയി; വ്യാജ നേഴ്സായി നടിച്ച യുവതി അറസ്റ്റില്‍
അമ്മയോട് നഴ്സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്.
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.സി. റോയ് ആശുപത്രിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സബീന ബീബി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോട് നഴ്സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ അമ്മയോടൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സബീന ബന്ധം സ്ഥാപിച്ചത്. ആശുപത്രിയില്‍ ഒത്തുചെന്ന ശേഷം, ഡോക്ടറെ കാണാന്‍ പോയതിനു പിന്നാലെ അമ്മയോട് മരുന്ന് വാങ്ങാന്‍ പോകണമെന്ന് പറഞ്ഞ് കുഞ്ഞിനെ കൈയില്‍ വാങ്ങി നിന്ന ഇവര്‍ അതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.കുഞ്ഞിനെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയും, ആശുപത്രിയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നീല ജാക്കറ്റ് ധരിച്ച സബീനയെ തിരിച്ചറിയുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരങ്ങള്‍ പങ്കുവെച്ചതോടെ, ഒരു കടയുടമ ഇവരെ തിരിച്ചറിയുകയായിരുന്നു. സബീന താന്‍ ഗര്‍ഭിണിയാണെന്നും പ്രസവശേഷം കുഞ്ഞിനെയും കൊണ്ട് എത്തിയതാണെന്നും അയല്‍ക്കാരോട് പറഞ്ഞിരുന്നതായി കടയുടമ പൊലീസിനോട് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശുപത്രിയില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള സബീനയുടെ വീടിലാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവരെ പിന്നീട് ഫുല്‍ബഗന്‍ പൊലീസിനു കൈമാറി. സംഭവത്തെ തുടര്‍ന്ന് ബി.സി. റോയ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് പാല് മാതാപിതാക്കളോട് പ്രത്യേക ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിച്ചു. ഒ.പി.ഡിയില്‍ അന്യര്‍ക്കു കുഞ്ഞിനെ കൈമാറുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
-
india21 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News23 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

